Friday, January 10, 2014

ഉള്ളി കഴിക്കാതിരുന്നാല്‍ വിലകുറയുമെന്ന് സുപ്രീം കോടതി

രണ്ട് മാസത്തേയ്ക്ക് ഉള്ളി കഴിയ്ക്കാതിരുന്നാല്‍ ഉള്ളി വില താനേ കുറയുമെന്ന് സുപ്രീം കോടതി. രാജ്യത്ത് ഉള്ളിയുടെയും പച്ചക്കറികളുടെയും വില നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ നിര്‍ദ്ദേശം.

ഉള്ളിയുടെയും മറ്റും വില നിയന്ത്രിക്കലല്ല കോടതിയുടെ ജോലിയെന്നും ജസ്റ്റിസ് ബി എസ് ചൗഹാന്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് ഓര്‍മ്മിപ്പിച്ചു. ഇത്തരം ഹര്‍ജികള്‍ പൊതുതാല്‍പര്യ ഹര്‍ജികളുടെ ഗണത്തില്‍പ്പെടുത്താന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു.

deshabhimani

No comments:

Post a Comment