Friday, January 10, 2014

പാര്‍ടി നിലപാട് സെക്രട്ടറി പറഞ്ഞത്: യെച്ചൂരി

കോഴിക്കോട്: ഗാഡ്ഗില്‍ റിപ്പോര്‍ട്ട് സംബന്ധിച്ച് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞതാണ് പാര്‍ടി നിലപാടെന്ന് പൊളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി പറഞ്ഞു. വി എസ് അച്യുതാനന്ദന് വ്യത്യസ്ത അഭിപ്രായമുണ്ടെങ്കില്‍ അത് ചര്‍ച്ചചെയ്ത് പരിഹരിക്കാന്‍ കേരളത്തിലെ പാര്‍ടിക്ക് കഴിയും. ഗാഡ്ഗില്‍-കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനുമുമ്പ് വിശദമായി ചര്‍ച്ച ചെയ്യണമെന്നാണ് സിപിഐ എം നിലപാടെന്നും യെച്ചൂരി വാര്‍ത്താലേഖകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

ഗാഡ്ഗില്‍ റിപ്പോര്‍ട്ട് സംബന്ധിച്ച് സിപിഐ എമ്മിന് വ്യക്തമായ അഭിപ്രായമുണ്ട്. കേരളത്തില്‍മാത്രമുള്ള പ്രശ്നമല്ല ഇത്. ഇന്ത്യയിലെ മലയോര ജനതയെയാകെ ബാധിക്കുന്നതാണ്. പശ്ചിമഘട്ട താഴ്വരയില്‍ വര്‍ഷങ്ങളായി താമസിക്കുന്ന ജനങ്ങളുണ്ട്. അവരെ കണക്കിലെടുത്തേ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ പാടുള്ളൂ. ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-ബിജെപി ഇതര മതേതര പാര്‍ടികളുടെ മൂന്നാംബദല്‍ വളര്‍ത്തുകയാണ് ലക്ഷ്യമെന്ന് യെച്ചൂരി പറഞ്ഞു.

ബദല്‍ സാമ്പത്തികനയങ്ങള്‍ ഉയര്‍ത്തിയുള്ളതാണ് മൂന്നാംബദല്‍. ഇത്തരം പാര്‍ടികളുടെ ദേശീയ കണ്‍വന്‍ഷന്‍ സിപിഐ എം നേതൃത്വത്തില്‍ വിളിച്ചുചേര്‍ത്തിരുന്നു. കോണ്‍ഗ്രസിന്റെ സാമ്പത്തിക നയങ്ങള്‍ക്കും ബിജെപിയുടെ വര്‍ഗീയതയ്ക്കും എതിരെ യോജിക്കാവുന്ന കക്ഷികളെല്ലാം ഇതില്‍ ഉള്‍പ്പെടും. ബിജെപിക്കും കോണ്‍ഗ്രസിനുമെതിരായ നിലപാടെടുത്താണ്ആംആദ്മി പാര്‍ടി അധികാരത്തില്‍ വന്നത്. പക്ഷേ, വര്‍ഗീയത പോലുള്ള പ്രശ്നങ്ങളെ അഭിമുഖീകരിക്കാന്‍ ആംആദ്മിക്ക് കഴിഞ്ഞിട്ടില്ലെന്നും യെച്ചൂരി വ്യക്തമാക്കി.

deshabhimani

No comments:

Post a Comment