ചരിത്രഗാഥകള്‍ മുഴങ്ങിയ കോഴിക്കോട് ടൗണ്‍ഹാളില്‍ ആരാന്റെ ഹക്കില്‍ ആയിരം കണ്ണ്" നാടകത്തിന് തിരശ്ശീല ഉയര്‍ന്നപ്പോള്‍ കാഴ്ചക്കാരന് മുന്നില്‍ തെളിഞ്ഞത് ജന്മിത്തം വിതച്ച ദുരിതകാലം. മാഞ്ഞ്പോകാത്ത ചരിത്ര സന്ദര്‍ഭത്തിന്റെ പുനര്‍വായനയാണ് ഈ നാടകം. നാല് പതിറ്റാണ്ട് മുമ്പ് സര്‍ഗധനനായ നാടകകൃത്ത് പപ്പന്‍ വള്ളിക്കാടിന്റെ രചനയില്‍ പിറന്ന നാടകം വര്‍ത്തമാനകാല പ്രസക്തിയിലേക്ക് വിരല്‍ ചൂണ്ടുന്നു. പാര്‍ടി കോണ്‍ഗ്രസ്സിന്റെ ഭാഗമായാണ് കോഴിക്കോട് ടൗണ്‍ഹാളില്‍ തിങ്ങിനിറഞ്ഞ പ്രേക്ഷകര്‍ക്ക് മുന്നില്‍ കഴിഞ്ഞ ദിവസം നാടകം അവതരിപ്പിച്ചത്.
വള്ളിക്കാട്ടെ പാവപ്പെട്ട കദീശുമ്മക്ക് പത്ത് സെന്റ് ഭൂമിക്കായുള്ള ഐതിഹാസിക സമരം ഇതിവൃത്തമാക്കിയാണ് നാടകം. 1970ല്‍ ആലപ്പുഴയിലെ കുടികിടപ്പ് അവകാശ പ്രഖ്യാപനത്തെ തുടര്‍ന്ന് വള്ളിക്കാട്ടിലും കുടികിടപ്പ് സമരം കരുത്താര്‍ജിച്ചു. ജന്മിത്തത്തിന്റെ ക്രൂരതയും കുടികിടപ്പുകാരി കദീശുമ്മയുടെ ദൈന്യതയും വള്ളിക്കാട് വാസുവിന്റെ രക്തസാക്ഷിത്വവും പ്രമേയമാക്കി ആക്ഷേപഹാസ്യത്തിലൂടെയാണ് നാടകം അണിയിച്ചൊരുക്കിയത്. വള്ളിക്കാട് രാഘവന്‍ സംവിധാനം ചെയ്ത നാടകം എഴുപതുകളില്‍ മലബാറിലെ മൂന്നൂറിലേറെ വേദികളില്‍ അവതരിപ്പിച്ചിരുന്നു. ചരിത്ര പ്രസിദ്ധമായ നാടകത്തിലുടെ ഒരു കാലഘട്ടം പുതുതലമുറക്ക് പരിചയപ്പെടുത്തുകയാണ് സംഘാടകര്‍ .
വടകര കൃഷ്ണദാസ് അനശ്വരമാക്കിയ "കാളവണ്ടി ഇത് കാളവണ്ടി" എന്ന ഗാനം തന്നെയാണ് ആരാന്റെ ഹക്കില്‍ നാടത്തിന് ഇന്നും അവതരണ ഗാനമായുള്ളത്. പപ്പന്‍ വള്ളിക്കാട് തന്നെയായിരുന്നു ഗാനരചനയും. നാടകത്തിന്റെ ആദ്യ അരങ്ങുകളില്‍ വേഷമിട്ട വി കുഞ്ഞിക്കണ്ണനും ഐശ്വര്യ ഗോപാലനും പ്രായത്തെ കൂസാതെ അഭിനയ മികവ് പുറത്തെടുത്തത് ശ്രദ്ധേയമായി. നാടകത്തിലെ അസ്സനും പോക്കര്‍ ഹാജിയും പാത്തുമ്മയും മൊയ്തീനിക്കയും രാമന്‍ കുട്ടിയും അസീസും കുഞ്ഞാണ്ടിയും സഖാവും ഗഫൂറും എല്ലാം അരങ്ങില്‍ കസറി. കേന്ദ്രകഥാപാത്രമായ പാത്തുമ്മയായി വേഷമിട്ടത് ഗീത ചോറോടാണ്. മധു മടപ്പള്ളി സംവിധാനം ചെയ്ത നാടകത്തിന് പ്രേം കുമാര്‍ വടകരയും സലാം വീരോളിയുമാണ് സംഗീതം പകര്‍ന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം ആരാന്റെ ഹക്കില്‍ ആയിരം കണ്ണിന് പ്രേക്ഷകര്‍ നല്‍കിയ പിന്തുണയും പ്രോത്സാഹനവും ആവേശമായെടുത്ത് കൂടുതല്‍ വേദികളില്‍ എത്തിക്കാനുള്ള ഒരുക്കത്തിലാണ് പപ്പന്‍ സ്മാരക കലാ ട്രസ്റ്റും പുരോഗമന കലാ സാഹിത്യ സംഘവും.
deshabhimani 250312

ReplyDelete