Sunday, February 5, 2012

മനോരമയുടെ തിരുവത്താഴം

ഇത് മനോരമ പണ്ട് പ്രസിദ്ധീകരിച്ച അവസാനത്തെ അത്താഴം കാര്‍ട്ടൂണ്‍. ഇതിലില്ലാത്ത എന്ത് നിന്ദയാണ് മനോരമ ഇപ്പോഴത്തെ ചിത്രത്തില്‍ കാ‍ണുന്നതാവോ?

പിണറായി വിജയന്‍ ഇന്നത്തെ പത്രസമ്മേളനത്തില്‍ ഇക്കാര്യം സൂചിപ്പിച്ചിരുന്നു.  പിണറായി വിജയന്റെ പത്രസമ്മേളനത്തെക്കുറിച്ചുള്ള വാര്‍ത്തയില്‍ നിന്ന് മനോരമ തങ്ങളെക്കുറിച്ച് പിണറായി വിജയന്‍ പറഞ്ഞത് ഒഴിവാക്കി വായനക്കാരെ പറ്റിച്ചു. പക്ഷേ, സ്വന്തം വായനക്കാരില്‍ ചിലരെ എല്ലാ കാലത്തേക്കും എല്ലാ പേരെയും കുറച്ച് കാലത്തേക്കും പറ്റിക്കാം എന്നല്ലാതെ മനോരമക്ക് എല്ലാ പേരെയും എല്ലാ കാലത്തേക്കും പറ്റിക്കാന്‍ പറ്റുകയില്ല.

ഉമ്മഞ്ചാണ്ടിക്കും രമേശ് ചെന്നിത്തലക്കും പരിശുദ്ധപിതാക്കള്‍ക്കും ഈ മനോരമ കാര്‍ട്ടൂണിനെപ്പറ്റി എന്ത് പറയാനുണ്ടാവോ?

ഇനി മറ്റൊരെണ്ണം വേണമെങ്കില്‍ കേരള കൌമുദിയുടേത് ഇവിടെ

കിരണ്‍ തോമസ് തന്റെ ഫേസ്‌ബുക്കില്‍ സൂചിപ്പിച്ചത് പ്രസക്തമാണ്.

"മലയാള മനോരമയിലെ അച്ചായന്മാരോ , കൊമ്പന്‍ മാധ്യമ പ്രവര്‍ത്തകരോ ഉമ്മന്‍ ചാണ്ടിയോ സിറോ മലബാര്‍ സഭയിലെ ബുദ്ധിജീവി അച്ചന്‍ പോള്‍ തേലക്കാട്ടോ ഒന്നും കേരള കൌമുദി പത്രം വായിക്കാത്തതിനാലാവാം സുജിത്തിന്റെ ഈ കാര്‍ട്ടൂണ്‍ 2008 ഇലെ വന്നത് കണ്ടില്ല. അലെങ്കിലും സി.പി.എമുകാരെയോ കമ്യൂണിസ്റ്റുകാരേയോ കളിയാക്കാന്‍ അന്ത്യാത്താഴ ചിത്രം ഉപയോഗിക്കുമ്പോള്‍ വൃണപ്പെടാത്ത മത വികാരം മുതലാളിത്ത വ്യവസ്ഥയെയും കോണ്‍ഗ്രസുകാരെയും കളിയാക്കാന്‍ ഉപയോഗിക്കുമ്പോള്‍ കോണ്‍ഗ്രസിനും മനോരമക്കും നോവുന്നത് മനസിലാകും.പക്ഷെ സീറോ മലബാര്‍ സഭക്ക് സെലക്റ്റിവ് അംനീഷ്യ ഉണ്ടാകുന്നത് അത്ഭുതകരമല്ലെ. "

മനോരമ കാര്‍ട്ടൂണിനു പി.എം. മനോജിനു നന്ദി

പിണറായി വിജയന്റെ പത്രസമ്മേളനത്തെക്കുറിച്ചുള്ള പോസ്റ്റ് ഇവിടെ

കൂട്ടിച്ചേര്‍ത്തത്...

പി.എം.മനോജ് തന്റെ ഫേസ്‌ബുക്കില്‍ ചോദിക്കുന്നു...

"ഈ കാര്‍ടൂണ്‍ മനോരമ പ്രസിദ്ധീകരിച്ചത് ദുഖ വെള്ളിയാഴ്ച ദിനത്തിലാണ്. ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറു ഏപ്രില്‍ പതിമൂന്നിന്. അന്ന് എന്തേ കോട്ടയത്തെ മനോരമ ആസ്ഥാനത്തേക്ക് നമ്മുടെ കെ സി വയ് എം കാര്‍ മാര്ച്ച് നടത്തിയില്ല? ചെന്നിത്തലയ്ക്കും ഉമ്മന്‍ ചാണ്ടിക്കും എന്തേ അന്ന് രോഷം തിളച്ചു പൊങ്ങിയില്ല?"

4 comments:

  1. ഇത് മനോരമ പണ്ട് പ്രസിദ്ധീകരിച്ച അവസാനത്തെ അത്താഴം കാര്‍ട്ടൂണ്‍. ഇതിലില്ലാത്ത എന്ത് നിന്ദയാണ് മനോരമ ഇപ്പോഴത്തെ ചിത്രത്തില്‍ കാ‍ണുന്നതാവോ?

    ReplyDelete
    Replies
    1. Hii this just only a cartoon...
      Last supperintethaya yaathoru hintum ilaaa...oru vachanam paranju ennathallathe...
      Mathramalla mattoral chithu ennuvach verolalku athum paranju nyayeekarikkuvanokkumo...?

      Delete
  2. ഉവ്വ ഉവ്വ...മനോരമ ഇന്നുണ്ടാക്കിയ ഒച്ചപ്പാട് ന്യായം തന്നേ?

    ReplyDelete
  3. É¿AMÜßW ÄBß ¦aÃß §Ká ÏáiÞÍcÞØ¢ µÞÃá¢

    ReplyDelete