Tuesday, January 7, 2014

മോഡി പകതീര്‍ക്കുന്നു; ടീസ്റ്റയ്ക്കും ജാഫ്രിയുടെ മകനുമെതിരെ കേസ്

അഹമ്മദാബാദ്: ഗുജറാത്ത് വംശഹത്യയില്‍ മുഖ്യമന്ത്രി നരേന്ദ്രമോഡി അടക്കമുള്ള സംഘപരിവാര്‍ നേതാക്കളുടെ പങ്ക് പുറത്തുകൊണ്ടുവരാന്‍ നിരന്തര നിയമപോരാട്ടം നടത്തുന്നവര്‍ക്കെതിരെ മോഡിയുടെ പ്രതികാര നടപടി. സാമൂഹികപ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദ്, ഭര്‍ത്താവ് ജാവേദ് ആനന്ദ്, ഗുല്‍ബര്‍ഗ സൊസൈറ്റിയില്‍ കൊല്ലപ്പെട്ട കോണ്‍ഗ്രസ് എംപി എഹ്സാന്‍ ജാഫ്രിയുടെ മകന്‍ തന്‍വീര്‍ ജാഫ്രി എന്നിവരടക്കമുള്ളവര്‍ക്കെതിരെ വഞ്ചനാക്കുറ്റത്തിന് കേസെടുത്തു. ഗുല്‍ബര്‍ഗ സൊസൈറ്റിയില്‍ വംശഹത്യക്ക് ഇരയായവരുടെ പേരില്‍ പണപ്പിരിവ് നടത്തിയെന്നും ഈ തുക വേണ്ടവിധം വിനിയോഗിച്ചില്ലെന്നും ആരോപിച്ചാണ് വഞ്ചാനാകുറ്റമടക്കം ചുമത്തി അഹമ്മദാബാദ് ക്രൈംബ്രാഞ്ച് കേസെടുത്തത്.

വംശഹത്യയില്‍ മോഡി അടക്കം 59 പേരുടെ പങ്ക് പുറത്തുകൊണ്ടുവരാന്‍ എഹ്സാന്‍ ജാഫ്രിയുടെ വിധവ സാക്കിയ ജാഫ്രി മേല്‍കോടതിയില്‍ അപ്പീല്‍ നല്‍കാനിരിക്കെയുള്ള കേസ് പകവീട്ടലാണെന്ന് ടീസ്റ്റ പ്രതികരിച്ചു. ഗുല്‍ബര്‍ഗ സൊസൈറ്റി സെക്രട്ടറി ഫിറോസ് ഗുല്‍സാര്‍ മുഹമ്മദ് പഠാന്‍, സലീം ഗാന്ധി എന്നിവര്‍ക്കെതിരെയും കേസുണ്ട്. വംശഹത്യയില്‍ കുടുംബാംഗങ്ങളെ നഷ്ടപ്പെട്ടവരാണ് ഇരുവരും. ഗുല്‍ബര്‍ഗ സൊസൈറ്റി മേഖലയിലെ അന്തേവാസിയായിരുന്ന ഫിറോസ് സയിദ്ഖാന്‍ പഠാന്റെ പരാതിയിലാണ് കേസ്. വംശഹത്യയുടെ ചിത്രങ്ങളും വിവരങ്ങളും വെബ്സൈറ്റിലിട്ട് ഇരകള്‍ക്കുവേണ്ടി ധനാഭ്യര്‍ഥന നടത്തിയെന്നും ഒന്നരക്കോടിയോളം രൂപ വിദേശത്തു നിന്നടക്കം പിരിച്ചെടുത്തെന്നും ഇയാള്‍ ആരോപിച്ചു.

അനുമതിയില്ലാതെയാണ് തന്റെയും കുടുംബത്തിന്റെയും ചിത്രങ്ങള്‍ ഉപയോഗിച്ച് പണം പിരിച്ചതെന്നും പരാതിയില്‍ പറയുന്നു. വംശഹത്യയുടെ മ്യൂസിയം ഗുല്‍ബര്‍ഗയില്‍ ഒരുക്കാനായി പണം പിരിച്ചെന്നും പരാതിയിലുണ്ട്. സാക്ഷികളില്‍നിന്ന് മൊഴി ശേഖരിക്കുകയാണെന്നും ടീസ്റ്റ അടക്കമുള്ളവരെ അറസ്റ്റ് ചെയ്യുന്നകാര്യം പിന്നീട് തീരുമാനിക്കുമെന്നും കേസ് അന്വേഷിക്കുന്ന അസിസ്റ്റന്റ് കമീഷര്‍ കെ എന്‍ പട്ടേല്‍ പറഞ്ഞു. വംശഹത്യയില്‍ മോഡിയെയും കൂട്ടാളികളെയും കുറ്റവിമുക്തരാക്കിയ പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്ഐടി) കണ്ടെത്തല്‍ അഹമ്മദാബാദ് മജിസ്ട്രേട്ട് കോടതി അംഗീകരിച്ചതിനു തൊട്ടുപിന്നാലെ കേസുമായി മുന്നോട്ടു പോകുന്നവര്‍ക്കെതിരെ കേസെടുത്തത് വേട്ടയാടലാണെന്ന് ടീസ്റ്റ ചൂണ്ടിക്കാട്ടി. വിധിക്കെതിരെ മേല്‍ക്കോടതിയില്‍ ഹര്‍ജി നല്‍കുന്നത് ഇത്തരം ഭീഷണിയിലൂടെ തടയാനുള്ള നീക്കം വിലപ്പോകില്ലെന്നും അവര്‍ പറഞ്ഞു. ഇരകളുടെ കുടുംബത്തിന് നിയമ-സാമ്പത്തിക സഹായം നല്‍കാനാണ് ടീസ്റ്റയുടെ നേതൃത്വത്തിലുള്ള സന്നദ്ധ സംഘടന പ്രവര്‍ത്തിക്കുന്നത്.

The Polit Bureau of the Communist Party of India (Marxist) has issued the following statement:

The FIR filed against Teesta Setalvad in an Ahmedabad police station is a most vindictive act by the Modi Government designed as a form of punishment for her fight for justice on behalf of Zakia Jaffri and other victim families of the Gujarat violence in 2002. It is a measure of the contempt for minimum democratic norms by the Modi Government that it has time and again sought to suppress through threats, warnings, false FIRs and concocted stories all efforts by Teesta Setalvad and others to bring out the truth behind the role of the Chief Minister in the violence. The timing is also suspect as Zakia Jaffri is in the process of filing an appeal against the ruling of the lower court in favour of the SIT's clean chit to Modi.

The latest effort is condemnable. The CPI(M) demands that the FIR be withdrawn.

No comments:

Post a Comment