Thursday, October 15, 2009

ക്രമസമാധാനം: പ്രചാരവേലയും യാഥാര്‍ഥ്യവും

കഴിഞ്ഞ ആറു വര്‍ഷത്തിനുള്ളില്‍ ആയിരത്തിലധികം പൊലീസുകാര്‍ കൊല്ലപ്പെട്ട രാജ്യമാണ് ഇന്ത്യയെന്നതും അക്കൂട്ടത്തില്‍ ഒരാള്‍പോലും കേരളത്തില്‍ അല്ലെന്നതും നാട്ടില്‍ നടക്കുന്ന പല പ്രചാരവേലയുടെയും പിന്നിലുള്ള താല്‍പ്പര്യം തുറന്നുകാണിക്കുന്നതാണ്. കൂടുതല്‍ പൊലീസുകാരും കൊല്ലപ്പെട്ടത് മാവോയിസ്റ്റ് ആക്രമണത്തിലാണ്. ജാര്‍ഖണ്ഡില്‍മാത്രം ഇതുവരെ നാനൂറോളം പൊലീസുകാര്‍ കൊല്ലപ്പെട്ടു. കോണ്‍ഗ്രസും എന്‍സിപിയും ചേര്‍ന്ന് ഭരിക്കുന്ന മഹാരാഷ്ട്രയില്‍ കഴിഞ്ഞ ദിവസം 17 പൊലീസുകാരെയാണ് കൊന്നൊടുക്കിയത്. കൊള്ളസംഘങ്ങളുടെയും വന്‍ മാഫിയാസംഘങ്ങളുടെയും ആക്രമണങ്ങള്‍ക്കിരയായും ഇവിടെ നിരവധി പൊലീസ് ഉദ്യോഗസ്ഥര്‍ മരിച്ചിട്ടുണ്ട്. ഈ സംസ്ഥാനങ്ങളില്‍ പൊലീസുകാരുടെ അവസ്ഥ ഇങ്ങനെയാണെങ്കില്‍ പിന്നെ സാധാരണജനത്തിന്റെ കാര്യം പറയേണ്ടതില്ലല്ലോ. കേരളത്തില്‍ ജീവിക്കാന്‍ കഴിയുന്നില്ലെന്നും ഇവിടെ പൊലീസുകാര്‍ക്കുപോലും രക്ഷയില്ലെന്നും പരസ്യമായി വിലപിക്കുന്ന ഉമ്മന്‍ചാണ്ടി രാജ്യത്തുനടക്കുന്ന കാര്യങ്ങള്‍ നാട്ടുകാര്‍ മനസ്സിലാക്കുന്നുണ്ടെന്നു തിരിച്ചറിയണം. ഇവിടെ ഏതെങ്കിലും പൊലീസുകാരനു നേരെ ആരെങ്കിലും തറപ്പിച്ചുനോക്കിയാല്‍ അതിന് ഒന്നാംപേജില്‍ ചിത്രംസഹിതം ഇടം നല്‍കുകയും ഉടന്‍ പരമ്പര തയ്യാറാക്കുകയും ചെയ്യുന്ന ഞങ്ങളുടെ സഹജീവികളുടെ കണ്ണിലും രാജ്യത്തെ യാഥാര്‍ഥ്യങ്ങള്‍പെടുന്നില്ല!

കേരളത്തില്‍ വീട്ടില്‍ കിടന്നുറങ്ങാന്‍പോലും കഴിയുന്നില്ലെന്നു പറയുന്ന പ്രതിപക്ഷം തങ്ങള്‍ ഭരിച്ചിരുന്ന കാലത്തെ അവസ്ഥയും ഇന്നത്തെ സ്ഥിതിയും താരതമ്യം ചെയ്യണം. പള്ളിമേടയില്‍ കിടന്നുറങ്ങിയ പുരോഹിതന്‍ കൊല്ലപ്പെട്ടത് യുഡിഎഫ് ഭരിക്കുമ്പോഴാണ്. നെയ്യാറ്റിന്‍കര ബിഷപ്ഹൌസ് ആക്രമിച്ചതും പുരോഹിതരെ കൊലപ്പെടുത്താന്‍ ശ്രമിച്ചതും നാട് മറന്നിട്ടില്ല. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സ്വതന്ത്രമായി പുറത്തിറങ്ങാന്‍ കഴിയാതിരുന്ന കാലത്തില്‍നിന്ന് നാടിനുണ്ടായ മാറ്റം ജനങ്ങള്‍ തിരിച്ചറിയുന്നുണ്ട്. പരസ്യമായി ക്വട്ടേഷന്‍നിരക്ക് പ്രദര്‍ശിപ്പിച്ച് ഗുണ്ടാസംഘങ്ങള്‍ വിളയാടിയത് യുഡിഎഫ് ഭരിക്കുന്ന സന്ദര്‍ഭത്തിലാണ്. എറണാകുളം ജില്ലയില്‍ വിദ്യാധരന്‍ എന്ന ചെറുപ്പക്കാരനെ ഗുണ്ടാസംഘം കൊലപ്പെടുത്തിയ രീതിയുടെ ഭീകരത ഓര്‍മയില്‍പ്പോലും ഭയം സൃഷ്ടിക്കുന്നതാണ്. ആ സംഭവത്തിന്റെ സാക്ഷിയെ കാലപ്പെടുത്താന്‍ ചെന്ന സംഘം നിരപരാധിയായ ചെറുപ്പക്കാരനെ വെട്ടിനുറുക്കി. കണിച്ചുകുളങ്ങര സംഭവം അടുത്തകാലത്തൊന്നും കേരളം മറക്കാന്‍പോകുന്നില്ല. ആ കേസിലെ പ്രതികളെയെല്ലാം പിടികൂടിയത് എല്‍ഡിഎഫ് അധികാരത്തില്‍ വന്നപ്പോഴാണ്.

സമീപകാലത്ത് കേരളത്തില്‍ നടന്ന കൊലപാതകങ്ങള്‍ തെളിയിക്കുന്നതില്‍ അഭിനന്ദനാര്‍ഹമായ മികവാണ് പൊലീസ് കാണിച്ചത്. ഇടപ്പള്ളിയില്‍ കടയില്‍ കയറി ഉടമയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലും പ്രഭാതസവാരിക്കിറങ്ങിയ ആളിന്റെയും പോള്‍ മുത്തൂറ്റിന്റെയും കൊലപാതക കേസിലുമെല്ലാം ഇതു കേരളം കണ്ടതാണ്. വര്‍ക്കല സംഭവത്തിന്റെ അടിവേരുപോലും കണ്ടെത്താന്‍ കഴിഞ്ഞ നമ്മുടെ പൊലീസിനും അതിനു നേതൃത്വം നല്‍കുന്ന വകുപ്പുമന്ത്രിക്കും പൂച്ചെണ്ട് നല്‍കേണ്ടതിനുപകരം കല്ലെറിയുന്നതിനാണ് പലരും ശ്രമിക്കുന്നത്. രാജ്യത്തെ വിവിധ ഏജന്‍സികളും മാധ്യമങ്ങളും ക്രമസമാധാനപരിപാലനത്തിന്റെ കാര്യത്തില്‍ ഒന്നാംസ്ഥാനം സംസ്ഥാനത്തിനു നല്‍കുന്നതും അംഗീകരിക്കാന്‍ ഇക്കൂട്ടര്‍ മടികാണിക്കുന്നു. വ്യവസായവികസനത്തിനും നാടിന്റെ പുരോഗതിക്കും സമാധാനാന്തരീക്ഷം വളരെ പ്രധാനപ്പെട്ട മുന്നുപാധിയാണ്. ഇക്കാര്യത്തില്‍ കേരളത്തിന്റെ മികവിനെ നാടാകെ അംഗീകരിക്കുമ്പോഴാണ് ഇവിടെ ചില ശക്തികള്‍ സങ്കുചിത രാഷ്ട്രീയതാല്‍പര്യത്തിനായി നുണക്കഥകള്‍ വിളമ്പുന്നത്. അവരുടെ കണ്ണ് തുറപ്പിക്കുന്ന വാര്‍ത്തകളാണ് ദേശീയ മാധ്യമങ്ങളില്‍ ഇപ്പോള്‍ വരുന്നത്. അന്ധത നടിക്കുന്നവരുടെ കണ്ണ് തുറപ്പിക്കാന്‍ ഇതൊന്നും പോരാതെ വരുമെങ്കിലും ജനതയെ തിരിച്ചറിവിലേക്കു നയിക്കുന്നതിന് ഇതെല്ലാം സഹായകരമായിരിക്കും.

ദേശാഭിമാനി മുഖപ്രസംഗം 16 ഒക്ടോബര്‍ 2009

4 comments:

  1. കഴിഞ്ഞ ആറു വര്‍ഷത്തിനുള്ളില്‍ ആയിരത്തിലധികം പൊലീസുകാര്‍ കൊല്ലപ്പെട്ട രാജ്യമാണ് ഇന്ത്യയെന്നതും അക്കൂട്ടത്തില്‍ ഒരാള്‍പോലും കേരളത്തില്‍ അല്ലെന്നതും നാട്ടില്‍ നടക്കുന്ന പല പ്രചാരവേലയുടെയും പിന്നിലുള്ള താല്‍പ്പര്യം തുറന്നുകാണിക്കുന്നതാണ്. കൂടുതല്‍ പൊലീസുകാരും കൊല്ലപ്പെട്ടത് മാവോയിസ്റ്റ് ആക്രമണത്തിലാണ്. ജാര്‍ഖണ്ഡില്‍മാത്രം ഇതുവരെ നാനൂറോളം പൊലീസുകാര്‍ കൊല്ലപ്പെട്ടു. കോണ്‍ഗ്രസും എന്‍സിപിയും ചേര്‍ന്ന് ഭരിക്കുന്ന മഹാരാഷ്ട്രയില്‍ കഴിഞ്ഞ ദിവസം 17 പൊലീസുകാരെയാണ് കൊന്നൊടുക്കിയത്. കൊള്ളസംഘങ്ങളുടെയും വന്‍ മാഫിയാസംഘങ്ങളുടെയും ആക്രമണങ്ങള്‍ക്കിരയായും ഇവിടെ നിരവധി പൊലീസ് ഉദ്യോഗസ്ഥര്‍ മരിച്ചിട്ടുണ്ട്. ഈ സംസ്ഥാനങ്ങളില്‍ പൊലീസുകാരുടെ അവസ്ഥ ഇങ്ങനെയാണെങ്കില്‍ പിന്നെ സാധാരണജനത്തിന്റെ കാര്യം പറയേണ്ടതില്ലല്ലോ. കേരളത്തില്‍ ജീവിക്കാന്‍ കഴിയുന്നില്ലെന്നും ഇവിടെ പൊലീസുകാര്‍ക്കുപോലും രക്ഷയില്ലെന്നും പരസ്യമായി വിലപിക്കുന്ന ഉമ്മന്‍ചാണ്ടി രാജ്യത്തുനടക്കുന്ന കാര്യങ്ങള്‍ നാട്ടുകാര്‍ മനസ്സിലാക്കുന്നുണ്ടെന്നു തിരിച്ചറിയണം. ഇവിടെ ഏതെങ്കിലും പൊലീസുകാരനു നേരെ ആരെങ്കിലും തറപ്പിച്ചുനോക്കിയാല്‍ അതിന് ഒന്നാംപേജില്‍ ചിത്രംസഹിതം ഇടം നല്‍കുകയും ഉടന്‍ പരമ്പര തയ്യാറാക്കുകയും ചെയ്യുന്ന ഞങ്ങളുടെ സഹജീവികളുടെ കണ്ണിലും രാജ്യത്തെ യാഥാര്‍ഥ്യങ്ങള്‍പെടുന്നില്ല!

    ReplyDelete
  2. ന്യൂഡല്‍ഹി: രാജ്യത്ത് കൊലക്കുറ്റങ്ങളുടെ കാര്യത്തില്‍ ഉത്തര്‍പ്രദേശും ബിഹാറും മുന്നില്‍. 2008ലെ കണക്കനുസരിച്ച് ഒന്നാംസ്ഥാനത്തുള്ള ഉത്തര്‍പ്രദേശില്‍ 4564 കൊലയാണ് നടന്നത്. രണ്ടാംസ്ഥാനം ബിഹാറിനാണ്(3139). ദേശീയ കുറ്റകൃത്യരേഖാ ബ്യൂറോയുടെ കണക്കില്‍ 17-ാംസ്ഥാനത്താണ് കേരളം. കേരളത്തില്‍ 362 കൊലയാണ് നടന്നതെന്നും പി രാജീവിനെ ആഭ്യന്തര സഹമന്ത്രി അജയ് മാക്കന്‍ അറിയിച്ചു. വധശ്രമങ്ങളില്‍ 18-ാംസ്ഥാനത്തും കൊള്ളയില്‍ 15-ാംസ്ഥാനത്തുമാണ് കേരളത്തിനുള്ളത്. വധശ്രമങ്ങളുടെ കാര്യത്തിലും ഉത്തര്‍പ്രദേശും ബിഹാറുംതന്നെയാണ് ആദ്യത്തെ രണ്ട് സ്ഥാനക്കാര്‍(യഥാക്രമം 4233, 2954). കേരളത്തില്‍ 434. ഏറ്റവും കൂടുതല്‍ കൊള്ള നടന്നത് മഹാരാഷ്ട്രയില്‍- 811. ബിഹാറില്‍ 686. കേരളത്തില്‍ 91. കഴിഞ്ഞ അഞ്ചുവര്‍ഷം ഏറ്റവും കൂടുതല്‍ വര്‍ഗീയസംഘര്‍ഷംനടന്നത് മഹാരാഷ്ട്രയിലും മധ്യപ്രദേശിലുമാണെന്ന് പി ആര്‍ രാജനെ ആഭ്യന്തര സഹമന്ത്രി അജയ് മാക്കന്‍ അറിയിച്ചു. മഹാരാഷ്ട്രയില്‍ 681 സംഘര്‍ഷവും മധ്യപ്രദേശില്‍ 654 സംഘര്‍ഷവുമുണ്ടായി. യുപിയില്‍ 613. കേരളത്തില്‍ 103 സംഘര്‍ഷമാണുണ്ടായതെന്ന് മന്ത്രി അറിയിച്ചു.

    ദേശാഭിമാനി 101209

    ReplyDelete
  3. instead of looking at the actual figures, i thnk we have to look into percentages w.r.to population. UP etc have more population than kerala. Even then Kerala may b behind these 'rogue' states, but the position may change from 17/15 etc. Comparing figs frm a population of 5 crores to those taken frm 10 crores cant be accurate.... anyways, if the crime rate has fallen in kerala, kudos to police and govt!

    ReplyDelete
  4. ..സംസ്ഥാനത്ത് കൊലപാതകം കുറഞ്ഞു

    തിരു: സംസ്ഥാനത്ത് മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് 2009ല്‍ കൊലപാതകങ്ങള്‍ കുറഞ്ഞതായി റിപ്പോര്‍ട്ട്. മറ്റു കുറ്റകൃത്യങ്ങളിലും കുറവുണ്ടായി. രാഷ്ട്രീയ കൊലപാതകങ്ങളും പണമുണ്ടാക്കാനുള്ള കൊലപാതകങ്ങളും ഗണ്യമായി കുറഞ്ഞെന്നും ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്ക് വ്യക്തമാക്കുന്നു. ക്രമസമാധാനപാലനരംഗത്തെ മികവും ജാഗ്രതയുമാണ് നേട്ടത്തിനു പിന്നില്‍. സംസ്ഥാന ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ കൊലപാതക നിരക്കാണ് 2009ല്‍ രേഖപ്പെടുത്തിയത്. 321 പേര്‍. 1991ല്‍ 561 പേരും2001ല്‍ 463 പേരും കൊല്ലപ്പെട്ടിരുന്നു. 2006ല്‍ 393 കൊലപാതകം നടന്നു. ഏറ്റവും കുറഞ്ഞ കൊലപാതക കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് വയനാട്, കണ്ണൂര്‍ ജില്ലകളിലാണ്. വയനാട്ടില്‍ എട്ടും കണ്ണൂരില്‍ 12ഉം പേര്‍. 1971ല്‍ ഒരു ലക്ഷം ജനങ്ങള്‍ക്ക് രണ്ട് എന്ന തോതിലായിരുന്ന കൊലപാതകനിരക്ക് 0.94 ആയാണ് കുറഞ്ഞത്. ഒരു ലക്ഷം ജനസംഖ്യക്ക് 1.56 രേഖപ്പെടുത്തിയ ഇടുക്കിയും 1.54 രേഖപ്പെടുത്തിയ കാസര്‍കോടുമാണ് നിരക്കില്‍ മുന്നില്‍. ഏറ്റവും കുറവ് കണ്ണൂര്‍ ജില്ലയിലാണ്-0.46. ഒരു ലക്ഷം ജനങ്ങള്‍ക്ക് മൂന്ന് എന്നതാണ് ദേശീയ ശരാശരി. ഏറെ ഒച്ചപ്പാടുണ്ടാക്കിയ കൊലപാതകകേസുകളില്‍ പ്രതികളെ പിടികൂടാനായത് കേരള പൊലീസിന്റെ കുറ്റാന്വേഷണവൈദഗ്ധ്യത്തിന് സാക്ഷിപത്രമായി. വന്‍ മോഷണക്കേസുകള്‍ തെളിയിച്ചതും സ്വര്‍ണവും പണവുമുള്‍പ്പെടെ മോഷണവസ്തുക്കള്‍ കണ്ടെത്തിയതും ആഭ്യന്തരവകുപ്പിന്റെ പ്രവര്‍ത്തനത്തില്‍ പൊന്‍തൂവലായി. റോഡ് സുരക്ഷാരംഗത്ത് 2009ല്‍ കൈവരിച്ച നേട്ടവും ശ്രദ്ധേയമാണ്. അപകടങ്ങളുടെ എണ്ണവും മരണനിരക്കും കുറച്ചുകൊണ്ടുവരാനായി. റോഡപകടങ്ങള്‍ അഞ്ചു ശതമാനം കുറഞ്ഞു. അപകടമരണങ്ങളില്‍ നാലും പരിക്കേല്‍ക്കുന്നവരുടെ എണ്ണത്തില്‍ 6.25ഉം ശതമാനം കുറവ് രേഖപ്പെടുത്തി.

    ദേശാഭിമാനി 060110

    ReplyDelete