പാര്‍ട്ടി അടിസ്ഥാനതത്വങ്ങളില്‍ നിന്ന് വ്യതിചലിക്കുകയാണ്. കോണ്‍ഗ്രസ് പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിച്ചത് ഇതിന് ഉദാഹരണമാണ്. തെരഞ്ഞെടുപ്പിന് മുന്‍പ് നല്‍കിയ വാഗ്ദാനങ്ങളൊന്നും പാലിക്കാന്‍ പാര്‍ട്ടിയ്ക്കാകുന്നില്ല. ഡല്‍ഹിയിലെ സാധാരണ ജനങ്ങളോട് സംസാരിച്ചാല്‍ ദിവസേന 700 ലിറ്റര്‍ വെള്ളം വിതരണം ചെയ്യുമെന്ന് പറഞ്ഞത് വെറും വാചകക്കസര്‍ത്ത് മാത്രമാണെന്ന് മനസിലാകും. കറണ്ട് ബില്ല് കുറയ്ക്കുമെന്ന് പറഞ്ഞതും വെറുതെയായെന്ന് ബിന്നി വ്യക്തമാക്കി. തന്നെ മുന്‍നിര്‍ത്തി ഡല്‍ഹിയില്‍ ജയിച്ച പാര്‍ട്ടി തന്നെ പിന്നീട് പുറം തള്ളി. സ്ത്രീസുരക്ഷയ്ക്ക് മുഖ്യപരിഗണനയെന്ന് പറഞ്ഞ കെജ് രിവാളും മന്ത്രിമാരും സമീപകാല സ്ത്രീപീഡനങ്ങളെക്കുറിച്ച് എന്തുകൊണ്ട് മിണ്ടുന്നില്ലെന്നും ബിന്നി ചോദിച്ചു.
വരുന്ന ലോക് സഭ തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കില്ലെന്ന് പറഞ്ഞതുകൊണ്ടാണ് ബിന്നി പ്രശ്നങ്ങളുണ്ടാക്കുന്നതെന്ന് കെജ് രിവാള്‍ പ്രതികരിച്ചു. മന്ത്രിസ്ഥാനമാണ് ബിന്നി ആദ്യം ആവശ്യപ്പെട്ടത്. ഇപ്പോള്‍ ലോക്സഭ സീറ്റും ആവശ്യപ്പെട്ടു. സിറ്റിങ്ങ് എംഎല്‍എമാര്‍ക്ക് ലോക്സഭ സീറ്റ് നല്‍കേണ്ടെന്നാണ് പാര്‍ട്ടി തീരുമാനമെന്നും കെജ്രിവാള്‍ പറഞ്ഞു. കോണ്‍ഗ്രസ് മുന്‍ പ്രവര്‍ത്തകനാണ് ബിന്നി.
deshabhimani
No comments:
Post a Comment