Saturday, November 16, 2013

1977ന് മുമ്പുള്ള കൈവശക്കാര്‍ക്ക് പട്ടയം കൈമാറ്റംചെയ്യാന്‍ അനുമതി

1977ന് മുമ്പ് കൈവശക്കാരുടെ പട്ടയം കൈമാറ്റംചെയ്യാന്‍ പാടില്ലെന്ന വ്യവസ്ഥ ഇളവുചെയ്യാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. നിലവില്‍ നിശ്ചിത കാലയളവിലേക്ക് കൈമാറ്റം പാടില്ലെന്നാണ് വ്യവസ്ഥ. ഇതൊഴിവാക്കാന്‍ ചട്ടം ഭേദഗതിചെയ്യും. എന്നാല്‍, പുതുതായി ഭൂമിക്ക് പട്ടയം നല്‍കുമ്പോള്‍ കൈമാറ്റാവകാശമുണ്ടാകില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

2011 ആഗസ്ത് മൂന്നിന് അനുവദിച്ച ഹയര്‍സെക്കന്‍ഡറി സ്കൂളുകളില്‍ താല്‍ക്കാലികമായി തുടരുന്ന ഗസ്റ്റ് അധ്യാപകര്‍ക്കും ലാബ് അസിസ്റ്റന്റുമാര്‍ക്കും സ്ഥിരം നിയമനം നല്‍കും. സര്‍ക്കാര്‍ തസ്തിക അനുവദിച്ച സാഹചര്യത്തിലാണിത്. നിലവില്‍ ജോലി ചെയ്യുന്നവരില്‍ പ്രായപരിധി കഴിഞ്ഞവര്‍ക്ക് ജോലിയില്‍ പ്രവേശിക്കുമ്പോഴുള്ള പ്രായം കണക്കാക്കി നിയമനം നല്‍കും. തിരുനെല്ലി അപ്പപ്പാറ ആദിവാസി മേഖലയിലെ എല്‍പി സ്കൂള്‍ യുപി സ്കൂളായി അപ്ഗ്രേഡ് ചെയ്യും. ശബരിമല തീര്‍ഥാടനത്തിനുള്ള ക്രമീകരണങ്ങള്‍ക്കായി ഇടുക്കി, കോട്ടയം, പത്തനംതിട്ട, മലപ്പുറം, തിരുവനന്തപുരം ജില്ലകള്‍ക്ക് 60 ലക്ഷം രൂപ വീതം നല്‍കും. അയിരൂര്‍, ചെറുകോല്‍പ്പുഴ പഞ്ചായത്തുകള്‍ക്ക് രണ്ടു ലക്ഷം വീതം നല്‍കും.

deshabhimani

No comments:

Post a Comment