Thursday, January 16, 2014

തരൂരിന് പാക് ഏജന്റായ മാധ്യമപ്രവര്‍ത്തകയുമായി ബന്ധം: സുനന്ദ പുഷ്കര്‍

കേന്ദ്രമന്ത്രി ശശി തരൂരിന് പാക് മാധ്യമപ്രവര്‍ത്തകയുമായി അടുത്ത ബന്ധമുണ്ടെന്നും ഇവര്‍ പാക് ഏജന്റാണെന്നും ഭാര്യ സുനന്ദ പുഷ്കറിന്റെ ആരോപണം. തരൂരില്‍ നിന്ന് വിവാഹമോചനം തേടുമെന്നും സുനന്ദ വ്യക്തമാക്കി. ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് സുനന്ദയുടെ വെളിപ്പെടുത്തല്‍. 2013 ഏപ്രില്‍ മുതല്‍ തരൂരിന് പാക് മാധ്യമപ്രവര്‍ത്തകയുമായി ബന്ധമുണ്ടെന്നും സുനന്ദ വ്യക്തമാക്കി.

സ്ത്രീ, ഭാര്യ എന്നീ നിലകളില്‍ മാനസികമായി തകര്‍ന്നതായും അവര്‍ പറഞ്ഞു. മാധ്യമപ്രവര്‍ത്തകയും തരൂരും തമ്മില്‍ നിരന്തരം ഫോണില്‍ ബന്ധപ്പെടാറുണ്ടെന്നും ഇവര്‍ പരസ്പരം സന്ദേശങ്ങള്‍ കൈമാറിയതിന്റെ തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും സുനന്ദ പറഞ്ഞു. ബുധനാഴ്ച തരൂരിന്റെ അക്കൗണ്ടില്‍ നിന്നും പാക് മാധ്യമപ്രവര്‍ത്തകയ്ക്ക് സന്ദേശം പോയിരുന്നു. മെഹര്‍ തരാര്‍ ഫോണിലൂടെ തരൂരിനയച്ച സന്ദേശങ്ങളാണ് സുനന്ദ തരൂരിന്റെ ട്വിറ്ററിലൂടെ തന്നെ പുറത്തുവിട്ടത്. എന്നാല്‍ തന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്നായിരുന്നു തരൂരിന്റെ വിശദീകരണം.

തരൂരിന്റെ ആക്കൗണ്ട് വഴി ബുധനാഴ്ച ട്വീറ്റ് ചെയ്തത് താനാണെന്നും സുനന്ദ വെളിപ്പെടുത്തിയിട്ടുണ്ട്. 2010 ഏപ്രിലിലായിരുന്നു ശശി തരൂര്‍ സുനന്ദ പുഷ്കര്‍ വിവാഹം നടന്നത്. സുനന്ദയുടെ ആരോപണത്തിന് മറുപടിയുമായി പാക് മാധ്യമപ്രവര്‍ത്തക മെഹര്‍ തരാര്‍ രംഗത്തെത്തി. സുനന്ദയുടെ ആരോപണങ്ങള്‍ മറുപടി അര്‍ഹിക്കാത്തതാണെന്നും അവരുടെ മാനസിക നില തെറ്റിയിരിക്കുകയാണെന്നും മെഹര്‍ ട്വിറ്ററില്‍ കുറിച്ചു.

deshabhimani

No comments:

Post a Comment