ബ്രസീലിയ: ലാറ്റിനമേരിക്കയിലെ ഏറ്റവും വലിയ രാജ്യമായ ബ്രസീലില്‍ പൊതുതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പുരോഗമിക്കവെ ഇടതുപക്ഷം വീണ്ടും അധികാരത്തിലെത്തുമെന്ന് അഭിപ്രായസര്‍വേകള്‍. സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ലൂയിസ് ഇഗ്നേഷ്യോ ലുല ഡസില്‍വയുടെ വര്‍ക്കേഴ്സ് പാര്‍ടി സ്ഥാനാര്‍ഥിയായ ദില്‍മ റൂസേഫ്(62) തൊട്ടടുത്ത എതിരാളി ജോസ് സേരയേക്കാള്‍(68) ഏറെ മുന്നിലാണ്. ലുലയുടെ ഭരണകാലത്ത് രണ്ടുകോടിയില്‍പരം ആളുകളെ ദാരിദ്ര്യത്തില്‍നിന്ന് കരകയറ്റിയ പദ്ധതിക്ക് ചുക്കാന്‍പിടിച്ചത് മുന്‍ ഒളിപ്പോരാളികൂടിയായ ദില്‍മയാണ്. രാജ്യത്തെ ആദ്യവനിത പ്രസിഡന്റുമായി മാറാന്‍പോവുകയാണ് ലുലയുടെ സ്റ്റാഫ് മേധാവിയുമായിരുന്ന ദില്‍മ.
ബ്രസീലിലെ 13.50 കോടി വോട്ടര്‍മാര്‍ പ്രസിഡന്റിനോടൊപ്പം പാര്‍ലമെന്റ് അംഗങ്ങളെയും 26 സംസ്ഥാന ഗവര്‍ണര്‍മാരെയും നഗരസഭകളില്‍ മേയര്‍മാരെയും തെരഞ്ഞെടുക്കും. ആകെ 20,000ല്‍പരം സ്ഥാനാര്‍ഥികള്‍ മത്സരരംഗത്തുണ്ട്. ഞായറാഴ്ച രാവിലെ എട്ടിന് വോട്ടെടുപ്പ് തുടങ്ങി. അഭിപ്രായവോട്ടെടുപ്പില്‍ ദില്‍മ 20 ശതമാനം പോയിന്റിന് മുന്നിലാണ്. എട്ടുവര്‍ഷമായി പ്രസിഡന്റ് സ്ഥാനത്തുള്ള ലുലയ്ക്ക് രാജ്യത്തെ 80 ശതമാനം ജനങ്ങളുടെ പിന്തുണയുണ്ടെന്നും അഭിപ്രായവോട്ടെടുപ്പ് വ്യക്തമാക്കി.
ബ്രസീല്‍ ഭരണഘടനപ്രകാരം ഒരാള്‍ക്ക് രണ്ടുതവണയില്‍ കൂടുതല്‍ പ്രസിഡന്റ് സ്ഥാനം വഹിക്കാന്‍ കഴിയില്ല. ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുകയും രാജ്യത്തെ സമ്പദ്ഘടനയെ ശക്തമായ നിലയില്‍ എത്തിക്കുകയുംചെയ്ത ഭരണമാണ് ലുലയും കൂട്ടരും കാഴ്ചവച്ചത്. രണ്ട് കോടിയില്‍പരം ആളുകളെ മെച്ചപ്പെട്ട സ്ഥിതിയില്‍ എത്തിച്ചതിനു പുറമെ മറ്റൊരു മൂന്നു കോടി പേരുടെ ദാരിദ്ര്യം അകറ്റാനുള്ള പ്രവര്‍ത്തനം ഊര്‍ജിതമായി നടക്കുന്നു. ലുല ഏറ്റെടുത്ത പ്രവര്‍ത്തനങ്ങള്‍ തുടരാനാണ് മത്സരിക്കുന്നതെന്ന് ദില്‍മ വ്യക്തമാക്കിയിരുന്നു. ഭൂരിഭാഗം ജനങ്ങളും വറുതിയില്‍ കഴിയുന്ന ഒരു വികസിത രാജ്യത്തില്‍ താന്‍ വിശ്വസിക്കുന്നില്ലെന്ന് ദില്‍മ പറഞ്ഞു.
വിദ്യാഭ്യാസകാലം മുതല്‍ ഇടതുപക്ഷ രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന ദില്‍മ 1964-1985 കാലത്ത് ബ്രസീലില്‍ നിലനിന്ന സൈനികഭരണത്തിനെതിരായ ചെറുത്തുനില്‍പ്പിലും സജീവമായിരുന്നു. ഇക്കാലത്ത് ഒളിപ്പോരാളിയായി മാറിയ ദില്‍മയെ സൈനികഭരണകൂടം പിടികൂടി ജയിലിലടച്ചു. വൈദ്യുതാഘാതം ഏല്‍പ്പിക്കല്‍പോലുള്ള പീഡനങ്ങള്‍ക്കും വിധേയയാക്കി. 'രാജ്യത്തെ ദാരിദ്യ്രനിര്‍മാര്‍ജന പദ്ധതിയുടെ മാതാവ്' എന്ന് ലുല വിശേഷിപ്പിച്ച ദില്‍മ സാമ്പത്തിക വിദഗ്ധയുമാണ്. ദില്‍മയെ എതിര്‍ത്ത ജോസ് സേര സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ടി നേതാവാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ലുലയില്‍നിന്ന് ദയനീയ പരാജയം ഏറ്റുവാങ്ങിയത് സേരയാണ്. 1990കളില്‍ ആരോഗ്യമന്ത്രിയായിരുന്നു.
ദേശാഭിമാനി 04102010
Monday, October 4, 2010
സിഐഎയ്ക്ക് എന്തുകാര്യം?
ഇന്ത്യയുടെ സര്‍വതും അമേരിക്കന്‍ കാല്‍ച്ചുവട്ടില്‍ അടിയറവയ്ക്കുകയാണ് മന്‍മോഹന്‍സര്‍ക്കാര്‍. ഒരുവശത്ത് കരാറുകളിലൂടെ, മറുവശത്ത് വിദേശനയത്തിലെ തകിടംമറിയലുകളിലൂടെ, വേറൊരു വശത്ത് സാമ്രാജ്യത്വത്തിന് രക്ഷകസ്ഥാനം കല്‍പ്പിച്ചുകൊടുക്കുന്നതിലൂടെ. ഈ നാടിന്റെ നിയമസമാധാനം സംരക്ഷിക്കേണ്ട കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് അമേരിക്കന്‍ ചാരസംഘടനയായ സിഐഎയുടെ തലവന്‍ ലയണല്‍ പനേറ്റയുമായി ചര്‍ച്ചചെയ്ത് കാര്യങ്ങള്‍ തീരുമാനിക്കേണ്ട ഗതികേടാണ് വന്നിരിക്കുന്നത്. ആഭ്യന്തരമന്ത്രി പി ചിദംബരം, ആഭ്യന്തര സെക്രട്ടറി ജി കെ പിള്ള, 'ഇന്റലിജന്‍സ് ബ്യൂറോ തലവന്‍ മാഥൂര്‍, റോ തലവന്‍ എ കെ വര്‍മ എന്നിവരുമായാണ് സിഐഎ തലവന്‍ രഹസ്യചര്‍ച്ചകള്‍ നടത്തിയത്.
പ്രതിരോധമന്ത്രി എ കെ ആന്റണിയുടെ അമേരിക്കാസന്ദര്‍ശനത്തിന്റെ തൊട്ടടുത്ത ആഴ്ചയാണ് സിഐഎ തലവന്റെ വരവ് എന്ന പ്രത്യേകതയുമുണ്ട്. പനേറ്റയുടെ സന്ദര്‍ശനം എന്തിന്, എന്തൊക്കെയായിരുന്നു ചര്‍ച്ചാവിഷയങ്ങള്‍ എന്ന് യുപിഎ സര്‍ക്കാര്‍ ജനങ്ങള്‍ക്കുമുന്നില്‍ വിശദീകരിക്കേണ്ടതുണ്ട്. ലോകത്തെ ഏറ്റവും വലിയ ക്രിമിനല്‍ ഗൂഢാലോചകരുടെ സംഘമാണ് സിഐഎ. സാമ്രാജ്യത്വത്തിനുവേണ്ടി കലാപങ്ങളും കൂട്ടക്കുരുതിയും രാഷ്ട്രീയ കൊലപാതകങ്ങളും നടത്തുന്ന ആ സംഘവുമായി ഇന്ത്യയുടെ സമുന്നതനേതൃത്വം നടത്തുന്ന ഏത് ഇടപാടും ഈ രാജ്യത്തിനോ ജനങ്ങള്‍ക്കോ നല്ലതിനുള്ളതല്ല. ഇന്ത്യയെ അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ അടിമരാജ്യമാക്കാനുള്ള പല പല നീക്കത്തില്‍ ഒന്നായേ ഇതിനെ കാണാനാകൂ.
ദേശാഭിമാനി മുഖപ്രസംഗം 04102010

ഡിസിസി അംഗത്തിന്റെ വീട് കോണ്‍ഗ്രസുകാര്‍ ആക്രമിച്ചു
കോഴിക്കോട്: തദ്ദേശതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കെതിരെ റിബലായി നാമനിര്‍ദേശപത്രിക നല്‍കിയ കോഴിക്കോട് ഡിസിസി അംഗത്തിന്റെ വീട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമിച്ചു. വീടിന്റെ ജനല്‍ ഗ്ളാസുകള്‍ പാടെ തകര്‍ന്നു. കോണ്‍ഗ്രസ് നേതാവും മുന്‍ ബ്ളോക്ക് പ്രസിഡന്റുമായ കിഴിഞ്ഞാണ്യം കുഞ്ഞിരാമന്റെ പേരാമ്പ്രയിലുള്ള വീടിനുനേരെയാണ് ആക്രമണമുണ്ടായത്. മകന്‍ പ്രബീഷ് കിടന്നുറങ്ങിയ ഓഫീസ് മുറിയുടെയും ഡൈനിങ് ഹാളിന്റെയും ജനലുകള്‍ പൂര്‍ണമായും തകര്‍ന്നു. കരിങ്കല്‍ കഷണങ്ങളും പൊട്ടിയ ചില്ലുകളും മുറികളില്‍ ചിതറിക്കിടപ്പുണ്ട്. ശബ്ദം കേട്ട് ഉറക്കമുണര്‍ന്ന് ലൈറ്റിട്ടപ്പോഴേക്കും അക്രമികള്‍ സ്ഥലംവിട്ടതായി വീട്ടുകാര്‍ പറഞ്ഞു. വിവരമറിഞ്ഞയുടന്‍ പേരാമ്പ്ര സിഐ ആര്‍ സന്തോഷ്കുമാറിന്റെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി. അക്രമികളെ കണ്ടെത്താനായില്ല. ശനിയാഴ്ച പാതിരാത്രി ബൈക്കുകളിലെത്തിയവരാണ് കല്ലെറിഞ്ഞത്.
കുഞ്ഞിരാമന്‍ ഇപ്പോള്‍ ഡിസിസി അംഗവും ഖാദി വര്‍ക്കേഴ്സ് ഫെഡറേഷന്‍ (ഐഎന്‍ടിയുസി) ജില്ലാ പ്രസിഡന്റുമാണ്. കെ മുരളീധരന്‍ വിഭാഗത്തിനൊപ്പമായിരുന്ന കുഞ്ഞിരാമന്‍ മുന്‍മന്ത്രി പി ശങ്കരനൊപ്പമാണ് കോണ്‍ഗ്രസില്‍ തിരിച്ചെത്തിയത്. നാല്‍പത് വര്‍ഷത്തെ പൊതുപ്രവര്‍ത്തനത്തിനിടയില്‍ രാഷ്ട്രീയ എതിരാളികള്‍പോലും തന്നോട് അങ്ങേയറ്റം മാന്യതയോടെയാണ് പെരുമാറിയതെന്നും പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശപത്രിക നല്‍കിയതിന്റെ പേരിലാണ് വീട് ആക്രമിച്ചതെന്നും കുഞ്ഞിരാമന്‍ പറഞ്ഞു.
പേരാമ്പ്ര പഞ്ചായത്ത് 16-ാം വാര്‍ഡിലാണ് ഇദ്ദേഹം പത്രിക നല്‍കിയത്. കഴിഞ്ഞ 25ന് രാത്രി ചേര്‍ന്ന വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റി യോഗത്തില്‍ സ്ഥാനാര്‍ഥിനിര്‍ണയം സംബന്ധിച്ച് തര്‍ക്കമുണ്ടായിരുന്നു. കെ കെ രാജനെ സ്ഥാനാര്‍ഥിയാക്കാനാണ് യോഗം തീരുമാനിച്ചത്. ഇതില്‍ പ്രതിഷേധിച്ച് കുഞ്ഞിരാമന്‍ വെള്ളിയാഴ്ച പത്രിക നല്‍കി. അക്രമംകൊണ്ടൊന്നും തങ്ങളെ പിന്തിരിപ്പിക്കാനാകില്ലെന്നും പഞ്ചായത്തിലെ 19 വാര്‍ഡിലും സ്ഥാനാര്‍ഥികളെ റിബലായി മത്സരിപ്പിക്കുമെന്നും കുഞ്ഞിരാമനെ പിന്തുണയ്ക്കുന്നവര്‍ പറഞ്ഞു.
പത്രിക നല്‍കാന്‍ കുറച്ച് സമയം മാത്രം ശേഷിക്കെ സംസ്ഥാനവ്യാപകമായി യുഡിഎഫിലും കോണ്‍ഗ്രസിലും റിബല്‍ ശല്യം രൂക്ഷമാണ്. ആലപ്പുഴയില്‍ എ ഗ്രൂപ്പുകാര്‍ കൂട്ടത്തോടെ റിബല്‍ ഭീഷണിയുയര്‍ത്തിയിട്ടുണ്ട്. തിരുവനന്തപുരത്ത് മഹിളാ കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി സെലിന്‍ നെല്‍സ കോര്‍പറേഷനില്‍ റിബലായി പത്രിക നല്‍കി. കാസര്‍കോട്ട് കുഴപ്പം മൂര്‍ച്ഛിച്ചതോടെ കോണ്‍ഗ്രസ് പട്ടികയാകെ കെപിസിസിക്ക് അയച്ചു. കൊല്ലത്തും കോഴിക്കോട്ടും ഡിസിസി ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയാണ് കോണ്‍ഗ്രസുകാര്‍ നേതാക്കളോടുള്ള അരിശം തീര്‍ത്തത്. ആലപ്പുഴയില്‍ ഗൌരിയമ്മയുടെ വാര്‍ഡില്‍പോലും കോണ്‍ഗ്രസ് റിബലുണ്ട്. കൊച്ചിയില്‍ മുതിര്‍ന്ന നേതാവ് ഹംസക്കുഞ്ഞ് തന്നെ കോണ്‍ഗ്രസിനെതിരെ പ്രചാരണത്തിനിറങ്ങി. മലപ്പുറത്ത് ലീഗിന്റെ വല്യേട്ടന്‍ നിലപാടില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് അടക്കമുള്ള ഘടകകക്ഷികള്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

സിങ്വിയുടെ ഹോട്ടല്‍ ബില്ലടച്ചതും മാര്‍ട്ടിന്‍
ഹൈക്കോടതിയില്‍ ലോട്ടറി മാഫിയക്ക് വേണ്ടി ഹാജരായ കോണ്‍ഗ്രസ് വക്താവ് അഭിഷേക് സിങ്വി കൊച്ചിയില്‍ തങ്ങിയത് ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിന്റെ ചെലവില്‍. ഭൂട്ടാന്‍ സര്‍ക്കാരിനു വേണ്ടിയാണ് താന്‍ ഹാജരായതെന്ന അഭിഷേക് സിങ്വിയുടെ ആവര്‍ത്തിച്ചുള്ള വാദമാണ് ഇതോടെ പൊളിഞ്ഞത്.
ഡല്‍ഹിയില്‍നിന്ന് സിങ്വിക്കൊപ്പം കൊച്ചിയിലെത്തിയ മാര്‍ട്ടിന്‍ ലോട്ടറീസിന്റെ ജനറല്‍ മാനേജര്‍ ഡബ്ള്യു ഷാജഹാനാണ് ഹോട്ടല്‍ ബില്‍ അടയ്ക്കുകയും യാത്രാചെലവ് നല്‍കുകയും ചെയ്തത്. കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലക്കും പി ടി തോമസ് എംപിക്കുമൊപ്പം ഡല്‍ഹിയില്‍നിന്ന് കൊച്ചിയിലേക്കു പറന്ന സിങ്വിക്കൊപ്പം ഷാജഹാനുമുണ്ടായിരുന്നു. 28നാണ് ഇവര്‍ കൊച്ചിയിലെത്തിയത്. ഐലന്‍ഡിലെ പഞ്ചനക്ഷത്ര ഹോട്ടലായ താജ് വിവാന്റയില്‍ ഇരുവരും മുറിയെടുത്തു. സിങ്വി 111-ാം നമ്പര്‍ സ്യൂട്ടിലും ഷാജഹാന്‍ 604 -ാം നമ്പര്‍ സ്യൂട്ടിലുമാണ് മൂന്നു ദിവസവും തങ്ങിയത്. മൂന്നു ദിവസത്തെ ബില്‍ തുക 65,114 രൂപ നല്‍കിയത് മാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള എസ്എസ് മ്യൂസിക്കിന്റെ പേരിലാണെന്ന് ഹോട്ടല്‍ രേഖ വ്യക്തമാക്കുന്നു. സിങ്വി ഉപയോഗിച്ച മെഴ്സിഡസ് ബെന്‍സ് കാറിന്റെ വാടകയും ഭക്ഷണത്തിന്റെ ചെലവും ഉള്‍പ്പെട്ടതാണ് ബില്‍. എസ്എസ് മ്യൂസിക്, 126, 127 മൂന്നാംനില, ട്രിപ്ളിക്കേന്‍ ഹൈറോഡ്, ട്രിപ്ളിക്കേന്‍, ചെന്നൈ എന്നാണ് ബില്ലില്‍ ഷാജഹാന്റെ വിലാസം. ഈ വിലാസത്തില്‍ അന്വേഷിച്ചപ്പോള്‍ ഷാജഹാന് ചാനലുമായി ബന്ധവുമില്ലെന്നാണ് വിവരം കിട്ടിയത്. എന്നാല്‍ മാര്‍ട്ടിന്‍സ് ലോട്ടറിയുടെ ജനറല്‍ മാനേജരും കേസിന്റെ കാര്യങ്ങള്‍ പ്രത്യേകം നോക്കുന്ന വിശ്വസ്തനുമാണ് ഷാജഹാന്‍. ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഷാജഹാന്റെ മേല്‍നോട്ടത്തിലാണ് സുപ്രീംകോടതിയിലെയും ഹൈക്കോടതികളിലെ പ്രധാന ലോട്ടറികേസുകളുടെയും നടത്തിപ്പ്. ലോട്ടറിക്ക് നിരോധനമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മാര്‍ട്ടിന്‍ ലോട്ടറിയുടെ പ്രത്യേക ചുമതലയും ഷാജഹാനാണ്. ഷാജഹാന്റെ അഭാവത്തില്‍ മാര്‍ട്ടിന്‍ ലോട്ടറിയുടെ സിഇഒ തമിജക്കാണ് ഹൈക്കോടതിയിലെ കേസുകളുടെ നടത്തിപ്പ് ചുമതല. തമിജ പലപ്പോഴായി കേസാവശ്യത്തിന് കേരളത്തില്‍ വന്നുപോയിട്ടുണ്ട്. 28ന് സിങ്വിയെകൂട്ടി കൊച്ചിയിലെത്തിയശേഷം ഷാജഹാന്‍ പുറത്ത് പ്രത്യക്ഷപ്പെട്ടില്ല.
കോടതിയിലേക്ക് സിങ്വിയെ അനുഗമിച്ചത് മാര്‍ട്ടിന്റെ വിശ്വസ്ത ജീവനക്കാരായ മറ്റ് മൂന്നുപേരാണ്. ഇതില്‍ രണ്ടുപേര്‍ ഏജന്റുമാരുമാണ്. മാര്‍ട്ടിന്‍സ് ലോട്ടറിയുടെ ലീഗല്‍ മാനേജര്‍ തൃശൂര്‍ സ്വദേശി രാജീവ്, തൃശൂരിലെ യദുകൃഷ്ണ ഏജന്‍സീസിന്റെ ഉടമയും മാര്‍ട്ടിന്റെ ശമ്പളക്കാരനുമായ രാജേഷ്, അമ്മ ഏജന്‍സീസ് ഉടമ അറുമുഖന്‍ എന്നിവരായിരുന്നു മുഴുവന്‍സമയം സിങ്വിക്കൊപ്പമുണ്ടായിരുന്നത്. ലോട്ടറി മാഫിയക്കുവേണ്ടി എത്തിയത് വിവാദമായപ്പോള്‍ താന്‍ ലോട്ടറി കമ്പനികള്‍ക്കുവേണ്ടിയല്ല ഹാജരാകുന്നതെന്നാണ് സിങ്വി പ്രതികരിച്ചത്. ഭൂട്ടാന്‍ സര്‍ക്കാരിനുവേണ്ടിയാണ് തന്റെ വക്കാലത്തെന്ന് കോടതിമുറ്റത്തും ഹോട്ടലിലും തന്നെ വന്നുകണ്ട വാര്‍ത്താലേഖകരോട് സിങ്വി ആവര്‍ത്തിച്ചിരുന്നു. എന്നാല്‍ ഇതു സംബന്ധിച്ച ഭൂട്ടാന്‍ സര്‍ക്കാരിന്റെ വിശദീകരണം സിങ്വിയുടെ വാദം നുണയാണെന്ന് തെളിയിച്ചിരുന്നു. ഭൂട്ടാന്‍ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ അഭിഭാഷകന്‍ മുഖേനയാണ് സിങ്വിക്ക് വക്കാലത്ത് കിട്ടിയതെന്നായിരുന്നു ഭൂട്ടാന്റെ ഔദ്യോഗിക വിശദീകരണം. സാന്റിയാഗോ മാര്‍ട്ടിന്റെ മകന്‍ ചാള്‍സ് മാര്‍ട്ടിനാണ് 2001ല്‍ ചെന്നൈ ആസ്ഥാനമായി ആരംഭിച്ച എസ്എസ് മ്യൂസിക്കിന്റെ മാനേജിങ് ഡയറക്ടര്‍.
(എം എസ് അശോകന്‍)
ഒരു കള്ളം മറയ്ക്കാന്‍ ചെന്നിത്തല നൂറ് കള്ളം പറയുന്നു: ഐസക്
ഭൂട്ടാന്‍ സര്‍ക്കാരിന് വേണ്ടിയാണ് കേസ് വാദിക്കാന്‍ വന്നതെന്ന കോണ്‍ഗ്രസ് വക്താവ് അഭിഷേക് സിങ്വിയുടെ വാദം പൊളിഞ്ഞ സാഹചര്യത്തില്‍ ഇനിയെങ്കിലും സത്യാവസ്ഥ തുറന്നുപറയാന്‍ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല തയ്യാറാകണമെന്ന് ധനമന്ത്രി തോമസ് ഐസക്ക് ആവശ്യപ്പെട്ടു. ലോട്ടറി മാഫിയയ്ക്കുവേണ്ടി ഹൈക്കോടതിയില്‍ ഹാജരാകാന്‍ എത്തിയ സിങ്വിയും സാന്റിയാഗോ മാര്‍ട്ടിന്റെ സഹായിയും തങ്ങിയിരുന്ന ഹോട്ടലിലെ ബില്ലും വിമാനയാത്ര ചെലവും വഹിച്ചത് മാര്‍ട്ടിന്റെ ചെന്നൈയിലുള്ള ചാനലാണെന്ന റിപ്പോര്‍ട്ടുകള്‍ വന്ന സാഹചര്യത്തിലാണ് ഐസക്കിന്റെ ആവശ്യം. ഒരു കള്ളം മറയ്ക്കാന്‍ നൂറ് കള്ളം പറയുകയാണ് ചെന്നിത്തല. മേഘാ ഡിസ്ട്രിബ്യൂട്ടേഴ്സിനുവേണ്ടി സിങ്വി കേരള ഹൈക്കോടതിയില്‍ നടത്തിയ വാദം അധാര്‍മികമാണ്. കോണ്‍ഗ്രസിന് പലതും മറയ്ക്കാനുണ്ട്. സിങ്വി മാത്രമല്ല, കേന്ദ്രമന്ത്രി ചിദംബരത്തിന്റെ ഭാര്യ നളിനി ചിദംബരവും ലോട്ടറി മാഫിയയ്ക്കുവേണ്ടി കേസ് വാദിക്കാനെത്തിയിരുന്നു. ഇതേതുടര്‍ന്ന് ലോട്ടറി മാഫിയയ്ക്കുവേണ്ടി കേന്ദ്രചട്ടം ഭേദഗതി ചെയ്ത ചിദംബരം രാജിവെക്കാന്‍ കെപിസിസി പ്രസിഡന്റ് ആവശ്യപ്പെടുമോയെന്നും ഐസക്ക് ചോദിച്ചു.
സിങ്വിക്ക് മാര്‍ട്ടിന്‍ വിളമ്പിയത് 15000 രൂപയുടെ മദ്യം
ലോട്ടറി മാഫിയയ്ക്കുവേണ്ടി ഹാജരായ കോണ്‍ഗ്രസ് വക്താവ് അഭിഷേക് മനു സിങ്വിയെ സല്‍ക്കരിക്കാന്‍ സാന്റിയാഗോ മാര്‍ട്ടിന്‍ ഒരുക്കിയത് മദ്യമുള്‍പ്പെടെ പഞ്ചനക്ഷത്ര ആഢംബരങ്ങള്‍..ഹോട്ടല്‍ ടാജ് വിവന്റയിലെ 111-ാം നമ്പര്‍ പ്രസിഡന്‍ഷ്യല്‍ സ്യൂട്ടില്‍ മൂന്നുദിവസം താമസിച്ച സിങ്വിക്കുവേണ്ടി ഷാജഹാന്‍ അടച്ച 65,114 രൂപയുടെ ബില്ലില്‍ 15,533 രൂപ മദ്യത്തിന്റെ വിലയാണ്. അഭിഷേക് മനു സിങ്വി, എ 129 നീതി ഭാഗ്, ന്യൂഡല്‍ഹി എന്ന് രേഖപ്പെടുത്തിയ ബില്ലില്‍ അദ്ദേഹം താമസിക്കുന്ന 111-ാം നമ്പര്‍ മുറിയുടെ വാടകയും ചെലവുകളും 604-ാം നമ്പര്‍ മുറിയിലെ താമസക്കാരനാണ് അടയ്ക്കുന്നതെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. ഷാജഹാനാണ് 604-ലെ താമസക്കാരന്‍.
29ന് 15,533 രൂപയുടെ മദ്യം ഉപയോഗിച്ചതായാണ് സിങ്വിയുടെ ബില്ലിലെ വിവരം. 'മട്ടാഞ്ചേരി ലിക്വര്‍' എന്ന ഇനമാണ് ഉപയോഗിച്ചത്. താജിലെ പ്രത്യേക ഇനം മദ്യമാണിത്. ഷാജഹാന്റെ പേരിലുള്ള ബില്ലില്‍ 2299 രൂപയുടെ മദ്യം വാങ്ങിയതിന്റെ കണക്കുണ്ട്. സിങ്വി 29നു തന്നെ 14,677 രൂപ ചെലവില്‍ ടാജിലെ സ്പാ (ആരോഗ്യ സ്നാന കേന്ദ്രം)ഉപയോഗിച്ചിട്ടുണ്ട്. ബെന്‍സ് കാറാണ് കോടതിയിലേക്കും തിരിച്ചുമുള്ള യാത്രയ്ക്ക് ഉപയോഗിച്ചത്. മൂന്നുദിവസത്തെ വാടക33,908 രൂപ.

Sunday, October 3, 2010
വനിതാ സംവരണം: ആശങ്കകളും യാഥാര്‍ഥ്യങ്ങളും
പ്രാദേശിക സര്‍ക്കാരുകളുടെ തെരഞ്ഞെടുക്കപ്പെടുന്ന സീറ്റുകളിലേക്കുള്ള വനിതാ സംവരണം 33 ശതമാനത്തില്‍നിന്ന് 50 ശതമാനമാക്കി ഉയര്‍ത്തുക എന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ വിപ്ളവകരമായ തീരുമാനം തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ നടപ്പാവാന്‍ പോവുകയാണ്. കേവലം സീറ്റുകളിലേക്ക് എന്നതിനേക്കാള്‍ ഉപരി സ്ഥാപനങ്ങളില്‍ തെരഞ്ഞെടുക്കപ്പെടുന്ന സ്ഥാനങ്ങളിലേക്കുകൂടി ഈ സംവരണം ബാധകമാക്കാന്‍ തീരുമാനിച്ചു എന്നത് ഇതിന്റെ പ്രസക്തി വര്‍ധിപ്പിക്കുന്നു. പ്രഡിഡന്റുമാര്‍ വനിതകള്‍ അല്ലാത്തിടങ്ങളില്‍ വൈസ് പ്രസിഡന്റ് പദവി വനിതകള്‍ക്കാണ്. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ ചുമതലകളിലും സംവരണം ബാധകം. കേവലം അംഗങ്ങളായി ഒതുങ്ങുക എന്നതിനുമപ്പുറം അധികാരസ്ഥാനങ്ങളില്‍ ഇരുന്നുകൊണ്ട് അവയുടെ സാധ്യത ഉപയോഗിക്കാന്‍ വനിതകളെ ഇത് പ്രാപ്തരാക്കുന്നു. ദേശീയ തലത്തിലും ഇത്തരം ഒരു നീക്കം നടക്കുന്നുണ്ട്. നിരവധി കാര്യങ്ങളില്‍ രാജ്യത്തിന് മാതൃകയായ കേരളത്തില്‍ നിന്നാണിതിന്റെ തുടക്കം എന്നതും അഭിമാനകരം.
ഈ തീരുമാനം പ്രഖ്യാപിച്ചതിനുശേഷം കേരളത്തിന്റെ പൊതുസമൂഹത്തിലും ഇതൊരു സജീവ ചര്‍ച്ചാവിഷയമായി മാറി. സ്ത്രീകളോടുള്ള നിലപാടുകളില്‍ പരമ്പരാഗത സ്വഭാവം പുലര്‍ത്തുന്ന കേരളത്തിന്റെ മനസ്സാണ് മാധ്യമ ചര്‍ച്ചകളില്‍പ്രതിഫലിച്ചത്. ഇത്രയും സ്ത്രീകള്‍ ഒരുമിച്ച് പഞ്ചായത്തില്‍ വന്നാല്‍ അത് പഞ്ചായത്തുകളുടെ ഭരണത്തെ ദോഷകരമായി ബാധിക്കില്ലെ? ഒറ്റയടിക്ക് ഇത്രയും വേണമായിരുന്നോ? അംഗങ്ങളില്‍ പകുതിയും സ്ത്രീകളാവുമ്പോള്‍ അവശേഷിക്കുന്ന പുരുഷന്‍മാരുടെ ഉത്തരവാദിത്തങ്ങള്‍ വര്‍ധിക്കില്ലേ? കേരളത്തിലെ സ്ത്രീകള്‍ക്ക് അതിനുള്ള ശേഷിയുണ്ടോ? ഇത് കേരളത്തിലെ പഞ്ചായത്തുകളുടെ പ്രവര്‍ത്തന മികവിനെ തകര്‍ക്കില്ലേ? തുടങ്ങിയ ചോദ്യങ്ങള്‍ വിവിധ കോണുകളില്‍നിന്ന് ഉയരാന്‍ തുടങ്ങി. ഇതോടൊപ്പം ഇത്രയും സീറ്റുകളിലേക്ക് എങ്ങനെ സ്ത്രീകളെ കണ്ടുപിടിക്കും? നമ്മള്‍ ഇനി എവിടെ മത്സരിക്കും? തുടങ്ങിയ ആശങ്കകളും പൊതുപ്രവര്‍ത്തകരുടെയിടയില്‍ ഉയര്‍ന്നു. ഇത്തരം ആശങ്കകള്‍ വസ്തുതാപരമാണോ? ആശങ്കപ്പെടുന്ന തരത്തിലുള്ള എന്തെങ്കിലും പരിമിതികള്‍ യഥാര്‍ഥത്തില്‍ ഉണ്ടോ? അഥവാ എന്തെങ്കിലും ഘടകങ്ങള്‍ പരിമിതികളായി വന്നാല്‍ അവയെ മറികടക്കാന്‍ എന്തു ചെയ്യണം? അവ വനിതാജനപ്രതിനിധികള്‍ക്ക് മാത്രമുള്ള പരിമിതികളാണോ? തുടങ്ങിയ ഗൌരവമാര്‍ന്ന വസ്തുതാപരമായ ചര്‍ച്ചകള്‍ കേരളത്തില്‍ വേണ്ടത്ര നടന്നിട്ടില്ല.
ജനസംഖ്യാനുപാതവും രാഷ്ട്രീയ പ്രാതിനിധ്യവും
കേരളത്തിലെ ജനസംഖ്യാ അനുപാതം വിശകലനം ചെയ്യുമ്പോള്‍ കാണാനാകുന്ന പ്രധാന വസ്തുത ഉയര്‍ന്ന സ്ത്രീ-പുരുഷ അനുപാതമാണ്. 1000 പുരുഷന്മാര്‍ക്ക് 1058 സ്ത്രീകള്‍ എന്നാണ് 2001 ലെ കാനേഷുമാരി കണക്കുകള്‍ കാണിക്കുന്നത്. ഇത് അഖിലേന്ത്യാ ശരാശരിയേക്കാള്‍ ഏറെ മുകളിലാണ്. അടുത്ത കാലത്ത്ആറു വയസ്സിന് താഴെയുള്ള കുട്ടികളുടെ ലിംഗാനുപാതത്തില്‍ പെണ്‍കുട്ടികളുടെ അനുപാതം പ്രതികൂലമാണ് എന്ന വസ്തുത നിലനില്‍ക്കുന്നുണ്ടെങ്കിലും ഉയര്‍ന്ന സ്ത്രീ-പുരുഷ അനുപാതം കേരളത്തിലെ സ്ത്രീ ശാക്തീകരണത്തിന്റെ സൂചകങ്ങളില്‍ ഒന്നാണ്. കേരളത്തിലെ ജനസംഖ്യയില്‍ ഭൂരിപക്ഷം വരുന്ന സ്ത്രീകളുടെ പൊതുരംഗത്തെ സാന്നിധ്യം ചരിത്രപരമായിത്തന്നെ അവഗണിക്കപ്പെടുകയായിരുന്നു. നിയമസഭയില്‍ എക്കാലത്തും സ്ത്രീസാന്നിധ്യം പത്തുശതമാനത്തില്‍ താഴെയായിരുന്നു. സമൂഹത്തില്‍ 50 ശതമാനത്തിന് മുകളില്‍ വരുന്ന ഒരു വിഭാഗത്തിന് സംസ്ഥാനത്തിന്റെ ഭാഗധേയം നിര്‍ണയിക്കുന്ന നിയമനിര്‍മാണ സഭയില്‍ നാമമാത്രമായ പ്രാതിനിധ്യം നല്‍കാന്‍ മാത്രമേ നമുക്ക് കഴിഞ്ഞിട്ടുള്ളൂ. ഏത് സമൂഹത്തിനും അവരുടെ ആവശ്യങ്ങളെ ശരിയായ തോതില്‍ ജനാധിപത്യവേദികളില്‍ എത്തിക്കണമെങ്കില്‍ മതിയായ പ്രാതിനിധ്യം മുന്നുപാധിയാവണം. ഈ അടിസ്ഥാനത്തില്‍ പരിശോധിക്കുമ്പോള്‍ കേരളത്തിലെ ഭരണ സംവിധാനത്തിനുള്ളില്‍ സ്ത്രീപക്ഷസമീപനം കൊണ്ടുവരുന്നതിന് നിയമസഭകളിലെ അവരുടെ പ്രാതിനിധ്യക്കുറവ് പ്രധാനപ്പെട്ട ഘടകമായിരുന്നു. ഈ പരിമിതി പാര്‍ലമെന്റിന്റെ കാര്യത്തിലും നിലനില്‍ക്കുന്നു. ഇതിനെ മറികടക്കാന്‍വേണ്ടിയാണ് പാര്‍ലമെന്റിലും നിയമസഭകളിലും വനിതാസംവരണത്തിന്വേണ്ടിയുള്ള മുന്നേറ്റങ്ങള്‍ ദേശീയതലത്തില്‍തന്നെ പുരോഗമനപ്രസ്ഥാനങ്ങളില്‍നിന്ന് ഉണ്ടാകുന്നത്.
ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം ഓരോ സമൂഹത്തിലേയും വിവിധ വിഭാഗങ്ങള്‍ക്ക് ജനാധിപത്യവേദികളില്‍ ഉണ്ടാകുക എന്നത് അടിസ്ഥാനപരമായി അതിജീവനത്തിനുള്ള അവരുടെ അവകാശം കൂടിയാണ്. തങ്ങളുടെ ജീവിതപ്രശ്നങ്ങള്‍ ജനാധിപത്യവേദികളിലൂടെ പരിഹരിക്കുന്നതിനുള്ള മാര്‍ഗമാണ് അതവര്‍ക്ക് സാധ്യമാക്കുക. സ്ത്രീകള്‍ക്ക് ചരിത്രപരമായി നിഷേധിക്കപ്പെട്ട ഈ അവസരം ആദ്യമായി ലഭ്യമായത് 73, 74 ഭരണഘടനാ ഭേദഗതിയില്‍ പഞ്ചായത്തീരാജ് സ്ഥാപനങ്ങളിലേക്ക് 33 ശതമാനം സ്ത്രീ സംവരണം ഉറപ്പുവരുത്തിയതിലൂടെയാണ്. എന്നാല്‍ ഇതും ജനസംഖ്യാനുപാതികമായി നോക്കുമ്പോള്‍ പരിമിതമായിരുന്നു എന്ന തിരിച്ചറവില്‍നിന്നാണ് 50 ശതമാനം വനിതാ സംവരണം എന്ന നിലപാടിലേക്ക് നാം എത്തുന്നത്.
ശേഷിയുടെ മാനദണ്ഡങ്ങള്‍ എന്ത്?
എന്തിനെയെല്ലാമാണ് നാം ഭരണശേഷിയുടെ മാനദണ്ഡങ്ങളായി കാണുന്നത്? ഏതുതരത്തിലുള്ള ഭരണപ്രവര്‍ത്തനത്തിനും അടിസ്ഥാനഘടകമായി എടുക്കാവുന്നത് വിദ്യാഭ്യാസയോഗ്യതകളാണ്. ഇത് ഔപചാരിക വിദ്യാഭ്യാസത്തിലൂടെയും അനൌപചാരികവിദ്യാഭ്യാസത്തിലൂടെയും നേടിയവ ആകാം. എന്നാല്‍ ഔപചാരിക വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ത്തന്നെ കേരളത്തിലെ സ്ത്രീകള്‍ ഏറെ മുന്നിലാണ് എന്നാണ് കണക്കുകള്‍ കാണിക്കുന്നത്. 2001 ലെ കാനേഷുമാരി കണക്കു പ്രകാരം കേരളത്തിലെ സ്ത്രീസാക്ഷരത 87.66 ശതമാനം ആണ്.അതായത് അഖിലേന്ത്യാ ശരാശരിയേക്കാള്‍ ഇരട്ടി. കേവല സാക്ഷരതക്ക് അപ്പുറം പ്രാഥമിക വിദ്യാഭ്യാസം, സെക്കന്‍ഡറി വിദ്യാഭ്യാസം, ബിരുദ, ബിരുദാനന്തര വിദ്യാഭ്യാസം എന്നീ എല്ലാ മാനദണ്ഡങ്ങളുടെ കാര്യത്തിലും കേരളത്തില്‍ സ്ത്രീകളുടെ സ്ഥാനം പുരുഷന്മാര്‍ക്ക് മുകളിലാണ്. ഇത്തരത്തില്‍ പുരുഷന്മാരേക്കാള്‍ താരതമ്യേന ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യത നേടിയ സ്ത്രീകള്‍ക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഭരണപ്രവര്‍ത്തനങ്ങള്‍ വഴങ്ങില്ല എന്ന ധാരണ ചരിത്രപരമായി രൂപപ്പെട്ട സ്ത്രീവിരുദ്ധ ബോധത്തില്‍നിന്നും ഉണ്ടാകുന്നതാണ്. കേരളത്തിലെ വിദ്യാലയങ്ങളിലെ പ്രാധാനാധ്യാപകരില്‍ ഭൂരിഭാഗവും സ്ത്രീകളാണ്. ഇത് സ്ഥാപനങ്ങളുടെ മികവിനെ ഒരുതരത്തിലും ബാധിച്ചിട്ടില്ല എന്നാണ് അനുഭവപാഠം.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് കേരളത്തിലെ സ്ത്രീകള്‍ക്ക് വ്യാപകമായി ഭരണ അവസരം ലഭിക്കുന്നത് 1995ലെ തെരഞ്ഞെടുപ്പില്‍ ആദ്യമായി മുപ്പത്തിമൂന്ന് ശതമാനം സംവരണം നടപ്പാക്കപ്പെട്ടതോടെയാണ്. ഇതിന് മുമ്പുള്ള ജില്ലാ കൌണ്‍സില്‍ സംവിധാനത്തിലൂടെ ജനപ്രതിനിധിയായിവന്ന രാഷ്ട്രീയ പ്രവര്‍ത്തകയാണ് കേരളത്തിലെ ഇന്നത്തെ ആരോഗ്യമന്ത്രി. അതുപോലെ 1995 ലെ തെരഞ്ഞെടുപ്പിലൂടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ അമരക്കാരായി വന്ന നിരവധി പേര്‍ ഇന്ന് കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ അവിഭാജ്യ ഘടകമാണ്. ഗ്രാമ, ബ്ളോക്ക്, ജില്ലാ പഞ്ചായത്തുകളുടെ അധ്യക്ഷമാര്‍ എന്നനിലയിലും ജനപ്രതിനിധികള്‍ എന്ന നിലയിലും മികവ് തെളിയിച്ച വലിയൊരു സംഘം പൊതുപ്രവര്‍ത്തകര്‍ സ്ത്രീകളില്‍നിന്നും 15 വര്‍ഷത്തിനുള്ളില്‍ ഉണ്ടായിട്ടുണ്ട്. ജനകീയാസൂത്രണ പ്രസ്ഥാനം കേരളത്തില്‍ ആദ്യം നടപ്പാക്കപ്പെട്ട ഒമ്പതാം പദ്ധതി കാലഘട്ടത്തില്‍തന്നെ ഏറ്റവും മികച്ച തദ്ദേശ സയ്വംഭരണ സ്ഥാപനങ്ങളായി ഉയര്‍ന്നുവന്നവയില്‍ വലിയൊരു വിഭാഗം സ്ത്രീകള്‍ നേതൃത്വം നല്‍കിയ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ആയിരുന്നു. ജനകീയാസൂത്രണ പ്രസ്ഥാനത്തിലൂടെ ഉയര്‍ന്നുവന്ന ഈ വനിതാ നേതൃതല പ്രവര്‍ത്തകര്‍ തങ്ങളുടെ അനുഭവങ്ങള്‍ 1999ല്‍ തിരുവനന്തപുരത്ത് നടന്ന അന്താരാഷ്ട്ര സമ്മേളനത്തില്‍ പ്രബന്ധാവതരണങ്ങളിലൂടെ പങ്കിടുകയും 2000 മെയ്മാസത്തില്‍ സംസ്ഥാന ആസൂത്രണ ബോര്‍ഡ് അത് പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്.
അതിന് ശേഷമുള്ള രണ്ട് ഘട്ടത്തിലും മികച്ച വനിതാ ഭരണാധികാരികളുടെ സാന്നിധ്യം കേരളത്തിലെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളില്‍ നമ്മള്‍ കണ്ടു. പഞ്ചായത്ത് മഹിളാ ശക്തി അഭിയാന്‍ എന്ന കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായി കേരളത്തിലെ വനിതാ ജനപ്രതിനിധികളുടെ ഒരു കൂട്ടായ്മ തൃശൂരിലെ 'കില'യില്‍ നടന്നുരുന്നു. അന്ന് വനിതാ ജനപ്രതിനിധികള്‍ ആവേശപൂര്‍വമാണ് അനുഭവങ്ങള്‍ പങ്കുവെച്ചത്. തങ്ങളുടെ പ്രസ്ഥാനങ്ങള്‍ അനുവദിക്കുകയാണെങ്കില്‍ ഇനിയും ജനപ്രതിനിധിയായി പ്രവര്‍ത്തിക്കാന്‍ തങ്ങള്‍ തല്പരരാണ് എന്നാണ് ഭൂരിഭാഗവും അഭിപ്രായപ്പെട്ടത്. വനിതാ സംവരണ സീറ്റുകള്‍ പൊതുസീറ്റുകള്‍ ആകുമ്പോള്‍ തങ്ങളുടെ സാധ്യതകള്‍ തഴയപ്പെടും എന്ന ഖേദവും അവര്‍ പൊതുവെ പങ്കിട്ടു. വനിതകളെ പൊതുസീറ്റില്‍ മത്സരിപ്പിക്കാനും, അവരെ പൊതുസമൂഹത്തിന്റെ ഭാഗമായി കാണാനുമുള്ള മാനസികാവസ്ഥയിലേക്കും നാം ഇനിയും എത്തിയിട്ടില്ല എന്നാണ് ഇത് സൂചിപ്പിക്കുന്നത്.
മാറേണ്ടതെന്ത്?
അവസരവും പിന്തുണയും ലഭിച്ചാല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ വനിതകള്‍ക്ക് കഴിയുമെന്നാണ് കഴിഞ്ഞ 15 വര്‍ഷം നമ്മെ പഠിപ്പിച്ചത്. എല്ലാവരും മാതൃകാപരമായി പ്രവര്‍ത്തിച്ചു എന്നല്ല ഇതിനര്‍ഥം. ഇതിനെ വിലയിരുത്തേണ്ടത് വനിതകളുടെ മാത്രംപ്രശ്നം എന്ന നിലയിലല്ല. പുരുഷ ജനപ്രതിനിധികളുടെ കണക്കെടുത്താലും അതില്‍ നല്ലൊരു ഭാഗം മിക്കപ്പോഴും ശരാശരിയോ, അതിന് താഴെയോ പ്രവര്‍ത്തനം മാത്രം കാഴ്ചവെക്കുന്നവരാണ് എന്ന് കാണാം. സ്ത്രീകളുടെ കാര്യം പരിശോധിക്കുമ്പോള്‍ തികച്ചും വ്യത്യസ്തമായ സാമൂഹ്യ അന്തരീക്ഷമാണ് അവര്‍ക്ക് ചുറ്റും ഉള്ളത്. ജനപ്രതിനിധി എന്ന നിലയിലേക്ക് സ്ത്രീ വരുമ്പോള്‍തന്നെ, കുടുംബത്തിനകത്തെ ഉത്തരവാദിത്തങ്ങള്‍ അതേപടി മാറ്റമില്ലാതെ നിറവേറ്റാന്‍ അവര്‍ ബാധ്യസ്ഥരായി മാറുന്നു. സ്ത്രീകള്‍ക്ക് പരമ്പരാഗതമായി നാം നിശ്ചയിച്ച സഞ്ചാരസമയങ്ങള്‍ക്ക് അപ്പുറത്താണ് മിക്കപ്പോഴും പ്രസ്ഥാനങ്ങളുടെ യോഗങ്ങളും തീരുമാനങ്ങളും ഉണ്ടാകുക. കുടുംബപരമായ ഉത്തരവാദിത്തങ്ങളും പൊതു ഇടങ്ങളിലെ അരക്ഷിതാവസ്ഥയും പലപ്പോഴും ഇത്തരം യോഗങ്ങളില്‍നിന്ന് മാറിനില്‍ക്കാന്‍ അവരെ നിര്‍ബന്ധിതരാക്കുന്നു. ഇതിനാല്‍ത്തന്നെ ഫലത്തില്‍ പുരുഷന്മാര്‍ക്ക് ലഭിക്കുന്ന രാഷ്ട്രീയ വിദ്യാഭ്യാസ അവസരങ്ങളും സംവാദസാധ്യതകളും സ്ത്രീകള്‍ക്ക് നഷ്ടമാകുന്നു. ഇത് സ്വാഭാവികമായും അവരുടെ ശേഷിയെ ബാധിക്കുന്നു. ഇതിനാല്‍തന്നെ സ്ത്രീകള്‍ക്ക് സ്വതന്ത്രമായി സഞ്ചരിക്കാവുന്ന ഒരു പൊതു ഇടം കേരളത്തില്‍ വളര്‍ന്നുവരിക എന്നത് പൊതുപ്രവര്‍ത്തകര്‍ എന്ന നിലയിലുളള അവരുടെ വളര്‍ച്ചയില്‍ നിര്‍ണായകമാണ്. സ്ത്രീയെ വീട്ടുജോലികള്‍ യന്ത്രംപോലെ നിര്‍വഹിക്കാനുള്ള ഉപകരണമായി കാണുന്ന പരമ്പരാഗത കുടുംബങ്ങളിലും മാറ്റം അനിവാര്യമാണ്. വര്‍ത്തമാനപത്രങ്ങളും, ആനുകാലികങ്ങളും വായിക്കാനും സര്‍ക്കാര്‍ ഉത്തരവുകള്‍ വിശദമായി വായിച്ച് മനസ്സിലാക്കാനും നിയമങ്ങള്‍ വായിച്ചറിയാനും പരിശീലനങ്ങളില്‍ പൂര്‍ണസമയം പങ്കെടുക്കാനുമൊക്കെ സ്ത്രീകള്‍ക്ക് കഴിയുമ്പോള്‍ മാത്രമാണ് ഭരണാധികാരി/ജനപ്രതിനിധി എന്ന നിലയിലുള്ള അവരുടെ ശേഷിയും പ്രയോഗസാധ്യതകളും വികസിക്കുക. ഇതിനാകട്ടെ വീടിനകത്തെ യന്ത്രസമാനമായ ജോലികളില്‍നിന്ന് മാറി അവര്‍ക്ക് വിശ്രമസമയങ്ങള്‍ അനിവാര്യമാണ്. ഇതിനാല്‍ ജനപ്രതിനിധികളായി വരുന്ന വനിതകളുടെ കുടുംബാന്തരീക്ഷത്തില്‍ മാറ്റം വരുത്തുന്നതിനുള്ള ശ്രമങ്ങള്‍ ഉണ്ടായേ തീരൂ. വര്‍ത്തമാനപത്രങ്ങളും ആനുകാലികങ്ങളും വായിക്കാനും പൊതുചര്‍ച്ചകളില്‍ പങ്കാളികളാകാനും അഭിപ്രായം പറയാനുമൊക്കെ ചരിത്രപരമായി ലഭിച്ച അവസരങ്ങളില്‍നിന്നാണ് പുരുഷന്മാരിലെ പൊതുപ്രവര്‍ത്തകര്‍ രൂപംകൊണ്ടത് എന്ന വസ്തുത നാം വിസ്മരിച്ചുകൂട. ഇതേ അവസരങ്ങള്‍ സ്ത്രീകള്‍ക്ക് നല്‍കുന്ന സാമൂഹ്യ സംസ്കാരമാണ് കേരളത്തില്‍ വളര്‍ന്നുവരേണ്ടത്.
ജനപ്രതിനിധികള്‍ക്ക് ലഭിക്കുന്ന പരിശീലനം നിര്‍ണായകമാണ്. ഈ പരിശീലനം ഔദ്യോഗികമായും അനൌദ്യോഗികമായും നടക്കേണ്ടതുണ്ട്. ഔദ്യോഗികമായി നടക്കുന്ന പരിശീലനം വികേന്ദ്രീകരിച്ച് അത് നിരന്തരമായി നടത്തുന്നതിനും ശ്രമങ്ങള്‍ ഉണ്ടാകണം. ജനപ്രതിനിധികളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിക്കൊണ്ടുളള നിരന്തര പരിശീലനങ്ങള്‍ ഉണ്ടാകണം. ഇന്ന് നടക്കുന്ന കേന്ദ്രീകൃതവും ഒറ്റ ഘട്ടത്തിലുള്ളതുമായ പരിശീലനരീതി മാറേണ്ടതുണ്ട്. ഇതോടൊപ്പംതന്നെ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ഭാഗത്തുനിന്ന് തങ്ങളുടെ പ്രസ്ഥാനത്തെ പ്രതിനിധീകരിക്കുന്ന ജനപ്രതിനിധികളുടെ പ്രവര്‍ത്തനം മികവുറ്റതാക്കാനും, അവരെ പരിശീലിപ്പിക്കാനുമുള്ള ശ്രമങ്ങള്‍ ഉണ്ടാകണം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഭരണം സംഘടിതമായ ഒരു രാഷ്ട്രീയ ഉത്തരവാദിത്തമായി മാറണം. പ്രസ്ഥാനങ്ങള്‍ക്കകത്ത് മുന്നനുഭവമുള്ള ജനപ്രതിനിധികളുടെ ഭരണാനുഭവങ്ങള്‍ പുതിയ ജനപ്രതിനിധികളിലേക്ക് കൈമാറാനുള്ള അവസരങ്ങള്‍ ഉണ്ടാകണം. പ്രായോഗിക ഭരണശേഷി കൈവരിക്കുന്നതിന് ഇത്തരം അനുഭവങ്ങള്‍ അവരെ ഏറെ സഹായിക്കും.
കുടുംബശ്രീയുടെ പാഠം
1998ല്‍ മലപ്പുറത്ത് ആരംഭിച്ച കുടുംബശ്രീ പ്രസ്ഥാനം ഇന്ന് രാജ്യത്തെതന്നെ ഏറ്റവും വലിയ സ്ത്രീ കൂട്ടായ്മയായി മാറിക്കഴിഞ്ഞു. രണ്ടുലക്ഷത്തോളം അയല്‍ക്കൂട്ടങ്ങളിലായി മുപ്പത്തിയേഴുലക്ഷത്തോളം കുടുംബങ്ങള്‍ ഇന്ന് കുടുംബശ്രീയിലുണ്ട്. അയല്‍ക്കൂട്ടതലത്തിലും വാര്‍ഡ്തലത്തിലും പഞ്ചായത്ത്തലത്തിലും ഉള്ള പ്രവര്‍ത്തനങ്ങളിലൂടെ സന്നദ്ധപ്രവര്‍ത്തകരുടെ ഒരു വലിയ നിരതന്നെ സംസ്ഥാനത്താകെ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. 2005 ലെ തദ്ദേശ സ്വയംഭരണതെരഞ്ഞെടുപ്പില്‍തന്നെ കുടുംബശ്രീ പ്രവര്‍ത്തകര്‍ സ്ഥാനാര്‍ഥികള്‍ എന്ന നിലയില്‍ നിര്‍ണായക സാന്നിധ്യമായിരുന്നു. കുടുംബശ്രീ പ്രവര്‍ത്തനത്തിന്റെ വ്യാപനംമൂലം രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ഭാഗമായ വനിതാപ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനങ്ങളും ശക്തമായിട്ടുണ്ട്. കഴിവുതെളിയിച്ച വനിതകളെ കണ്ടെത്തുക എന്നത് രാഷ്ട്രീയപ്രസ്ഥാനങ്ങളെ സംബന്ധിച്ച് പ്രത്യേകിച്ചും പുരോഗമനപ്രസ്ഥാനങ്ങളെ സംബന്ധിച്ച് ഇന്ന് ദുഷ്കരമല്ല. പ്രവര്‍ത്തനാനുഭവമുള്ളവരെ തദ്ദേശസ്വയംഭരണ പ്രവര്‍ത്തനങ്ങളിലേക്ക് കൊണ്ടുവരാനുള്ള സാധ്യതയായി കുടുംബശ്രീ മാറിയിട്ടുണ്ട്.
കേരളത്തിലെ 16,100ഓളം ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലും 2000ലധികം ബ്ളോക്ക് പഞ്ചായത്ത് വാര്‍ഡുകളിലും, 1750-ഓളം മുനിസിപ്പല്‍ വാര്‍ഡുകളിലും, 3100ലധികം കോര്‍പറേഷന്‍ വാര്‍ഡുകളിലും 330 ലേറെ ജില്ലാ പഞ്ചായത്ത് വാര്‍ഡുകളിലുമായി പരന്നുകിടക്കുന്ന നിയോജകമണ്ഡലങ്ങളില്‍നിന്ന് 50 ശതമാനത്തില്‍ വനിതാ പങ്കാളിത്തം വരുന്നതോടെ വലിയ ഒരു വിപ്ളവമാണ് നടക്കാനിരിക്കുന്നത്. പതിനായിരത്തിലധികം വനിതകള്‍ അടുത്ത തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പോടെ ജനപ്രതിനിധികളായി മാറുന്നു. കേരളത്തിന്റെ ചരിത്രത്തില്‍ അധികാരസ്ഥാനങ്ങളിലുള്ള വനിതകളുടെ ഏറ്റവും ഉയര്‍ന്ന പങ്കാളിത്തമായിരിക്കും ഇത്. ചരിത്രപരമായ കാരണങ്ങളാല്‍ സമൂഹത്തിലെ വികസന പ്രക്രിയയെ സംബന്ധിച്ചും ജനാധിപത്യപ്രക്രിയയെ സംബന്ധിച്ചും തീരുമാനമെടുക്കാനുള്ള വേദികളില്‍നിന്ന് പുറന്തള്ളപ്പെട്ടവരാണ് കേരളത്തിലെ സ്ത്രീകള്‍. അധികാരസ്ഥാനങ്ങളിലേക്ക് കടന്നുവരാന്‍ പഞ്ചായത്തീരാജ് നിയമത്തിലൂടെ അവര്‍ക്ക് ലഭ്യമായ അവസരം കുറേക്കൂടെ വിപുലപ്പെട്ടിരിക്കയാണിപ്പോള്‍. സ്ത്രീകളുടെ ഭരണശേഷി സംബന്ധിച്ച സംശയങ്ങള്‍ ഉന്നയിക്കുന്നവര്‍ തിരിച്ചറിയേണ്ട ഒരു കാര്യമുണ്ട്, സ്ത്രീക്ക് സമൂഹത്തില്‍ തുല്യമായി ലഭിക്കേണ്ടിയിരുന്ന അവസരങ്ങള്‍ നിഷേധിച്ചുകൊണ്ട് പുരുഷനൊപ്പം സാമൂഹിക വികസന പ്രക്രിയയിലും, രാഷ്ട്രീയ പ്രവര്‍ത്തനത്തിലും പങ്കാളികളാകാനുള്ള അവരുടെ അവകാശം നിഷേധിച്ചത് നമ്മുടെ സമൂഹംതന്നെയാണ് എന്ന വസ്തുത. അവസരം ലഭ്യമാകുമ്പോള്‍ മാത്രമാണ് ഏതു വിഭാഗത്തിനും ശേഷിതെളിയിക്കാനാവുക. അധികാരം കൈയാളി പരിചിതരല്ലാത്തവര്‍ അധികാരത്തില്‍ വരുമ്പോള്‍ ഉണ്ടാവുന്ന പ്രാഥമികമായ ബുദ്ധിമുട്ടുകള്‍ ആരെയുംപോലെ വനിതാ ജനപ്രതിനിധികള്‍ക്കും ഉണ്ടാകാം. കുടുംബഭാരത്തിനൊപ്പം പൊതുപ്രവര്‍ത്തനത്തിന്റെ ഉത്തരവാദിത്തങ്ങളും പേറേണ്ടിവരുമ്പോള്‍ ഉണ്ടാകുന്ന ഇരട്ടഭാരം അവരുടെ പ്രവര്‍ത്തന സാധ്യതകളെ പരിമിതപ്പെടുത്തുന്നുണ്ടാകാം. എന്നാല്‍ ഈ പരിമിതികളെ മറികടക്കുക എന്നത് അവര്‍ക്ക് മാത്രം കഴിയുന്ന ഒന്നല്ല. വനിതാ ജനപ്രതിനിധികളുടെ പൊതുപ്രവര്‍ത്തനത്തെ പ്രോത്സാഹിപ്പിക്കുന്ന കുടുംബാന്തരീക്ഷവും, സാമൂഹ്യാന്തരീക്ഷവും സൃഷ്ടിക്കുക എന്നതാണ് ഈ പരിമിതികളെ മറികടക്കാനുള്ള വഴി. ഭരണരംഗത്ത് മുന്നനുഭവമുള്ളവരുടെ അനുഭവസമ്പത്ത് കൈമാറിയും നിരന്തരമായ പരിശീലനങ്ങളിലൂടെയും അവരുടെ ശേഷി വികസിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ ഔദ്യോഗികമായും രാഷ്ട്രീയപ്രസ്ഥാനങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടാകേണ്ടതുണ്ട്. വനിതകള്‍ക്ക് പുരുഷന്മാര്‍ക്കൊപ്പംതന്നെ സാമൂഹ്യ പ്രവര്‍ത്തനത്തിനും പൊതുപ്രവര്‍ത്തനത്തിനും ഉള്ള അന്തരീക്ഷമാണ് ആവശ്യം. ജനപ്രതിനിധികളായി വരുന്ന വനിതകളെ പ്രോത്സാഹിപ്പിച്ച് പൊതുപ്രവര്‍ത്തകരുടെ ഒരു പുതിയ നിരയെ വാര്‍ത്തെടുക്കുക എന്ന ഉത്തരവാദിത്തമാണ് കേരള സമൂഹത്തില്‍ ഇപ്പോഴുള്ളത്. പൊതു ഇടങ്ങള്‍ സ്ത്രീകള്‍ക്ക് കൂടി ഉള്ളതാണ് എന്ന ബോധമാണ് വളരേണ്ടത്.
കെ രാജേഷ് ചിന്ത 2602010

ഇനി കോട്ടണ്‍ ബാനറുകളുടെ കാലം
കല്‍പ്പറ്റ: തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിക്കാന്‍ നഗരങ്ങളിലും നാട്ടിന്‍പുറങ്ങളിലും നിറയുന്ന ഫ്ളക്സ് ബോര്‍ഡുകളുടെ കാലം കഴിഞ്ഞു. മണ്ണിലലിയാതെ പരിസ്ഥിതിക്ക് ദോഷം ചെയ്യുന്ന ഫ്ളക്സ്ഷീറ്റുകള്‍ക്ക് പകരം ഇത്തവണ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നിരത്തുകള്‍ കൈയടക്കുക തുണിയില്‍ എഴുതിയ ബാനറുകളായിരിക്കും. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് 'ഫ്ളക്സ് ബോര്‍ഡുകള്‍ ഉപയോഗിക്കരുതെന്ന് ഇലക്ഷന്‍ കമ്മീഷന്‍ കര്‍ശന നിര്‍ദേശം നല്‍കിയതോടെയാണ് തുണിബാനറുകളുടെ കാലം തിരിച്ചുവന്നത്. ഇതോടെ ഫ്ളക്സിന്റെയും പ്ളാസ്റ്റിക്കിന്റെയും വ്യാപനം തടയണമെന്ന പരിസ്ഥിതി പ്രവര്‍ത്തകരുടെ ആവശ്യവും അംഗീകരിക്കപ്പെട്ടു. സ്ഥാനാര്‍ത്ഥികളുടെ വര്‍ണ ചിത്രങ്ങള്‍ പ്രിന്റുചെയ്യുമ്പോള്‍ അല്‍പ്പം ഭംഗി കുറയുമെന്നതാണ് തുണി ബോര്‍ഡുകളുടെ കുഴപ്പം. തുണിയില്‍ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി ബാനറുകള്‍ പ്രിന്റു ചെയ്യുന്നതിനുള്ള സംവിധാനം ജില്ലയിലെ മിക്കയിടങ്ങളിലും വന്നു കഴിഞ്ഞു. ഫ്ളക്സ് ബോര്‍ഡുകള്‍ വ്യാപകമായതോടെ തൊഴിലില്ലാതായ കൈയെഴുത്ത് കലാകാരന്മാര്‍ക്ക് ഏറെ ആശ്വാസം നല്‍കുന്നതാണ് ഈ തെരഞ്ഞെടുപ്പ് കാലം.
ഇലക്ഷന്‍ കമ്മിഷന്റെയും സര്‍ക്കാറിന്റെയും തീരുമാനം തങ്ങളെ തൊഴില്‍ മേഖലയിലേക്ക് തിരിച്ചുകൊണ്ടുവന്നിരിക്കുകയാണെന്ന് കൈയെഴുത്ത് കലാകാരന്മാര്‍ പറയുന്നു. എന്തിനും ഏതിനും ഫ്ളക്സ് ബോര്‍ഡുകളെ ആശ്രയിക്കുന്ന സ്ഥിതിവന്നതോടെ ബാനര്‍ എഴുത്തുകാര്‍ തൊഴില്‍രംഗം വിട്ടുപോകുന്ന അവസ്ഥയായിരുന്നുവെന്ന് കല്‍പ്പറ്റ ഗുരുശ്രീ അഡ്വറ്റേഴ്സിലെ കെ സി ഷാജു പറഞ്ഞു. എന്നാല്‍ തെരഞ്ഞെടുപ്പ് ചട്ടം നിലവില്‍ വന്നതോടെ പലരും ഈ മേഖലയില്‍ തിരിച്ചു വന്നു. സ്ഥാനാര്‍ഥികളുടെ ചിത്രവും ചിഹ്നവും ഉള്‍പ്പെടെ വരച്ചാണ് ഇവര്‍ ബാനറുകള്‍ രൂപപ്പെടുത്തുന്നത്. മൂന്ന് മീറ്റര്‍ നീളമുള്ള ബാനറിന് 150 രൂപമുതല്‍ 200 രൂപവരെയാണ് വില. തെരഞ്ഞെടുപ്പ് ബാനര്‍ തയ്യാറാക്കുന്നവര്‍ക്ക് നല്ല പരിശീലനം ആവശ്യമാണ്. ചിഹ്നം ആലേഖനം ചെയ്യുന്നതിനാണ് കൂടുതല്‍ ശ്രദ്ധ വേണ്ടതെന്നും എഴുത്തുകാര്‍ പറയുന്നു. ബാനര്‍ തുണികള്‍ക്കും ഇത്തവണ നല്ല ചെലവാണ്. തുണിയില്‍ ബാനറുകള്‍ നിര്‍മിച്ച് കഴിഞ്ഞാലും അത് പൊതുസ്ഥലങ്ങളില്‍ സ്ഥാപിക്കുന്നതിനും തെരഞ്ഞെടുപ്പ് കമ്മീഷന്‍ കര്‍ശന നിബന്ധന ഏര്‍പ്പെടുത്തിയിട്ടുണ്ട്. റോഡിലും, പൊതു സ്ഥലങ്ങളിലും ബാനറുകള്‍ കെട്ടരുത്. ചുവരെത്തുകള്‍ക്കും ഇത്തവണ നിയന്ത്രണങ്ങളുണ്ട്.

'എന്തെരോ മഹാനുഭാവുലു...!'
‘കഷ്ടകാലം പിടിപെട്ടവന്‍ തല മൊട്ടയടിച്ചാല്‍ കല്ലുമഴ പെയ്യും‘ എന്നൊരു ചൊല്ല് മലയാളക്കരയിലുണ്ട്. 'മിസ്ഫൊര്‍ച്യൂണ്‍ നെവര്‍ കംസ് എലോണ്‍' എന്ന ഇംഗ്ളീഷ് ചൊല്ലിനു സമാനമായി നാം ഉപയോഗിക്കുന്ന ചൊല്ല്. ഏതു വഴിക്കുനിന്നും കഷ്ടകാലവും നാശവും വന്നുചേര്‍ന്ന് മനുഷ്യന്‍ വല്ലാതെ നരകിക്കുന്ന അവസ്ഥയെയാണ് ഈ ചൊല്ല് വിവക്ഷിക്കുന്നത്. അത്രമേല്‍ ബുദ്ധിമുട്ടുണ്ടാക്കുന്നു ഈ സ്ഥിതി. ജില്ലയില്‍ എം പി വീരേന്ദ്രകുമാര്‍ നേതൃത്വം നല്‍കുന്ന ജനതാദളിന്റെ (എസ്) സ്ഥിതി ഏതാണ്ടിതുപോലെയാണിപ്പോള്‍. കൈയ്ച്ചിട്ടിറക്കാനും വയ്യ, മധുരിച്ചിട്ടു തുപ്പാനും വയ്യ എന്ന അവസ്ഥ. ഹോ! യുഡിഎഫില്‍ ചേരുമ്പോള്‍ എന്തായിരുന്നു പ്രഖ്യാപനങ്ങള്‍.
ഇതാ...! കേരളത്തില്‍ യുഡിഎഫ് അജയ്യശക്തിയായിരിക്കുന്നു. വീരന്‍ വിഭാഗംകൂടി ചേര്‍ന്നപ്പോള്‍ ഗ്രീക്കുകഥയിലെ ശക്തിമാന്‍ ഹെര്‍ക്കുലീസിനെയും വെല്ലുന്ന ശക്തി യുഡിഎഫ് ആര്‍ജിച്ചിരിക്കുന്നു. ജനതാദളിന്റെ കരുത്തിനും ആള്‍ബലത്തിനും ഒത്തവിധം ഇനി യുഡിഎഫ് പ്രാതിനിധ്യം ഉറപ്പാക്കും. അതുവഴി സിപിഐ എമ്മിനു മനസിലാകാത്ത വീരന്റെ ക്രൌര്യവും ശക്തിയും ഓജസും നാട്ടിലൊകെ പരന്നൊഴുകും. അതോടെ സിപിഐ എം തകര്‍ന്നു മണ്ണടിയും... വീരന്റെയും കൂട്ടരുടെയും ജല്‍പനങ്ങള്‍ കേട്ട് ദിഗന്തങ്ങള്‍ ഞെട്ടിവിറച്ചു. കടലലകള്‍ ഇളകിയിരമ്പി. ഇതുവരെ ആഞ്ഞടിച്ചതും ഇനി ആഞ്ഞടിക്കാനിരിക്കുന്നതുമായ എല്ലാ ചുഴലിക്കാറ്റുകളും ഒന്നായി സംഗമിച്ച് ആഞ്ഞടിച്ചു. സഹ്യസാനുക്കളില്‍ രാഷ്ട്രീയ ഉരുള്‍പ്പൊട്ടലായി. സിപിഐ എം എന്ന മഹാവൃക്ഷം ഇതാ കടപുഴകാന്‍ പോകുന്നു. അതുകണ്ട് വീരന്‍ അട്ടഹസിച്ചു. കോണ്‍ഗ്രസ് രോമാഞ്ചംകൊണ്ടു. യുഡിഎഫ് ഹര്‍ഷപുളകിതയായി. ഹൈക്കമാന്‍ഡ് മന്ദഹാസം തൂകി....!
ഇപ്പോഴോ ?
വീരന്‍ വിഭാഗത്തിന്റെ സംസ്ഥാന സെക്രട്ടറിയും കായംകുളത്തെ മുന്‍നഗരസഭാ ചെയര്‍മാനുമായ ഷേക് പി ഹാരീസിനുപോലും സീറ്റു നല്‍കില്ലെന്നു കോണ്‍ഗ്രസ്. എല്‍ഡിഎഫിന്റെ പ്രതിനിധിയായി കായംകുളം മുനിസിപ്പല്‍ കൌണ്‍സിലിലേക്കു രണ്ടോമൂന്നോ തവണ ജയിച്ച ഷേക്ക് ഒരിക്കല്‍ നഗരസഭാ ചെയര്‍മാനുമായിരുന്നു. ആ ദേഹത്തെയാണ് ഇക്കുറി സീറ്റു നല്‍കില്ലെന്നു പ്രഖ്യാപിച്ച് കോണ്‍ഗ്രസ് ഒരു വഴിക്കാക്കിയത്. യുഡിഎഫിനെ ശക്തിപ്പെടുത്തി അതുവഴി സിപിഐ എമ്മിനെ ഒതുക്കാന്‍ നോക്കിയവരെ ഒടുവില്‍ കോണ്‍ഗ്രസുതന്നെ ഒതുക്കി. നോക്കണേ, കഷ്ടകാലം പിടിച്ചവന്റെ സ്ഥിതി...! കെ ആര്‍ ഗൌരിയമ്മയും എം വി രാഘവനുമൊക്കെ എത്രയാ പറഞ്ഞത്, കോണ്‍ഗ്രസിനെതിരെ. വീരനും അനുയായികള്‍ക്കും അപ്പറഞ്ഞതിന്റെ ആന്തരികാര്‍ഥം ഇനിയും മനസിലായിട്ടില്ല. വേലി ചാടുന്ന കാളയ്ക്കു കോലുകൊണ്ടു മരണം എന്ന ചൊല്ലും മലയാളത്തിലുണ്ട്. അതു ഇക്കൂട്ടരെ കുറിച്ചുതന്നെയല്ലേ ?!
ദേശാഭിമാനി 02102010

Subscribe to:
Posts (Atom)