വകുപ്പു മന്ത്രി മുമ്പാകെ നേരിട്ട് റിപ്പോര്‍ട്ട് ചെയ്യാന്‍ സിബിഐ ഡയറക്ടര്‍ക്ക് അധികാരം നല്‍കണമെന്ന ആവശ്യത്തെയും സര്‍ക്കാര്‍ എതിര്‍ത്തിട്ടുണ്ട്. സിബിഐ ഡയറക്ടര്‍ക്ക് സെക്രട്ടറിക്ക് തുല്യമായ അധികാരവും മൂന്നുവര്‍ഷത്തെ കാലാവധിയും നല്‍കണമെന്ന ആവശ്യവുമായി അന്വേഷണ ഏജന്‍സി തന്നെയാണ് സുപ്രീംകോടതിയെ സമീപിച്ചത്. സിബിഐ ഡയറക്ടറുടെ ഭരണപരവും ധനപരവുമായ അധികാരം വളരെ പരിമിതമാണെന്നും ബാഹ്യസ്വാധീനങ്ങളില്‍ നിന്ന് മുക്തമാക്കുന്നതിന് കൂടുതല്‍ അധികാരവും സ്വയംഭരണാവകാശവും ലഭിക്കേണ്ടതുണ്ടെന്നും 14 പേജ് വരുന്ന സത്യവാങ്മൂലത്തില്‍ സിബിഐ ആവശ്യപ്പെട്ടിരുന്നു. പേഴ്സണല്‍ വകുപ്പു മുഖാന്തിരം നീങ്ങുന്നതിന് പകരം മന്ത്രിയെ നേരിട് സമീപിക്കുന്നതിന് ഡയറക്ടര്‍ക്ക് സെക്രട്ടറിപദവി നല്‍കണമെന്ന ആവശ്യവും സിബിഐ മുന്നോട്ടുവെച്ചു. സിബിഐ ഉദ്യോഗസ്ഥര്‍ക്കെതിരായി ഉയരുന്ന ആരോപണങ്ങളെ കുറിച്ച് പഠിക്കാന്‍ ഒരു പരിശോധക സമിതിയെ വെയ്ക്കാനുള്ള കേന്ദ്ര നീക്കത്തെയും സിബിഐ എതിര്‍ത്തിരുന്നു. കല്‍ക്കരി കേസില്‍ വാദംകേള്‍ക്കവെ സിബിഐ കൂട്ടിലടച്ച തത്തയാണെന്നും കൂടുതല്‍ അധികാരങ്ങള്‍ ലഭിക്കേണ്ടതുണ്ടെന്നും സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സ്വയംഭരണാവകാശം ലഭിക്കണമെന്ന ആവശ്യവുമായി അന്വേഷണ ഏജന്‍സി കോടതിയെ സമീപിച്ചത്. വിഷയത്തില്‍ കോടതി സര്‍ക്കാരിന്റെ അഭിപ്രായം തേടിയിരുന്നു.
deshabhimani
No comments:
Post a Comment