മൂവാറ്റുപുഴ: ചോദ്യപേപ്പര്‍ വിവാദക്കേസില്‍ തനിക്കനുകൂലമായ കോടതിവിധിയില്‍ ഏറെ സന്തോഷിക്കുന്നതായി പ്രൊഫ. ടി ജെ ജോസഫ് പറഞ്ഞു. കൈപ്പത്തിവെട്ട് സംഭവത്തിനു കാരണമായ ചോദ്യപേപ്പര്‍ വിവാദത്തെത്തുടര്‍ന്ന് തൊടുപുഴയിലുണ്ടായ സംഘര്‍ഷത്തിനാണ് തൊടുപുഴ പൊലീസ് ജോസഫിനെതിരെ കേസെടുത്തത്. അധ്യാപനജോലി ചെയ്തുവെന്നല്ലാതെ മതനിന്ദയ്ക്ക് കാരണമായ കുറ്റംചെയ്തില്ല. ജീവിച്ചിരിക്കുമ്പോള്‍ വിധി കേള്‍ക്കാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷമുണ്ട്. താന്‍ കുറ്റക്കാരനല്ലെന്ന് തെളിഞ്ഞതില്‍ ആശ്വാസമുണ്ട്. ചോദ്യപേപ്പര്‍ വിവാദത്തില്‍ പൊലീസ് കേസെടുത്തതും കോളേജ് മാനേജ്മെന്റ് ജോലിയില്‍നിന്ന് പിരിച്ചുവിട്ടതുമാണ് തനിക്കെതിരെയുള്ള ആക്രമണത്തിന് പ്രേരണയായതെന്നും പ്രൊഫ. ജോസഫ് പറഞ്ഞു.
2010 മാര്‍ച്ച് 23ന് തൊടുപുഴ ന്യൂമാന്‍ കോളേജില്‍ നടത്തിയ ക്ലാസ് പരീക്ഷയിലെ ഒരു ചോദ്യം സംബന്ധിച്ചാണ് വിവാദമുണ്ടായത്. മാര്‍ച്ച് 26ന് തൊടുപുഴയില്‍ പ്രതിഷേധവും സംഘര്‍ഷവുമുണ്ടായി. ഇതിന്റെ പേരിലാണ് പ്രൊഫ. ജോസഫിനെതിരെ കേസെടുത്തത്. ഏപ്രില്‍ ഒന്നിന് കീഴടങ്ങിയ ജോസഫിനെ പിറ്റേന്ന് കട്ടപ്പന കോടതി റിമാന്‍ഡ്ചെയ്തു. ജയിലില്‍നിന്ന് പുറത്തുവന്നശേഷം ജൂലൈ നാലിനാണ് ജോസഫിനെ ആക്രമിച്ച് കൈപ്പത്തി വെട്ടിയത്. സെപ്തംബര്‍ ഒന്നിന് കോളേജ് അധികൃതര്‍ ജോസഫിനെ ജോലിയില്‍നിന്ന് പിരിച്ചുവിട്ടു. മതനിന്ദയും മതസ്പര്ദയമുണ്ടാക്കിയെന്ന് ചിലര്‍ പ്രചാരണം നടത്തുകയായിരുന്നു. കോളേജില്‍നിന്ന് പുറത്താക്കിയതിനെതിരെ എംജി സര്‍വകലാശാല അപ്പലേറ്റ് ട്രിബ്യൂണലില്‍ പ്രൊഫ. ജോസഫ് പരാതി നല്‍കിയിട്ടുണ്ട്. തന്റെ നിരപരാധിത്വം കണക്കിലെടുത്ത് തിരികെ ജോലിയില്‍ പ്രവേശിപ്പിക്കുമെന്ന പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു. 2014 മാര്‍ച്ച് 31നാണ് വിരമിക്കേണ്ടത്.
ടി ജെ ജോസഫിനെ ഉടന്‍ തിരിച്ചെടുക്കണം
തിരു: തൊടുപുഴ ന്യൂമാന്‍സ് കോളേജില്‍നിന്ന് പിരിച്ചുവിട്ട പ്രൊഫ. ടി ജെ ജോസഫിനെ കോടതി കുറ്റവിമുക്തനാക്കിയ സാഹചര്യത്തില്‍ സര്‍വീസില്‍ ഉടന്‍ തിരികെ പ്രവേശിപ്പിക്കണമെന്ന് എകെപിസിടിഎ ആവശ്യപ്പെട്ടു. ഒരു ചോദ്യപേപ്പര്‍ തയ്യാറാക്കിയതിന്റെ പേരില്‍ പ്രൊഫ. ടി ജെ ജോസഫിനെ വര്ഗീയഭ്രാന്തമാര് കൈപ്പത്തി വെട്ടിമാറ്റുകയും അതിനേക്കാള്‍ ക്രൂരമായി മാനേജ്മെന്റ് ഇല്ലാത്ത കുറ്റം ചുമത്തി സര്‍വീസില്‍നിന്ന് പിരിച്ചുവിടുകയുമാണ് ചെയ്തതെന്ന് എകെപിസിടിഎ പ്രസിഡന്റ് ഡോ. കെ പി സുകുമാരന്‍നായരും ജനറല്‍ സെക്രട്ടറി ഡോ. കെ ശ്രീവത്സനും പ്രസ്താവനയില്‍ പറഞ്ഞു. ചോദ്യപേപ്പര്‍ വിവാദത്തില്‍ പ്രൊഫ. ടി ജെ ജോസഫ് കുറ്റക്കാരനല്ലെന്ന കോടതിവിധി സ്വാഗതാര്‍ഹമെന്ന് എഫ്എസ്ഇടിഒ സംസ്ഥാന കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു. കോടതി കുറ്റവിമുക്തനാക്കിയ പ്രൊഫ. ടി ജെ ജോസഫിനെ അടിയന്തരമായി സര്‍വീസില്‍ പുനഃപ്രവേശിപ്പിക്കാന്‍ തൊടുപുഴ ന്യൂമാന്‍സ് കോളേജ് മാനേജ്മെന്റ് തയ്യാറാകണമെന്ന് എഫ്എസ്ഇടിഒ സംസ്ഥാന പ്രസിഡന്റ് എം ഷാജഹാനും ജനറല്‍ സെക്രട്ടറി എ ശ്രീകുമാറും ആവശ്യപ്പെട്ടു.
deshabhimani
No comments:
Post a Comment