Thursday, January 9, 2014

കല്‍ക്കരി ഇടപാടില്‍ വീഴ്ചപറ്റിയെന്ന് കേന്ദ്രം

കല്‍ക്കരി ഇടപാടില്‍ തെറ്റ് പറ്റിയെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമ്മതിച്ചു. കല്‍ക്കരിപ്പാടങ്ങള്‍ ലേലത്തിന് നല്‍കിയ നടപടിക്രമങ്ങളില്‍ സാങ്കേതികമായ പിഴവുണ്ടായെന്ന് കേന്ദ്രസര്‍ക്കാരിന് വേണ്ടി അറ്റോര്‍ണി ജനറല്‍ ജി ഇ വഹന്‍വതി കോടതിയെ അറിയിച്ചു. ഇടപാട് കൂടുതല്‍ സുതാര്യമാക്കേണ്ടിയിരുന്നു. നല്ല ഉദ്ദേശത്തോടെയാണ് കല്‍ക്കരി പാടങ്ങള്‍ ലേലം ചെയ്യാന്‍ തീരുമാനിച്ചത്. പക്ഷെ ലൈസന്‍സ് അനുവദിച്ച നടപടിക്രമങ്ങളിലടക്കം പിഴവ് സംഭവിച്ചെന്ന് അദ്ദേഹം വിശദീകരിച്ചു.

സുതാര്യതയില്ലാതെയും വിപണി വില പരിഗണിക്കാതെയുമുള്ള കല്‍ക്കരിപ്പാട ലേലത്തിലൂടെ കേന്ദ്രസര്‍ക്കാരിന് 1.86 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് സിഎജി കണ്ടെത്തിയിരുന്നു. ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലയളവില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങ് കല്‍ക്കരി വകുപ്പ് കൈകാര്യം ചെയ്തപ്പോഴാണ് വന്‍ അഴിമതി നടന്നത്.

കല്‍ക്കരിപ്പാട അഴിമതിയും ടുജി സ്പെക്ട്രം അഴിമതിയും തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രകടനത്തെ ബാധിക്കില്ലെന്ന് കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങ് ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു.

deshabhimani

No comments:

Post a Comment