Monday, October 4, 2010

സിഐഎയ്ക്ക് എന്തുകാര്യം?

ഇന്ത്യയുടെ സര്‍വതും അമേരിക്കന്‍ കാല്‍ച്ചുവട്ടില്‍ അടിയറവയ്ക്കുകയാണ് മന്‍മോഹന്‍സര്‍ക്കാര്‍. ഒരുവശത്ത് കരാറുകളിലൂടെ, മറുവശത്ത് വിദേശനയത്തിലെ തകിടംമറിയലുകളിലൂടെ, വേറൊരു വശത്ത് സാമ്രാജ്യത്വത്തിന് രക്ഷകസ്ഥാനം കല്‍പ്പിച്ചുകൊടുക്കുന്നതിലൂടെ. ഈ നാടിന്റെ നിയമസമാധാനം സംരക്ഷിക്കേണ്ട കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് അമേരിക്കന്‍ ചാരസംഘടനയായ സിഐഎയുടെ തലവന്‍ ലയണല്‍ പനേറ്റയുമായി ചര്‍ച്ചചെയ്ത് കാര്യങ്ങള്‍ തീരുമാനിക്കേണ്ട ഗതികേടാണ് വന്നിരിക്കുന്നത്. ആഭ്യന്തരമന്ത്രി പി ചിദംബരം, ആഭ്യന്തര സെക്രട്ടറി ജി കെ പിള്ള, 'ഇന്റലിജന്‍സ് ബ്യൂറോ തലവന്‍ മാഥൂര്‍, റോ തലവന്‍ എ കെ വര്‍മ എന്നിവരുമായാണ് സിഐഎ തലവന്‍ രഹസ്യചര്‍ച്ചകള്‍ നടത്തിയത്.

പ്രതിരോധമന്ത്രി എ കെ ആന്റണിയുടെ അമേരിക്കാസന്ദര്‍ശനത്തിന്റെ തൊട്ടടുത്ത ആഴ്ചയാണ് സിഐഎ തലവന്റെ വരവ് എന്ന പ്രത്യേകതയുമുണ്ട്. പനേറ്റയുടെ സന്ദര്‍ശനം എന്തിന്, എന്തൊക്കെയായിരുന്നു ചര്‍ച്ചാവിഷയങ്ങള്‍ എന്ന് യുപിഎ സര്‍ക്കാര്‍ ജനങ്ങള്‍ക്കുമുന്നില്‍ വിശദീകരിക്കേണ്ടതുണ്ട്. ലോകത്തെ ഏറ്റവും വലിയ ക്രിമിനല്‍ ഗൂഢാലോചകരുടെ സംഘമാണ് സിഐഎ. സാമ്രാജ്യത്വത്തിനുവേണ്ടി കലാപങ്ങളും കൂട്ടക്കുരുതിയും രാഷ്ട്രീയ കൊലപാതകങ്ങളും നടത്തുന്ന ആ സംഘവുമായി ഇന്ത്യയുടെ സമുന്നതനേതൃത്വം നടത്തുന്ന ഏത് ഇടപാടും ഈ രാജ്യത്തിനോ ജനങ്ങള്‍ക്കോ നല്ലതിനുള്ളതല്ല. ഇന്ത്യയെ അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ അടിമരാജ്യമാക്കാനുള്ള പല പല നീക്കത്തില്‍ ഒന്നായേ ഇതിനെ കാണാനാകൂ.

ദേശാഭിമാനി മുഖപ്രസംഗം 04102010

1 comment:

  1. പ്രതിരോധമന്ത്രി എ കെ ആന്റണിയുടെ അമേരിക്കാസന്ദര്‍ശനത്തിന്റെ തൊട്ടടുത്ത ആഴ്ചയാണ് സിഐഎ തലവന്റെ വരവ് എന്ന പ്രത്യേകതയുമുണ്ട്. പനേറ്റയുടെ സന്ദര്‍ശനം എന്തിന്, എന്തൊക്കെയായിരുന്നു ചര്‍ച്ചാവിഷയങ്ങള്‍ എന്ന് യുപിഎ സര്‍ക്കാര്‍ ജനങ്ങള്‍ക്കുമുന്നില്‍ വിശദീകരിക്കേണ്ടതുണ്ട്. ലോകത്തെ ഏറ്റവും വലിയ ക്രിമിനല്‍ ഗൂഢാലോചകരുടെ സംഘമാണ് സിഐഎ. സാമ്രാജ്യത്വത്തിനുവേണ്ടി കലാപങ്ങളും കൂട്ടക്കുരുതിയും രാഷ്ട്രീയ കൊലപാതകങ്ങളും നടത്തുന്ന ആ സംഘവുമായി ഇന്ത്യയുടെ സമുന്നതനേതൃത്വം നടത്തുന്ന ഏത് ഇടപാടും ഈ രാജ്യത്തിനോ ജനങ്ങള്‍ക്കോ നല്ലതിനുള്ളതല്ല. ഇന്ത്യയെ അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ അടിമരാജ്യമാക്കാനുള്ള പല പല നീക്കത്തില്‍ ഒന്നായേ ഇതിനെ കാണാനാകൂ.

    ReplyDelete