ഒട്ടാവ: ഡിസംബറില്‍ കാനഡയില്‍ ജോലി നഷ്ടമായത് 45900 പേര്‍ക്ക്. ഇതോടെ രാജ്യത്തെ തൊഴിലില്ലായ്മ 0. 03 ശതമാനം വര്‍ധിച്ച് 7.2 ആയി.ഇതോടെ 2013ല്‍ കാനഡയില്‍ അകെ ഉണ്ടായ തൊഴിലവസരങ്ങള്‍ 102000 മാത്രമായി.
വന്‍തോതില്‍ ഉണ്ടായ ഈ തൊഴില്‍നഷ്ടം പ്രമുഖ സാമ്പത്തികശാസ്ത്രജ്ഞന്മാരെ അദ്ഭുതപ്പെടുത്തിയിരിക്കുകയാണ്. ഡിസംബറില്‍ 14000 പുതിയ തൊഴിലുകള്‍ സൃഷ്ടിക്കപ്പെടുമെന്നായിരുന്നു വിദഗ്ധരുടെ പ്രവചനം. നഷ്ടമായ തൊഴിലുകളില്‍ വലിയൊരു വിഭാഗം മുഴുവന്‍സമയ തൊഴിലുകളാണ്. ആകെ 60000 മുഴുവന്‍സമയ തൊഴിലുകള്‍ നഷ്ടമായി. 14000 താല്‍ക്കാലിക തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടതാണ് ആഘാതം അല്‍പമെങ്കിലും കുറച്ചത്.
ഒന്റാറിയോയിലാണ് ഏറ്റവും കൂടുതല്‍ തൊഴില്‍നഷ്ടം, 39000. ആല്‍ബര്‍ട്ടയില്‍ 12000 പേര്‍ക്ക് ജോലി പോയി. അതേസമയം ബ്രിട്ടീഷ് കൊളംബിയ പുതിയ 13000 തൊഴില്‍ സൃഷ്ടിച്ചു.
ആരോഗ്യ, സാമൂഹ്യസേവന മേഖലകളിലാണ് ഡിസംബറില്‍ കൂടുതല്‍ തൊഴിലുകള്‍ സൃഷ്ടിക്കപ്പെട്ടത്, 22000.
സാമ്പത്തികക്കുഴപ്പത്തില്‍നിന്ന് കരകയറാനുള്ള കാനഡയുടെ ശ്രമങ്ങള്‍ കൂടുതല്‍ ഊര്‍ജിതമാക്കേണ്ടതുണ്ടെന്ന് ഫെഡറല്‍ ധനകാര്യമന്ത്രി ജിം ഫ്ലാഹെര്‍ത്തി പറഞ്ഞു. അതേസമയം ഫ്ലാഹെര്‍ത്തിയുടെ കഴിഞ്ഞ ബജറ്റ് ഉണ്ടാക്കിയതിനെക്കാള്‍ തൊഴിലുകള്‍ നശിപ്പിക്കുകയാണ് ചെയ്തതെന്ന് സാമ്പത്തികവിദഗ്ധ പെഗ്ഗി നാഷ് പറഞ്ഞു. ഡിസംബറില്‍ സൃഷ്ടിക്കപ്പെട്ട തൊഴിലുകളില്‍ ഏറെയും താല്‍ക്കാലികവും വരുമാനം കുറഞ്ഞതുമാണെന്ന് അവര്‍ പറഞ്ഞു.
(സി ജി പ്രദീപ്)
deshabhimani
No comments:
Post a Comment