Wednesday, November 20, 2013

ജനസമ്പര്‍ക്കത്തിന് നിയമസാധുതയുണ്ടോയെന്ന് ഹൈക്കോടതി

മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിക്ക് നിയമപരമായ സാധുതയുണ്ടോയെന്ന് ഹൈക്കോടതി. ഏതെങ്കിലും പ്രത്യേക നിയമത്തിന്റെ അടിസ്ഥാനത്തിലാണോ ഇത് നടത്തുന്നതെന്നും ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍ സര്‍ക്കാരിനോട് ആരാഞ്ഞു. ഇടതുമുന്നണി നടത്തുന്ന ഉപരോധസമരത്തെ തുടര്‍ന്ന് മുഖ്യമന്ത്രിയെ ജനങ്ങള്‍ക്ക് നേരിട്ട് കാണാന്‍ കഴിയുന്നില്ലെന് പരാതിപ്പെടുന്ന പൊതുതാല്‍പ്പര്യഹര്‍ജി പരിഗണിക്കവേയാണ് ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശം. മുഖ്യമന്ത്രിയെ എങ്ങനെ കോടതി സംരക്ഷിക്കുമെന്നും മുഖ്യമന്ത്രിയെ ആര് തടയുന്നുവെന്നും കോടതി ചോദിച്ചു. എല്ലാ രാഷ്ട്രീയപാര്‍ടികളും കേരളത്തില്‍ ഹര്‍ത്താല്‍ നടത്തുന്നുവെന്നും പ്രതിപക്ഷത്താവുമ്പോള്‍ ഭരണപക്ഷവും ഹര്‍ത്താല്‍ നടത്തുമെന്നും കോടതി പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാക്കള്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് പരിഗണച്ചത്. ഡിജിപി, അഡ്മിനിസ്ട്രേഷന്‍ ഐജി, എല്‍ഡിഎഫ് കണ്‍വീനര്‍, സിപിഐ എം സംസ്ഥാന സെക്രട്ടറി, പ്രതിപക്ഷനേതാവ്, മുഖ്യമന്ത്രി എന്നിവരെ എതിര്‍ കക്ഷികളാക്കിയാണ് ഹര്‍ജി. കോടതിയുടെ പരിഗണനയിലുള്ള സമാനമായ മറ്റൊരു ഹര്‍ജിയോടൊപ്പം പരിഗണിക്കാനായി കേസ് മാറ്റി.

deshabhimani

No comments:

Post a Comment