Wednesday, December 30, 2009

നാണംകെട്ട ഹര്‍ത്താല്‍

സ്വന്തം പാര്‍ടിക്കാര്‍ വാഹനങ്ങള്‍ തടഞ്ഞും തകര്‍ത്തും ഹര്‍ത്താല്‍ നടത്തുമ്പോള്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ശിവരാജ്സിങ് ചൌഹാന് കേരളത്തില്‍ ഉല്ലാസയാത്ര(വാര്‍ത്ത താഴെ)

രാജ്യത്താകെ അവശ്യസാധന വില കുതിച്ചുയരുന്നതു കാരണം സാധാരണ ജനജീവിതം വിഷമകരമാണ്. അവശ്യവസ്തുക്കള്‍ ദരിദ്രര്‍ക്ക് അപ്രാപ്യമാകുന്നു. കേന്ദ്രസര്‍ക്കാര്‍ പ്രസിദ്ധീകരിച്ച മൊത്തവില സൂചിക സംബന്ധിച്ച കണക്കുകള്‍ കാണിക്കുന്നത് കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ എല്ലാ ചരക്കുകളുടെയും വില ഉയര്‍ന്നിരിക്കുന്നു എന്നാണ്. പച്ചക്കറി, പയര്‍വര്‍ഗങ്ങള്‍, പാല്‍ തുടങ്ങിയവയുടെ വില കുത്തനെ ഉയര്‍ന്നു. വിലക്കയറ്റം പരിഹരിക്കുന്നതില്‍ തികഞ്ഞ അലംഭാവം കാണിച്ച യുപിഎ സര്‍ക്കാരാണ് ഈ അവസ്ഥയ്ക്ക് ഉത്തരവാദി. അതേസമയം ഇതിനുമുമ്പത്തെ എന്‍ഡിഎ സര്‍ക്കാരിന് നേതൃത്വം നല്‍കിയ ബിജെപി പിന്തുടര്‍ന്നതും ഇതേ നയങ്ങളാണ്. അവര്‍ക്ക് വിലക്കയറ്റത്തിന്റെ കാര്യത്തില്‍ ഒരക്ഷരം പറയാന്‍ അവകാശമില്ല. വിലക്കയറ്റം തടയുന്ന കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിനുള്ള കഴിവിനെ അട്ടിമറിച്ച നടപടികള്‍ പലതും എന്‍ഡിഎ സര്‍ക്കാരിന്റേതാണ്. വിലക്കയറ്റം തടയുന്നതിനും വിലക്കയറ്റത്തിലേക്ക് നയിച്ച എന്‍ഡിഎ സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ തിരുത്തിക്കുറിക്കുന്നതിനും യുപിഎ സര്‍ക്കാര്‍ തയ്യാറാകാത്തതാണ് ഇന്നത്തെ ദുഃസ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്താന്‍ കാരണം.

1955 ലെ അവശ്യസാധനനിയമം തകര്‍ത്തതിന് ഉത്തരവാദി ബിജെപിയാണ്. അവശ്യസാധനങ്ങളുടെ വില നിയന്ത്രിക്കുന്നതിന് സര്‍ക്കാരിന് അധികാരം നല്‍കുന്ന നിയമമാണത്. അവശ്യസാധനങ്ങളുടെ പട്ടികയില്‍ 1989ല്‍ 70 ഇനം ഉണ്ടായിരുന്നു. എ ബി വാജ്പേയി നയിച്ച സര്‍ക്കാര്‍ സ്വതന്ത്രവ്യാപാരവും വാണിജ്യവും സാധ്യമാക്കുന്നതിന്റെ പേരുപറഞ്ഞ് അവശ്യസാധനങ്ങളുടെ എണ്ണം 15 ആക്കി വെട്ടിക്കുറച്ചു. അവശ്യസാധനങ്ങളുടെ വ്യാപാരത്തില്‍ നിര്‍ദാക്ഷിണ്യം കൊള്ളലാഭം ഉണ്ടാക്കുന്ന പ്രവണതയെ തടയുന്നതിന് കേന്ദ്രസര്‍ക്കാരിനുണ്ടായിരുന്ന അധികാരമാണ് ഇതിലൂടെ അട്ടിമറിക്കപ്പെട്ടത്. അവശ്യസാധനനിയമത്തിന്‍ കീഴില്‍ വരുന്ന സാധനങ്ങള്‍ സ്റ്റോക്ക്ചെയ്യുന്നതിനും കൊണ്ടുപോകുന്നതിനുമുള്ള ലൈസന്‍സും നിയന്ത്രണങ്ങളും 2002 ലെ ഒരു ഉത്തരവിലൂടെ എന്‍ഡിഎ സര്‍ക്കാര്‍ എടുത്തുകളഞ്ഞു. ഗോതമ്പ്, പരുക്കന്‍ ധാന്യങ്ങള്‍, പഞ്ചസാര, ഭക്ഷ്യ എണ്ണകള്‍, ഭക്ഷ്യഎണ്ണക്കുരുക്കള്‍ തുടങ്ങിയവ ലൈസന്‍സോ പെര്‍മിറ്റോ ഇല്ലാതെ ഇഷ്ടംപോലെ കച്ചവടക്കാര്‍ക്ക് വാങ്ങാനും സ്റ്റോക്ക് ചെയ്യാനും വില്‍ക്കാനും അനുവാദം നല്‍കി. പയര്‍വര്‍ഗങ്ങള്‍, നെയ്യ്, മൈദ, ആട്ട, വനസ്പതി തുടങ്ങിയ സാധനങ്ങളുടെമേലുണ്ടായ നിയന്ത്രണവും എന്‍ഡിഎ സര്‍ക്കാര്‍ 2003ലെ മറ്റൊരു ഉത്തരവിലൂടെ എടുത്തുകളഞ്ഞു. വില നിയന്ത്രിക്കുന്നതിന് കേന്ദ്രസര്‍ക്കാരിന് കഴിയാതെ വന്നതിനുള്ള ഒരു കാരണം ഇതാണ്.

അവശ്യസാധനങ്ങളുടെ വിലയുടെയും സ്റ്റോക്കിന്റെയും വിതരണത്തിന്റെയും കാര്യത്തില്‍ തന്നിഷ്ടംപോലെ പ്രവര്‍ത്തിക്കാന്‍ കരിഞ്ചന്തക്കാര്‍ക്കും പൂഴ്ത്തിവയ്പുകാര്‍ക്കും അനുവാദം നല്‍കിയ എന്‍ഡിഎ സര്‍ക്കാരിന്റെ അത്തരം നടപടികളെല്ലാം റദ്ദാക്കണമെന്നാണ് മുന്‍ യുപിഎ സര്‍ക്കാരിന്റെ കാലത്ത് സിപിഐ എം നിരന്തരം ആവശ്യപ്പെട്ടത്. അവശ്യസാധനങ്ങളുടെ വിതരണത്തിന് തടസ്സമായിനില്‍ക്കുന്ന വ്യക്തികളെ തടഞ്ഞുവയ്ക്കാന്‍ കേന്ദ്രസര്‍ക്കാരിനും സംസ്ഥാന സര്‍ക്കാരുകള്‍ക്കും അധികാരം നല്‍കുന്ന 1980ലെ കരിഞ്ചന്ത തടയല്‍- അവശ്യ സാധനങ്ങളുടെ വിതരണം സുഗമമാക്കല്‍ നിയമത്തിലെ വകുപ്പുകള്‍ പൂഴ്ത്തിവയ്പുകാര്‍ക്കും കരിഞ്ചന്തക്കാര്‍ക്കും എതിരായി കര്‍ശനമായി ഉപയോഗിക്കണമെന്നും പാര്‍ടി ആവശ്യപ്പെട്ടു.

എന്നാല്‍, അത്തരം ആവശ്യങ്ങളൊന്നും അംഗീകരിക്കാതെയും പൊതുവിതരണ സമ്പ്രദായത്തെ ബോധപൂര്‍വം ക്ഷീണിപ്പിച്ചും വിലക്കയറ്റം രൂക്ഷമായി തുടരാനുള്ള സാഹചര്യമാണ് സൃഷ്ടിച്ചത്. വിലക്കയറ്റം തടഞ്ഞുനിര്‍ത്താന്‍ വിപുലവും ക്രിയാത്മകവുമായ നടപടികള്‍ സ്വീകരിച്ച കേരളംപോലുള്ള സംസ്ഥാനങ്ങളെ പരമാവധി ദ്രോഹിക്കാനുള്ള നടപടികളാണ് യുപിഎ സര്‍ക്കാര്‍ സ്വീകരിച്ചത്. റേഷനരി വിഹിതം അടിക്കടി വെട്ടിക്കുറച്ചതടക്കമുള്ള നിരവധി ഉദാഹരണങ്ങള്‍ എടുത്തുപറയാനാകും. അവശ്യസാധനങ്ങളുടെ അവധിവ്യാപാരവും ഊഹക്കച്ചവടവും പ്രോത്സാഹിപ്പിക്കപ്പെട്ടത് സ്ഥിതി വീണ്ടും വഷളാക്കി.

ബിജെപി ഭരിക്കുന്ന സംസ്ഥാനമാണ് കര്‍ണാടകം. കേരളം പോലെയല്ല, ഒട്ടുമിക്ക അവശ്യസാധനങ്ങളും സ്വന്തമായി ഉല്‍പ്പാദിപ്പിക്കുന്ന സംസ്ഥാനമാണത്. എന്നാല്‍, കര്‍ണാടക തലസ്ഥാനമായ ബംഗളൂരുവില്‍ അവശ്യസാധനങ്ങളുടെ വില തിരുവനന്തപുരം, കൊച്ചി തുടങ്ങിയ കേരള നഗരങ്ങളിലേതിനേക്കാള്‍ വളരെ ഉര്‍ന്ന തോതിലാണ് കാണാനാകുന്നത്. കര്‍ണാടകത്തില്‍ പാവപ്പെട്ടവര്‍ക്ക് റേഷന്‍ കാര്‍ഡ് ആശ്രയമല്ല. കാരണം പൊതുവിതരണ സമ്പ്രദായം കൊള്ളക്കാരുടെ പിടിയിലാണ്. മറിച്ചുവില്‍പ്പന മാത്രമാണവിടെ നടക്കുന്നത്. ഈ വസ്തുതകളാകെ പരിശോധിക്കുമ്പോള്‍, രാജ്യത്ത് ഏറ്റവും മികച്ച നിലയില്‍ വിലക്കയറ്റം നിയന്ത്രിക്കുകയും പൊതുവിതരണ സമ്പ്രദായം ശക്തിപ്പെടുത്തുകയും ചെയ്യുന്ന കേരളത്തിനെതിരെ ഒരക്ഷരമുരിയാടാനുള്ള അവകാശം കോണ്‍ഗ്രസിനോ ബിജെപിക്കോ ഇല്ലെന്നാണ് വ്യക്തമാവുക. കോണ്‍ഗ്രസ് നടത്തുന്ന വിലക്കയറ്റവിരുദ്ധ സമരത്തിന്റെ മുന ചെന്നുതറയ്ക്കേണ്ടത് യുപിഎ സര്‍ക്കാരിന്റെ; കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നെഞ്ചത്താണ്. ബിഎംഎസും ബിജെപിയും വിലക്കയറ്റത്തെക്കുറിച്ച് പറയുമ്പോള്‍ കൃത്യമായി ഓര്‍മിക്കേണ്ടത് നാട്ടിലെ ഇന്നത്തെ വിലക്കയറ്റം സൃഷ്ടിക്കാന്‍ ഇടയാക്കിയ സ്വന്തം പിടിപ്പുകേടാണ്. അതുകൊണ്ടുതന്നെ കേരളത്തില്‍ ബിഎംഎസ് ആഹ്വാനംചെയ്ത് ബിജെപി പിന്തുണച്ചു നടത്തിയ ഹര്‍ത്താല്‍ തികച്ചും നാണംകെട്ട ഒന്നാണ്.
(ദേശാഭിമാനി മുഖപ്രസംഗം 301209)

ഹര്‍ത്താല്‍ ദിനത്തില്‍ ബിജെപി മുഖ്യമന്ത്രിക്ക് ഉല്ലാസയാത്ര

ആലപ്പുഴ: സ്വന്തം പാര്‍ടിക്കാര്‍ വാഹനങ്ങള്‍ തടഞ്ഞും തകര്‍ത്തും ഹര്‍ത്താല്‍ നടത്തുമ്പോള്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ശിവരാജ്സിങ് ചൌഹാന് കേരളത്തില്‍ ഉല്ലാസയാത്ര. ബിഎംഎസ്-ബിജെപി ഹര്‍ത്താല്‍ ദിവസം ചൌഹാന്‍ കുടുംബസമേതമാണ് ഉല്ലാസയാത്രക്ക് ആലപ്പുഴയില്‍ എത്തിയത്. ചൊവ്വാഴ്ച രാവിലെ ഭാര്യ സാധ്ന സിങ്ങും രണ്ടുമക്കളുമൊത്ത് കാറില്‍ എത്തിയ ചൌഹാനെ കലക്ടര്‍ പി വേണുഗോപാല്‍ സ്വീകരിച്ചു. പകല്‍ രണ്ടോടെ ചൌഹാനും കുടുംബവും പുന്നമടയിലെത്തി ഹൌസ് ബോട്ടില്‍ കായല്‍യാത്ര നടത്തി. കനത്ത സുരക്ഷാസന്നാഹത്തോടെ ചൌഹാനും കുടുംബാംഗങ്ങളും ഉല്ലാസയാത്ര നടത്തുമ്പോള്‍ കെഎസ്ആര്‍ടിസി ബസുകള്‍ അടക്കം എറിഞ്ഞു തകര്‍ത്ത് ഹര്‍ത്താല്‍ വിജയിപ്പിക്കാനുള്ള പരാക്രമത്തിലായിരുന്നു അണികള്‍.

7 comments:

  1. സ്വന്തം പാര്‍ടിക്കാര്‍ വാഹനങ്ങള്‍ തടഞ്ഞും തകര്‍ത്തും ഹര്‍ത്താല്‍ നടത്തുമ്പോള്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ശിവരാജ്സിങ് ചൌഹാന് കേരളത്തില്‍ ഉല്ലാസയാത്ര. ബിഎംഎസ്-ബിജെപി ഹര്‍ത്താല്‍ ദിവസം ചൌഹാന്‍ കുടുംബസമേതമാണ് ഉല്ലാസയാത്രക്ക് ആലപ്പുഴയില്‍ എത്തിയത്. ചൊവ്വാഴ്ച രാവിലെ ഭാര്യ സാധ്ന സിങ്ങും രണ്ടുമക്കളുമൊത്ത് കാറില്‍ എത്തിയ ചൌഹാനെ കലക്ടര്‍ പി വേണുഗോപാല്‍ സ്വീകരിച്ചു. പകല്‍ രണ്ടോടെ ചൌഹാനും കുടുംബവും പുന്നമടയിലെത്തി ഹൌസ് ബോട്ടില്‍ കായല്‍യാത്ര നടത്തി. കനത്ത സുരക്ഷാസന്നാഹത്തോടെ ചൌഹാനും കുടുംബാംഗങ്ങളും ഉല്ലാസയാത്ര നടത്തുമ്പോള്‍ കെഎസ്ആര്‍ടിസി ബസുകള്‍ അടക്കം എറിഞ്ഞു തകര്‍ത്ത് ഹര്‍ത്താല്‍ വിജയിപ്പിക്കാനുള്ള പരാക്രമത്തിലായിരുന്നു അണികള്‍.

    ReplyDelete
  2. ശരിയാണ്, തികച്ചും അനാവശ്യമായിരുന്നു ഈ ഹര്‍ത്താല്‍...എന്ന് ഞാന്‍ വിശ്വസിക്കുന്നു..
    അതും അഖിലേന്ത്യാ തലത്തിലുള്ള ഹര്‍ത്താല്‍ ശക്തമായത്‌ കേരളത്തില്‍ മാത്രം. കേരളത്തില്‍ മാത്രമല്ലേ അതിനു കഴിയു...

    പക്ഷെ ഈ അവസരത്തില്‍ മറ്റൊരു കാര്യം ചിന്തനീയമാണ്.
    ഏതു ഈര്‍ക്കിലി പാര്‍ടിക്കും കയ്യുക്ക് കൊണ്ട് കേരളത്തില്‍ ഹര്‍ത്താല്‍ നടത്തി ഗതാഗതം തടസ്സപെടുത്തി ജനജീവിതം താറുമാരാക്കം.. എന്ന അവസ്ഥയ്ക്ക് കാരണമായത്‌ എന്താണ്?
    ആരെ കണ്ടാണ്‌ അവര്‍ ഈ വിജയ ഫോര്‍മുല പടിചെടുത്ത്തത്.?

    ReplyDelete
  3. ഇതാണ്‌ ആദിത്യമര്യാദ!

    ReplyDelete
  4. "നത്ത സുരക്ഷാസന്നാഹത്തോടെ ചൌഹാനും കുടുംബാംഗങ്ങളും ഉല്ലാസയാത്ര നടത്തുമ്പോള്‍ കെഎസ്ആര്‍ടിസി ബസുകള്‍ അടക്കം എറിഞ്ഞു തകര്‍ത്ത് ഹര്‍ത്താല്‍ വിജയിപ്പിക്കാനുള്ള പരാക്രമത്തിലായിരുന്നു അണികള്‍. "

    so the leftist parties dont destroy public property in harthals?

    the current harthal was totally useless, i agree. but the left has no moral right to oppose them coz u ppl do the same when the left parties call for a harthal.. may b u wl write an editorial abt it saying tht 'the left showed their strength' or 'kerala at stanstill' etc...

    ReplyDelete
  5. എങ്ങനെ ജനത്തെ വലക്കാം എന്നതിന്റെ ചുരുക്കെഴുത്താണ് ഹര്‍ത്താല്‍ ...സത്യത്തില്‍ ഒരു രാഷ്ട്രിയ പാര്‍ടിയുടെയും ഹര്‍ത്താലില്‍ ജനം സ്വമനസ്സാലെ സഹകരിക്കുന്നില്ല ..സംഘം ചേര്‍ന്നാല്‍ ഏതു ചെറ്റക്കും..പാവപ്പെട്ട ഒരുവനെ തല്ലികൊല്ലാം..അവന്റെ സ്വത്തു വകകള്‍ നശിപ്പിക്കാം ..ജനങ്ങള്‍ അനുഭാവമല്ല മറിച്ച് ഭയന്നാണ് പുറത്തിരങ്ങാത്തത്

    ReplyDelete
  6. ഭൂതത്താന്‍ ... well said. my sign under that comment.

    ReplyDelete
  7. what right u guys have to speak against Harthaal????

    ReplyDelete