തിരുവനന്തപുരം> തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടി സഹിക്കാനാകാത്ത മുസ്ലീംലീഗ് അക്രമത്തിലേക്ക് നീങ്ങുകയാണെന്നും പരമ്പരാഗത ശക്തിമേഖയില്‍ ലീഗിനേറ്റ പരാജയമാണ് കൊലക്കത്തി കയ്യിലെടുക്കാന്‍ ലീഗിനെ നിര്‍ബന്ധിതമാക്കിയതെന്നും സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്‌താവനയിൽ പറഞ്ഞു.
കാസര്‍ഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് പഴയ കടപ്പുറത്ത് ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ ഔഫ് അബ്ദുറഹ്‌മാനെ മുസ്ലീം ലീഗുകാര്‍ നിഷ്‌ഠൂരമായി കൊലപ്പെടുത്തിയതിനെ സിപിഐ എം ശക്തമായി അപലപിച്ചു.
ഗര്‍ഭിണിയായ ഭാര്യയെ ആശുപത്രിയിലെത്തിക്കാന്‍ പോകുകയായിരുന്ന ഡിവൈഎഫ്ഐ പ്രവര്‍ത്തകനെയാണ് കൊലപ്പെടുത്തിയത്. സംസ്ഥാനത്തെ സമാധാനാന്തരീക്ഷം തകര്‍ക്കുകയെന്ന ലക്ഷ്യവും ഇതിനുണ്ട്. തെരഞ്ഞെടുപ്പ് പരാജയത്തെതുടര്‍ന്ന് കാഞ്ഞങ്ങാട് സ്‌ത്രീകളെ ഉള്‍പ്പെടെ ലീഗുകാര്‍ ആക്രമിച്ചിരുന്നു.
കഴിഞ്ഞ അഞ്ച് മാസത്തിനിടയില്‍ ആറാമത്തെ പാര്‍ടി പ്രവര്‍ത്തകനെയാണ് അക്രമിസംഘം കൊലപ്പെടുത്തുന്നത്. സിപിഐ എംനെ അക്രമിച്ച് കീഴ്‌പ്പെടുത്താനാവില്ല എന്നത് ചരിത്ര വസ്‌തുതയാണ്.ലീഗിന് സമനിലതെറ്റിയാല്‍ അക്രമവും കൊലയും എന്ന നിലപാട് ആ പാര്‍ടി അവസാനിപ്പിക്കണം. ഈ അക്രമ പരമ്പരകള്‍ക്കെതിരെ കേരളീയ സമൂഹം ഒറ്റക്കെട്ടായി പ്രതികരിക്കണം.
ഔഫിന്റെ കൊലയാളികളെ ഒറ്റപ്പെടുത്താന്‍ എല്ലാവരും തയ്യാറാകണം. സംയമനം പാലിച്ച് കടുത്ത പ്രതിഷേധം എല്ലാവരും ഉയര്‍ത്തണം.
തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടി സഹിക്കാനാകാത്ത മുസ്ലീംലീഗ് അക്രമത്തിലേക്ക് നീങ്ങുന്നു: എ വിജയരാഘവൻ
തിരുവനന്തപുരം > കാസര്‍ഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് പഴയ കടപ്പുറത്ത് ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ സ. ഔഫ് അബ്ദുറഹിമാനെ മുസ്ലീം ലീഗുകാര്‍ നിഷ്‌ഠൂരമായി കൊലപ്പെടുത്തിയതിനെ ശക്തമായി അപലപിക്കുകയും അനുശോചനം രേഖപ്പെടുത്തുകയും ചെയ്യുന്നതായി സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ വിജയരാഘവൻ പറഞ്ഞു.
തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടി സഹിക്കാനാകാത്ത മുസ്ലീംലീഗ് അക്രമത്തിലേക്ക് നീങ്ങുകയാണ്. പരമ്പരാഗത ശക്തിമേഖയില്‍ ലീഗിനേറ്റ പരാജയമാണ് കൊലക്കത്തി കയ്യിലെടുക്കാന്‍ ലീഗിനെ നിര്‍ബന്ധിതമാക്കിയത്. ഗര്‍ഭിണിയായ ഭാര്യയെ ആശുപത്രിയിലെത്തിക്കാന്‍ പോകുകയായിരുന്ന ഡിവൈഎഫ്ഐ. പ്രവര്‍ത്തകനെയാണ് കൊലപ്പെടുത്തിയത്.
സംസ്ഥാനത്തെ സമാധാനാന്തരീക്ഷം തകര്‍ക്കുകയെന്ന ലക്ഷ്യവും ഇതിനുണ്ട്. തെരഞ്ഞെടുപ്പ് പരാജയത്തെതുടര്‍ന്ന് കാഞ്ഞങ്ങാട് സ്‌ത്രീകളെ ഉള്‍പ്പെടെ ലീഗുകാര്‍ ആക്രമിച്ചിരുന്നു. കഴിഞ്ഞ അഞ്ച് മാസത്തിനിടയില്‍ ആറാമത്തെ പാര്‍ടി പ്രവര്‍ത്തകനെയാണ് അക്രമിസംഘം കൊലപ്പെടുത്തുന്നത്. സിപിഐ എം നെ ആക്രമിച്ച് കീഴ്‌പ്പെടുത്താനാവില്ല എന്നത് ചരിത്ര വസ്‌തുതയാണ്.
ലീഗിന് സമനിലതെറ്റിയാല്‍ അക്രമവും കൊലയും എന്ന നിലപാട് ആ പാര്‍ടി അവസാനിപ്പിക്കണം. ഈ അക്രമ പരമ്പരകള്‍ക്കെതിരെ കേരളീയ സമൂഹം ഒറ്റക്കെട്ടായി പ്രതികരിക്കണം. ഔഫിന്റെ കൊലയാളികളെ ഒറ്റപ്പെടുത്താന്‍ എല്ലാവരും തയ്യാറാകണം. സംയമനം പാലിച്ച് കടുത്ത പ്രതിഷേധം എല്ലാവരും ഉയര്‍ത്തണം.
കൊലപാതകങ്ങളിൽ ശക്‌തമായി പ്രതിഷേധിക്കുക: ഡിവൈഎഫ്‌ഐ
തിരുവനന്തപുരം> കേരളത്തെ ചോരയിൽ മുക്കാനാണ് വലതു പക്ഷ പദ്ധതിയെന്നും തുടർച്ചയായി ഡിവൈഎഫ്ഐ പ്രവർത്തകരെ കൊലപ്പെടുത്തുകയാണെന്നും ഡിവൈഎഫ്‌ഐ സംസ്‌ഥാന സെക്രട്ടറി എ എ റഹീം.ആസൂത്രിതമായാണ് ഈ കൊലപാതകങ്ങൾ എല്ലാം നടത്തിയിരിക്കുന്നത്.
കാഞ്ഞങ്ങാട് ഡിവൈഎഫ്‌ഐ പ്രവർത്തകൻ ഔഫ് അബ്‌ദുറഹ്‌മാനെയാണ് ഇന്നലെ ലീഗ് ഗുണ്ടകൾ കൊലപ്പെടുത്തിയത്.
കോൺഗ്രസ്സും, ബിജെപിയും, ലീഗും ഡിവൈഎഫ്ഐ പ്രവർത്തകരെ കൊന്ന് തള്ളുന്നു.ലീഗ് ഭീകരതയ്‌ക്കെതിരെ സംസ്ഥാന വ്യാപകമായി ശക്തമായ പ്രതിഷേധം ഉയരണം.മൂന്ന് ദിനങ്ങൾ നീണ്ടു നിൽക്കുന്ന പ്രതിഷേധ പരിപാടികൾക്ക് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്‌തു.
26ന് സംസ്ഥാനത്തെ എല്ലാ മേഖലാ കേന്ദ്രങ്ങളിലും പ്രതിഷേധ പൊതുയോഗങ്ങൾ നടത്തണമെന്നും ആവശ്യപെട്ടു.
മുസ്ലിം ലീഗ് അക്രമ രാഷ്ട്രീയം അവസാനിപ്പിക്കുക: ഡിവൈഎഫ്ഐ
തിരുവനന്തപുരം > കാഞ്ഞങ്ങാട് കല്ലൂരാവിയിൽ ഡിവൈഎഫ്ഐ പ്രവർത്തകൻ ഔഫ് അബ്‌ദുൾ റഹ്മാനെ മുസ്ലിം ലീഗ് പ്രവർത്തകർ കുത്തിക്കൊലപ്പെടുത്തിയത് പ്രതിഷേധാർഹമാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്‌താവനയിൽ പറഞ്ഞു.
കോൺഗ്രസിനും ബിജെപിക്കും പിന്നാലെ കൊലക്കത്തി കയ്യിലേന്തുകയാണ് മുസ്ലിം ലീഗ്. തിരഞ്ഞെടുപ്പിൽ ഏറ്റ കനത്ത തോൽവിക്ക് പിന്നാലെ സംസ്ഥാനത്ത് അക്രമം അഴിച്ചുവിടാൻ ശ്രമിക്കു കയാണ്. കഴിഞ്ഞ 130 ദിവസത്തിനുള്ളിൽ രാഷ്ട്രീയ എതിരാളികളാൽ കേരള ത്തിൽ കൊല്ലപ്പെടുന്ന ആറാമത്തെ കമ്മ്യൂണിസ്റ്റുകാരനാണ് സ അബ്‌ദുൾ റഹ്മാൻ.
വെഞ്ഞാറമൂട്ടിലെ ഇരട്ടക്കൊലപാതകം നടത്തിയത് കോൺഗ്രസ് ക്രിമിനലുകളായിരുന്നെങ്കിൽ തൃശൂർ ജില്ലയിലെ സനൂപിനെ കൊലചെയ്‌തത് ബിജെപി പ്രവർത്തകരാണ്. ഇപ്പോൾ മുസ്ലീം ലീഗും അക്രമരാഷ്ട്രീയത്തിന്റെ വഴി സ്വീകരിക്കുകയാണ്. ആശയപരമായി നേരിടാൻ ശേഷിയില്ലാതെ, ജനങ്ങളിൽ നിന്നുള്ള പിന്തുണയും നഷ്ടമായതിന്റെ വിഭ്രാന്തിയിലാണ് പ്രതിപക്ഷം. പ്രതികരണം ഉണ്ടാകും വരെ പ്രകോപനം സൃഷ്‌ടിക്കുക എന്ന പ്രതിപക്ഷ നിരയിലെ കോലീബി സഖ്യത്തിന്റെ രാഷ്ട്രീയ തീരുമാനമാണ് കഴിഞ്ഞ അഞ്ചു മാസങ്ങളായി സംസ്ഥാനത്ത് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്.
രാഷ്ട്രീയമായി പരാജയപ്പെട്ടവർ ജനങ്ങളോട് നടത്തുന്ന വെല്ലുവിളിയാണിത്. കേരളത്തിലെ ജനാധിപത്യ വിശ്വാസികളായ എല്ലാ മനുഷ്യരും ഇതിനെതിരെ പ്രതിഷേധം ഉയർത്തണമെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു.
ഔഫ് അബ്ദുറഹ്മാന്റെ അറുകൊല: മുസ്ലിം ലീഗ് നേതൃത്വം മറുപടി പറയണം –ഐഎൻഎൽ
കണ്ണൂർ> രാഷ്ട്രീയ വൈരാഗ്യം തീർക്കാൻ എന്തു ക്രൂരതയും പുറത്തെടുക്കാനും മുസ്ലിം ലീഗ് മടിക്കില്ല എന്നതിെൻറ ഏറ്റവുമൊടുവിലത്തെ തെളിവാണ് കാഞ്ഞങ്ങാട്ട് എൽഡിഎഫ് പ്രവർത്തകൻ ഔഫ് അബ്ദുറഹ്മാെൻറ അറുകൊലയെന്ന് ഐഎൻഎൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ. ആലമ്പാടി ഉസ്താദിന്റെ പേരമകന്റെ ഈ കൊലയിൽ സമുദായ പാർട്ടി നേതാക്കൾക്ക് എന്താണ് പറയാനുള്ളതെന്നും അദ്ദേഹം ചോദിച്ചു.
ലീഗ് കൈയടക്കിവെച്ച കല്ലുരാവി വാർഡിൽ തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയാണ് ഒരു യുവാവിന്റെ കൊലപാതകത്തിന് പിന്നിൽ. ഗർഭിണിയായ ഭാര്യയെ ആശുപത്രിയിൽ കാണിക്കാൻ കൊണ്ടുപോവുന്ന തക്കം നോക്കി കുത്തിക്കൊന്നത് സംഭവം വളരെ ആസൂത്രിതമാണെന്ന് തെളിയുന്നു. മുൻകാലത്തും മുസ്ലിം ലീഗുകാർ ഇതിന് സമാനമായ അറുകൊലകൾ എത്രയോ നടത്തിയിട്ടുണ്ട്.
പണ്ഡിത കുടുംബത്തിലുള്ളവരെ തെരഞ്ഞ് പിടിച്ചു കൊന്നൊടുക്കക എന്നതിലൂടെ ഇവർ ലക്ഷ്യമിടുന്നത് എന്താണെന്ന് ലീഗിനെ മനസ്സിലാക്കിയവർക്ക് നന്നായറിയാം. ലീഗുകാരുടെ അക്രമരാഷ്ട്രീയത്തിനെതിരെ നാടാകെ പ്രതിഷേധമുയരണമെന്നും കൊലയാളികളെ മുഴുവൻ പിടികൂടി നിയമത്തിന്റെ മുന്നിൽ കൊണ്ടുവരാൻ സർക്കാർ നടപടിയെടുക്കണമെന്നും കാസിം ഇരിക്കൂർ ആവശ്യപ്പെട്ടു.
No comments:
Post a Comment