സ്വന്തം കത്ത് ഒളിച്ചുവച്ച് മനോരമയില്‍ ഉമ്മന്‍ചാണ്ടിയുടെ കസര്‍ത്ത്
എല്‍ഡിഎഫ് സര്‍ക്കാരിനെ പഴിപറഞ്ഞ് മുഖം രക്ഷിക്കാന്‍ ഉമ്മന്‍ചാണ്ടിയുടെ കസര്‍ത്ത്. മലയാള മനോരമയുടെ 'ദുര്‍ഭാഗ്യം' പരമ്പരയുടെ പ്രതികരണത്തിലാണ് ലോട്ടറിക്കെതിരെ നടപടിയെടുക്കാന്‍ സംസ്ഥാനങ്ങളെ വിലക്കുന്ന കേന്ദ്രനിയമം മറച്ചുപിടിച്ച് ഉമ്മന്‍ചാണ്ടിയുടെ ന്യായീകരണങ്ങള്‍. അന്യസംസ്ഥാന ലോട്ടറികള്‍ കേരളത്തില്‍ തഴച്ചുവളരുകയാണെന്നും അത് തടയാന്‍ കഴിയാതെ താന്‍ നിസ്സഹായാവസ്ഥയിലാണെന്നും കാണിച്ച് മുഖ്യമന്ത്രി ആയിരിക്കെ അന്നത്തെ കേന്ദ്ര ആഭ്യന്തരമന്ത്രി ശിവരാജ് പാട്ടീലിന് അയച്ച കത്തിന്റെ കാര്യമുള്‍പ്പെടെ ഒളിച്ചുവച്ചാണ് ഉമ്മന്‍ചാണ്ടി മനോരമയില്‍ പ്രതികരിക്കുന്നത്.
എല്‍ഡിഎഫ് ഗവമെന്റിനെതിരെ ഉമ്മന്‍ചാണ്ടി ഉയര്‍ത്തുന്ന ആക്ഷേപങ്ങള്‍ക്കുള്ള മറുപടി 2005 ഫെബ്രുവരി ഏഴിന് അയച്ച അദ്ദേഹത്തിന്റെ ഈ കത്തിനകത്തുതന്നെയുണ്ട്. അന്യസംസ്ഥാന ലോട്ടറികള്‍ക്കെതിരെ താന്‍ മുഖ്യമന്ത്രിയായിരിക്കെ കടുത്ത നടപടി സ്വീകരിച്ചെന്ന് ഉമ്മന്‍ചാണ്ടി മനോരമയില്‍ അവകാശപ്പെടുന്നുണ്ട്്. റെയിഡ് നടത്തിയും കേസുകള്‍ റജിസ്റര്‍ചെയ്തും തുടര്‍ച്ചയായി നടപടി സ്വീകരിച്ചെങ്കിലും സുപ്രീംകോടതിയില്‍ കോടതി അലക്ഷ്യ ഹര്‍ജി വന്നപ്പോള്‍ നടപടി നിര്‍ത്തി സത്യവാങ്മൂലം നല്‍കാന്‍ നിര്‍ബന്ധിതനായെന്ന് ഉമ്മന്‍ചാണ്ടി കുറ്റസമ്മതം നടത്തുന്നു. തന്നെ ഇതിന് നിര്‍ബന്ധിതനാക്കിയത് കേന്ദ്രഗവമെന്റിന്റെ ലോട്ടറി നിയന്ത്രണ നിയമമാണെന്ന് തുറന്നുപറയാന്‍ ഉമ്മന്‍ചാണ്ടി മടിക്കുന്നു. ലോട്ടറികള്‍ക്കെതിരെ നടപടിക്ക് സംസ്ഥാനസര്‍ക്കാരുകള്‍ക്ക് അധികാരമില്ലെന്ന് കേന്ദ്രനിയമം അനുശാസിക്കുന്നു. ഇതിന്റെ ചുവടുപിടിച്ച് കേന്ദ്ര അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ലോട്ടറിക്കാരെ ന്യായീകരിച്ച് കോടതികളില്‍ വാദിച്ചു. കോടതി വിധികളില്‍ ഈ വാദം ഉദ്ധരിച്ചിട്ടുമുണ്ട്. നെടുങ്കന്‍ പരമ്പര എഴുതിയ മനോരമ ഈ ഭാഗത്തേക്ക് നോക്കിയതേയില്ല.
ഉമ്മന്‍ചാണ്ടിയും ഇതൊന്നും അറിയാത്ത ഭാവം നടിക്കുന്നു. ലോട്ടറികളെ നിയന്ത്രിക്കാനും നിരോധിക്കാനും ശക്തമായ നിയമങ്ങളുണ്ടായിട്ടും എന്തുകൊണ്ട് എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കുന്നില്ലെന്ന് ഉമ്മന്‍ചാണ്ടി മനോരമ വഴി ആരായുന്നു. ശിവരാജ് പാട്ടീലിന് കൊടുത്ത സ്വന്തം കത്ത്(ഡിഒ 2415 /111/05 ടിഡി 7/2/2005) ഒരാവര്‍ത്തി വായിച്ചുനോക്കിയാല്‍ അദ്ദേഹത്തിന് ഇതിനുള്ള ഉത്തരം ലഭിക്കാവുന്നതേയുള്ളൂ. അന്യസംസ്ഥാന ലോട്ടറി നടത്തിപ്പുകാരുടെ നിയമലംഘനത്തെക്കുറിച്ച് 2004 ജനുവരി 12നും 2004 ആഗസ്ത് 23നും അയച്ച കത്തുകളിലും വിശദമായി പ്രതിപാദിച്ചിരുന്നെന്നും ഈ കത്തില്‍ ഉമ്മന്‍ചാണ്ടി ശിവരാജ് പാട്ടീലിനെ ഓര്‍മിപ്പിച്ചതെന്തിനായിരുന്നു. തന്റെ ഭരണത്തില്‍ വിപണിയില്‍ വ്യാജലോട്ടറികള്‍ പ്രവഹിക്കുകയാണെന്നും നിയമലംഘനം നിര്‍ബാധം തുടരുകയാണെന്നും ഉമ്മന്‍ചാണ്ടി അന്ന് സമ്മതിച്ചു. ഹൈക്കോടതിയുടെയും സുപ്രീംകോടതിയുടെയും വിധിന്യായങ്ങളുടെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിസ്സഹായാവസ്ഥയിലാണെന്നും അദ്ദേഹം കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തെ ധരിപ്പിച്ചു. നിയമം ലംഘിച്ച് നടത്തുന്ന ലോട്ടറികള്‍ നിരോധിക്കുന്നതിന് സംസ്ഥാനത്തിന് അധികാരം നല്‍കണമെന്ന് 2004 മുതല്‍ തുടര്‍ച്ചയായി ആവശ്യപ്പെട്ട കാര്യം മറച്ചുപിടിച്ചാണ് മനോരമയുടെ പരമ്പരയ്ക്കായി ഉമ്മന്‍ചാണ്ടി പ്രതികരണമെഴുതിയത്.
എല്‍ഡിഎഫ് സര്‍ക്കാര്‍ ലോട്ടറിമാഫിയക്ക് സൌകര്യങ്ങള്‍ ഒരുക്കിക്കൊടുക്കുന്നു എന്നാണ് ഉമ്മന്‍ചാണ്ടിയുടെ പരാതി. സാന്റിയാഗോ മാര്‍ട്ടിന്റെ മേഘ ഡിസ്ട്രിബ്യൂട്ടേഴ്സിനെ കേരളത്തില്‍ സിക്കിം ലോട്ടറിയുടെ പ്രൊമോട്ടറായി കുടിയിരുത്തിയത് ഉമ്മന്‍ചാണ്ടിയാണെന്ന കാര്യം ആരും ഓര്‍ക്കില്ലെന്ന ചിന്തയിലാണ് അദ്ദേഹവും മനോരമയും.
deshabhimani 28082010
എല്‍ഡിഎഫ് സര്‍ക്കാരിനെ പഴിപറഞ്ഞ് മുഖം രക്ഷിക്കാന്‍ ഉമ്മന്‍ചാണ്ടിയുടെ കസര്‍ത്ത്. മലയാള മനോരമയുടെ 'ദുര്‍ഭാഗ്യം' പരമ്പരയുടെ പ്രതികരണത്തിലാണ് ലോട്ടറിക്കെതിരെ നടപടിയെടുക്കാന്‍ സംസ്ഥാനങ്ങളെ വിലക്കുന്ന കേന്ദ്രനിയമം മറച്ചുപിടിച്ച് ഉമ്മന്‍ചാണ്ടിയുടെ ന്യായീകരണങ്ങള്‍. അന്യസംസ്ഥാന ലോട്ടറികള്‍ കേരളത്തില്‍ തഴച്ചുവളരുകയാണെന്നും അത് തടയാന്‍ കഴിയാതെ താന്‍ നിസ്സഹായാവസ്ഥയിലാണെന്നും കാണിച്ച് മുഖ്യമന്ത്രി ആയിരിക്കെ അന്നത്തെ കേന്ദ്ര ആഭ്യന്തരമന്ത്രി ശിവരാജ് പാട്ടീലിന് അയച്ച കത്തിന്റെ കാര്യമുള്‍പ്പെടെ ഒളിച്ചുവച്ചാണ് ഉമ്മന്‍ചാണ്ടി മനോരമയില്‍ പ്രതികരിക്കുന്നത്.
ReplyDeleteആശാനെ ,ഇന്നത്തെ കമ്യുനിസത്തിനു എന്തെങ്കിലും വിലയുണ്ടോ?ആദര്‍ശങ്ങള്‍ അതേപടി പിന്പട്ടുന്നവരാണോ നിങ്ങള്‍ ?ദേശാഭിമാനി ആയാലും ,മനോരമ ആയാലും......നിങ്ങള്‍ക്ക്പരസ്യമായി തല്ലാനും,രഹസ്യമായി തലോടാനുമുള്ള രണ്ടു മാധ്യമങ്ങള്‍....അത്ര തന്നെ...ഞങ്ങള്‍ ജനങ്ങള്‍ വെറും മണ്ടന്മാര്‍ ?
ReplyDeleteഒവ്വ ഒവ്വ ശരീഫ് തിരുമൊണ്ണമണ്ടന്‍ തന്നെ.
ReplyDeletekankaru chettan budhi jeevi aanallo.. atrayum samadhanam
ReplyDeleteശ്ശെടാ, ഇടതുവിരുദ്ധരുടെ പന്നത്തരം തുറന്നുകാട്ടുമ്പോഴൊക്കെ കമ്മ്യൂണിസ്റ്റുകാരും കണക്കാ എന്ന പല്ലവിയല്ലാതെ ഒന്നുമില്ലേ? ഈ രഞ്ചിത്തിനോടല്ലേ കഴിഞ്ഞ പോസ്റ്റില്‍ കാര്യങ്ങള്‍ കൃത്യമായി പറഞ്ഞത്
ReplyDelete