Saturday, November 16, 2013

അടിവാരത്തെ അക്രമത്തിന് പിന്നില്‍ മണല്‍മാഫിയയെന്ന്

കോഴിക്കോട് അടിവാരത്ത് നടന്ന അക്രമ സംഭവങ്ങള്‍ക്ക് പിന്നില്‍ മണല്‍ക്വാറി മാഫിയകളെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. കസ്തൂരിരംഗന് കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ കോഴിക്കോട് അടിവാരത്ത് വെള്ളിയാഴ്ച നടന്ന അക്രമങ്ങള്‍ ആസൂത്രിതമാണെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടില് പറയുന്നത്.റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. കോട്ടൂരില്‍ നടന്ന അക്രമത്തിന് പിന്നിലും ആസൂത്രിത നീക്കമായിരുന്നുവെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കിയത്.

മലയോര മേഖലയിലെ കര്‍ഷകരെ മറയാക്കി മണല്‍ക്വാറിമാഫിയകളാണ് അക്രമം അഴിച്ചുവിട്ടതെന്നുംഇന്റലിജന്‍സ് റിപ്പോര്‍ട്ടില് പറയുന്നു. ഹര്‍ത്താലിനിടെ താമരശ്ശേരി ഫോറസ്റ്റ് റേഞ്ച് ഓഫീസ് ഒരു സംഘം അക്രമികള്‍ തീ വച്ചപ്പോള്‍ 1977 മുതലുള്ള സര്‍വേ രേഖകള്‍ ഉള്‍പ്പെടെ കത്തി നശിച്ചിരുന്നു. ഇതിന് പിന്നില്‍ അട്ടിമറി സാധ്യതയുണ്ടെന്നും ഇന്റലിജന്‍സ് വിലയിരുത്തുന്നു അക്രമികളെ എത്തിച്ചത് മണല്‍ മാഫിയയുടെ ടിപ്പര്‍ ലോറികളില്‍ ആണെന്നും ഇന്റലിജന്‍സ് കണ്ടെത്തിയിട്ടുണ്ട്. മണല്‍മാഫിയക്കെതിരെ മുന്‍കാലങ്ങളില്‍ നടപടിയെടുത്ത പൊലീസുദ്യോഗസ്ഥരെ അക്രമികള്‍ തിരഞ്ഞ്പിടിച്ച് മര്‍ദ്ദിച്ചതായും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.
 
കണ്ണൂര്‍ കൊട്ടിയൂരില്‍ നടന്ന സംഘര്‍ഷത്തിന് പിന്നിലും ആസൂത്രിത നീക്കമാണെന്നാണ് റിപ്പോര്‍ട്ട്. കൊട്ടിയൂര്‍ പഞ്ചായത്തിന് പുറത്തുള്ളവരാണ് അക്രമത്തിന് പിന്നിലെന്നും സംഘര്‍ഷം വ്യാപിച്ചപ്പോള്‍ സ്ഥലത്ത് നിന്ന് ഇവര്‍ രക്ഷപെട്ടതായും പറയുന്നു.

deshabhimani

No comments:

Post a Comment