Thursday, November 14, 2013

ബൊഫോഴ്സ് കോഴപ്പണം പാര്‍ട്ടിക്കെന്ന് രാജീവ് പറഞ്ഞതായി വെളിപ്പെടുത്തല്‍

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി പണം കണ്ടെത്താന്‍ ബൊഫോഴ്സ് കോഴയടക്കം പ്രതിരോധ ഇടപാടുകളില്‍ ലഭിക്കുന്ന കമ്മീഷണ്‍ വേണമെന്ന് മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി പറഞ്ഞതായി വെളിപ്പെടുത്തല്‍. 1989-90 കാലഘട്ടത്തില്‍ സിബിഐ ഡയറക്ടറായിരുന്ന ഡോ. എ പി മുഖര്‍ജിയുടെ ആത്മകഥയിലാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍.

രാജീവ് ഗാന്ധിയ്ക്ക് പുറമെ അന്നത്തെ മന്ത്രിസഭയിലെ അംഗങ്ങള്‍, അക്കാലത്തെ നയതന്ത്ര ഉദേ്യാഗസ്ഥര്‍, മിലിട്ടറി ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെല്ലാം യൂറോപ്പില്‍ നിന്നുള്ള സൈനിക കമ്മിഷന്‍ ലഭിച്ചിരുന്നതായും അദ്ദേഹം ആത്മകഥയില്‍ വ്യക്തമാക്കുന്നു. സൈനിക ഉപകരണങ്ങളും ആയുധങ്ങളും വാങ്ങുന്നതിലൂടെ രാജീവിന്റെ വിശ്വസ്തരെല്ലാം കമ്മിഷന്‍ പറ്റിയിരുന്നു. കമ്മിഷനായി ലഭിക്കുന്ന പണം വിവിധ കേന്ദ്രങ്ങളിലൂടെ നഷ്ടപ്പെടാതെ നേരിട്ട് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കാന്‍ കഴിയണമെന്നാണ് രാജീവ് ഗാന്ധി ആഗ്രഹിച്ചിരുന്നതെന്നാണ് മുഖര്‍ജിയുടെ വെളിപ്പെടുത്തല്‍.

കോണ്‍ഗ്രസ് പോലൊരു പാര്‍ട്ടി നടത്തിക്കൊണ്ടുപോകുന്നതിന് വലിയൊരു തുക ആവശ്യമാണെന്ന് യുവ പ്രധാനമന്ത്രി തന്നോട് പറഞ്ഞിട്ടുണ്ടെന്ന് മുഖര്‍ജി ആത്മകഥയില്‍ വ്യക്തമാക്കുന്നു. തെരഞ്ഞെടുപ്പ് വരുമ്പോള്‍ വളരെ ഉയര്‍ന്ന തുക തന്നെ വേണ്ടിവന്നിരുന്നു. ഇതിനായി പാര്‍ട്ടി പ്രവര്‍ത്തകരിലൂടെ രാജ്യവ്യാപകമായി വന്‍ തുക പിരിച്ചെടുക്കുകയായിരുന്നു ചെയ്തിരുന്നത്.

ഇതാകട്ടെ പാര്‍ട്ടി പ്രവര്‍ത്തകരും മന്ത്രിമാരും സംഭാവന നല്‍കുന്ന ബിസിനസ്സുമാരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിന് വഴിയൊരുക്കുമെന്നും രാജീവ് കണക്കുകൂട്ടിയിരുന്നു. പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായിരുന്നപ്പോഴും അതിന് മുമ്പ് യുവജനനേതാവായി പ്രവര്‍ത്തിക്കുമ്പോഴും മനസ്സിലാക്കാനായ കാര്യങ്ങളാണിതെന്ന് രാജീവ് തന്നോട് പറഞ്ഞുവെന്ന് മുഖര്‍ജി എഴുതുന്നു.

deshabhimani

No comments:

Post a Comment