രാഹുല്‍ഗാന്ധിയുടെ പൊലീസ് വാഹനത്തിനു മുകളിലെ യാത്ര സംബന്ധിച്ച പരാതി പരിശോധിച്ച് വേണ്ടത് ചെയ്യുമെന്ന് ഡിജിപി കെ എസ് ബാലസുബ്രഹ്മണ്യം. രാഹുലിന്റെ യാത്രയില്‍ നിയമലംഘനമില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. രാഹുലിന്റെ യാത്രക്കിടയില്‍ യൂത്ത്കോണ്‍ഗ്രസുകാരുടെ ചവിട്ടേറ്റുവീണ കേന്ദ്രമന്ത്രി കൊടിക്കുന്നില്‍ സുരേഷ് ആശുപത്രിവിട്ടു. പരാതി തന്റെ കൈവശം കിട്ടിയില്ല, ഓഫീസില്‍ ലഭിച്ചെന്ന് ഡിജിപി പറഞ്ഞു. ബുധനാഴ്ച ഇത് പരിശോധിച്ച് വേണ്ടത് ചെയ്യും. നിയമലംഘനമുണ്ടോയെന്ന് അറിയില്ലെന്നും ഡിജിപി പറഞ്ഞു.
എന്നാല്‍ സുരക്ഷാസംവിധാനത്തിന്റെ ഭാഗമായാണ് രാഹുലിന്റെ പൊലീസ് വാഹന യാത്രയെന്നാണ് ചെന്നിത്തലയുടെ നിലപാട്. ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍ ഋഷിരാജ് സിങ് അസുഖം ബാധിച്ചതിനെ തുടര്‍ന്ന് നാട്ടില്‍ വിശ്രമത്തിലാണ്. കമീഷണറുടെ ചുമതല വഹിക്കുന്ന ജോയിന്റ് കമീഷണര്‍ സംഭവം അറിഞ്ഞില്ലെന്ന ഭാവത്തിലാണ്.
നെഞ്ചില്‍ യൂത്ത്കോണ്‍ഗ്രസുകാരുടെ ചവിട്ടേറ്റ് തിരുവനന്തപുരത്ത് കിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു മന്ത്രി കൊടിക്കുന്നില്‍ സുരേഷ്. മന്ത്രിയുടെ കാല്‍നഖവും മുറിഞ്ഞു. നിലത്തുവീണ തന്റെ ദേഹത്ത് കൂടി പതിനഞ്ച് പേര്‍ ചവിട്ടിക്കടന്നുപോയെന്നാണ് മന്ത്രി പറയുന്നത്. എഴുന്നേല്‍ക്കാന്‍ പലവട്ടം ശ്രമിച്ചെങ്കിലും വീണ്ടും വീണ്ടും ചവിട്ടിവീഴ്ത്തുകയായിരുന്നു. അവശനിലയില്‍ ആശുപത്രിയില്‍ എത്തിയ കൊടിക്കുന്നില്‍ വാര്‍ത്ത പരന്നതോടെയാണ് ആശുപത്രി വിടാന്‍ തീരുമാനിച്ചത്.
deshabhimani
No comments:
Post a Comment