Friday, October 12, 2012

ഗുരുവായൂരിലും വടക്കാഞ്ചേരിയിലും കെഎസ്യു-എബിവിപി അക്രമം


തൃശൂര്‍ ജില്ലയില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരായ കെഎസ്യു-എബിവിപി ആക്രമണം തുടരുന്നു. വ്യാഴാഴ്ച ഗുരുവായൂരിലും വടക്കാഞ്ചേരിയിലും ആക്രമണമുണ്ടായി. എസ്എഫ്ഐ ജില്ലാ ജോയിന്റ് സെക്രട്ടറി എം എഫ് നിക്സന്റെ ഗുരുവായൂരിലെ വീട് കെഎസ്യു, യൂത്ത് കോണ്‍ഗ്രസ് അക്രമികള്‍ അടിച്ചുതകര്‍ത്തു. ആയുധധാരികളായ സംഘമാണ് ആക്രമണം നടത്തിയത്. രോഗബാധിതനായ സഹോദരനും പ്രായമായ അമ്മയും വീട്ടിലുള്ള സമയത്തായിരുന്നു അക്രമം.

വടക്കാഞ്ചേരി വ്യാസ കോളേജിലെ ഒന്നാംവര്‍ഷ വിദ്യാര്‍ഥിയും എസ്എഫ്ഐ പ്രവര്‍ത്തകനുമായ കിരണിന്റെ കോളേജിലേക്കുള്ള യാത്രയില്‍ ബിജെപി-ആര്‍എസ്എസ് ക്രിമിനല്‍ സംഘം ആക്രമിച്ചു. എന്‍എസ്എസ് കോളേജിലെ തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐ സമ്പൂര്‍ണ വിജയം നേടിയതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം എസ്എഫ്ഐ കോളേജ് യൂണിയന്റെ സത്യപ്രതിജ്ഞ എബിവിപി പ്രവര്‍ത്തകര്‍ അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. അതിന് തൊട്ടുപിറകെയാണ് എസ്എഫ്ഐ പ്രവര്‍ത്തകനെ ആക്രമിച്ചത്.

തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നത് മുതല്‍ എബിവിപി, കെഎസ്യു സംഘം നടത്തുന്ന അക്രമപരമ്പര അടിയന്തരമായി അവസാനിപ്പിക്കണമെന്ന് എസ്എഫ്ഐ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ആക്രമണങ്ങള്‍ തുടരുകയാണെങ്കില്‍ വിദ്യാര്‍ഥികളെ അണിനിരത്തി ശക്തമായി പ്രതിരോധിക്കുമെന്ന് എസ്എഫ്ഐ ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു. ജില്ലയിലെ എബിവിപി, കെഎസ്യു, എന്‍ഡിഎഫ് ക്രിമിനല്‍ സംഘത്തിന്റെ അതിക്രമങ്ങള്‍ക്കെതിരെ വെള്ളിയാഴ്ച ജില്ലയില്‍ മുഴുവന്‍ ക്യാമ്പസുകളിലും പ്രതിഷേധദിനം ആചരിക്കാന്‍ എസ്എഫ്ഐ ജില്ലാ സെക്രട്ടറിയറ്റ് ആഹ്വാനം ചെയ്തു. കെഎസ്യു, എബിവിപി അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് എസ്എഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ലാ കേന്ദ്രത്തില്‍ പ്രകടനം നടത്തി.

deshabhimani news

1 comment:

  1. തൃശൂര്‍ ജില്ലയില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരായ കെഎസ്യു-എബിവിപി ആക്രമണം തുടരുന്നു. വ്യാഴാഴ്ച ഗുരുവായൂരിലും വടക്കാഞ്ചേരിയിലും ആക്രമണമുണ്ടായി. എസ്എഫ്ഐ ജില്ലാ ജോയിന്റ് സെക്രട്ടറി എം എഫ് നിക്സന്റെ ഗുരുവായൂരിലെ വീട് കെഎസ്യു, യൂത്ത് കോണ്‍ഗ്രസ് അക്രമികള്‍ അടിച്ചുതകര്‍ത്തു. ആയുധധാരികളായ സംഘമാണ് ആക്രമണം നടത്തിയത്. രോഗബാധിതനായ സഹോദരനും പ്രായമായ അമ്മയും വീട്ടിലുള്ള സമയത്തായിരുന്നു അക്രമം

    ReplyDelete