Monday, November 11, 2013

ആം ആദ്മി പാര്‍ട്ടിയുടെ വരുമാന ശ്രോതസ് അന്വേഷിക്കുന്നു

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനും ബിജെപിയ്ക്കും ശക്തമായ വെല്ലുവിളി ഉയര്‍ത്തുന്ന അരവിന്ദ് കേജ് രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാര്‍ട്ടിയുടെ വരുമാന ശ്രോതസിനെ കുറിച്ച് അന്വേഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിട്ടു. ആം ആദ്മിയ്ക്ക് ലഭിക്കുന്ന വിദേശ ഫണ്ടുകളെ കുറിച്ച് പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ പറഞ്ഞു.

ഏതു തരത്തിലുള്ള അന്വേഷണവും നേരിടാന്‍ തയ്യാറാണെന്നും പാര്‍ട്ടിയ്ക്ക് ലഭിച്ച സംഭാവനകളുടെ കണക്ക് വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടെന്നും കെജ് രിവാള്‍ വ്യക്തമാക്കി. ഇതുവരെ 19 കോടിയാണ് പാര്‍ട്ടിയ്ക്ക് സംഭാവനയായി ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. ആം ആദ്മിയുടെ ഫണ്ടിന്റെ മൂന്നിലൊന്ന് ഭാഗവും വിദേശ ഇന്ത്യാക്കാരില്‍ നിന്നാണ് ലഭിക്കുന്നത്. അതിനെ വിദേശഫണ്ടായി കാണാനാവില്ലെന്നാണ് പാര്‍ട്ടി നിലപാട്.

deshabhimani

No comments:

Post a Comment