2006 ആഗസ്ത് 17ന് ശാസ്തമംഗലം സബ്രജിസ്ട്രാര്‍ ഓഫീസില്‍ രജിസ്റ്റര്‍ചെയ്ത വില്പ്പത്രത്തിലാണ്് ശ്രീവിദ്യ സ്വത്ത് കൈകാര്യംചെയ്യാന്‍ ഗണേശിനെ അധികാരപ്പെടുത്തിയത്. ഏറ്റവും വിശ്വസ്തനെന്ന നിലയിലാണ് ശ്രീവിദ്യ ഇതിന് ഗണേശിനെ ചുമതലപ്പെടുത്തിയത്. എന്നാല്‍, സ്വത്ത് കൈയടക്കിയ ഗണേശ് മതിയായ ചികിത്സപോലും നല്‍കാതെ ക്രൂരത കാട്ടിയെന്നാണ് ശ്രീവിദ്യയെ ചികിത്സിച്ച ആര്‍സിസി മുന്‍ ഡയറക്ടര്‍കൂടിയായ ഡോ. എം കൃഷ്ണന്‍നായരുടെ ആത്മകഥയിലൂടെ തെളിയുന്നത്. തിരുവനന്തപുരം വട്ടിയൂര്‍ക്കാവില്‍ കണ്ണായ സ്ഥലത്ത് ശ്രീവിദ്യക്ക് എട്ട് സെന്റ് സ്ഥലവും ഇരുനില വീടുമുണ്ട്. ഇതിന് ഒരു കോടിയിലേറെ വിലമതിക്കും. ചെന്നൈ അഭിരാമപുരം സുബ്രഹ്മണ്യ അയ്യര്‍ റോഡില്‍ കോടികള്‍ വിലയുള്ള സ്ഥലവും മൈലാപ്പുരില്‍ 1250 ചതുരശ്രയടി വിസ്തീര്‍ണമുള്ള ഫ്ളാറ്റുമുണ്ട്. 15.5 ലക്ഷം രൂപയുടെ ബാങ്ക് നിക്ഷേപവുമുണ്ടായിരുന്നു. മൂന്നു ലക്ഷത്തിന്റെ രണ്ട് പോസ്റ്റ് ഓഫീസ് നിക്ഷേപവുമുണ്ട്. ചികിത്സയ്ക്ക് ഈ നിക്ഷേപംതന്നെ ധാരാളമായിരുന്നു. ഇതിനു പുറമെ എഴുപതിലേറെ പവന്, ഒന്നരക്കിലോ വെള്ളി, സാന്‍ട്രോ കാര്‍, മറ്റു വീട്ടുസാധനങ്ങള്‍ എന്നിവയുമുള്ളതായി വില്‍പ്പത്രത്തിലുണ്ട്. വില്‍പ്പത്രമനുസരിച്ച് സഹോദരന്റെ രണ്ടു മക്കള്‍ക്കായി നല്‍കേണ്ട 10 ലക്ഷം രൂപയും ഗണേശ് ഇതുവരെയും കൈമാറിയില്ല. ശ്രീവിദ്യയുടെ ജോലിക്കാരനായിരുന്ന സഹദേവനും ഭാര്യ സിദ്ധമ്മാളിനും ഓരോ ലക്ഷം വീതം നല്‍കണമെന്നും വില്‍പ്പത്രത്തിലുണ്ട്. ഇതും നല്‍കിയില്ല. ശേഷിച്ച സ്വത്ത് സംഗീത-നൃത്ത വിദ്യാലയം ആരംഭിക്കാന്‍ വിനിയോഗിക്കണമെന്നും ഇതിനായി ചാരിറ്റബിള്‍ സൊസൈറ്റി ആക്ട് പ്രകാരം ട്രസ്റ്റ് തുടങ്ങണമെന്നും വില്‍പ്പത്രം വ്യവസ്ഥചെയ്യുന്നു. എന്നാല്‍ ട്രസ്റ്റ് രൂപീകരിക്കുന്നതിലും ഗണേശ് ഉരുണ്ടുകളി തുടര്‍ന്നു. വിവാദമായപ്പോള്‍ സ്വന്തക്കാരെ തിരുകിക്കയറ്റി ട്രസ്റ്റ് രൂപീകരിച്ചു. മന്ത്രി എം കെ മുനീര്മാത്രമാണ് ട്രസ്റ്റില്‍ പുറമെനിന്നുള്ള അംഗം.
സംഗീത നൃത്ത വിദ്യാലയം ആരംഭിക്കുകയോ വില്‍പ്പത്രപ്രകാരം നൃത്തവിദ്യാര്ഥികള്ക്ക് സ്കോളര്‍ഷിപ് ഏര്‍പ്പെടുത്തുകയോ ചെയ്തില്ല. വീണ്ടും വിവാദമുയര്‍ന്നപ്പോള്‍ സ്വത്ത് സര്‍ക്കാരിനെ ഏല്‍പ്പിക്കുമെന്ന് പറഞ്ഞെങ്കിലും അതുംചെയ്തില്ല. 2006 ഒക്ടോബര്‍ 19നാണ് ശ്രീവിദ്യ അന്തരിച്ചത്. ഏഴ് വര്‍ഷം കഴിഞ്ഞിട്ടും ശ്രീവിദ്യയുടെ അന്ത്യാഭിലാഷം നടപ്പാക്കാന്‍ ഗണേശ് തയ്യാറായില്ല. "ദേശാഭിമാനി" ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതോടെ മന്ത്രി എം കെ മുനീര്‍ ട്രസ്റ്റില്‍നിന്ന് രാജിവച്ചു. ട്രസ്റ്റുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വെളിപ്പെടുത്തേണ്ടത് ഗണേശ്കുമാറാണെന്ന് മുനീര്‍ പറഞ്ഞുവെങ്കിലും ഇതുവരെയും പ്രതികരിച്ചില്ല. ചികിത്സാ നിഷേധം വിവാദമുയര്ത്തുമ്പോഴും ഗണേശ് ഒരക്ഷരം പ്രതികരിച്ചിട്ടില്ല.
deshabhimani
No comments:
Post a Comment