Wednesday, November 13, 2013

ശ്രീവിദ്യയ്ക്ക് ശരിയായ ചികില്‍സ ലഭ്യമാക്കിയില്ലെന്ന് വെളിപ്പെടുത്തല്‍

പ്രശസ്ത നടി ശ്രീവിദ്യക്ക് അവസാനകാലത്ത് ശരിയായ ചികിത്സ ലഭ്യമാക്കിയില്ലെന്ന് വെളിപ്പെടുത്തല്‍. ശ്രീവിദ്യയെ അവസാന കാലത്ത് ചികില്‍സിച്ചിരുനന കാന്‍സര്‍ രോഗ വിദഗ്ധനും ആര്‍സിസി മുന്‍ ഡയറക്ടറുമായ ഡോ. എം കൃഷ്ണന്‍ നായരുടെ ഞാനും ആര്‍സിസിയും എന്ന ആത്മകഥയിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.

ശ്രീവിദ്യയുടെ പേരിലുള്ള ട്രസ്റ്റില്‍നിന്ന് ശരിയായ ചികില്‍സ ഉറപ്പാക്കാന്‍ ശ്രമമുണ്ടായില്ലെന്നാണ് ഡോക്ടറുടെ വെളിപ്പെടുത്തല്‍. മുന്‍മന്ത്രിയും നടനുമായ കെ ബി ഗണേശ് കുമാറാണ് ട്രസ്റ്റിെന്‍റ ചുമതലക്കാരന്‍. ട്രസ്റ്റ് സ്വത്ത് സംബന്ധിച്ചും ട്രസ്റ്റ് നടത്തിപ്പിനെപ്പറ്റിയും വിവാദങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.

ശ്രീവിദ്യക്ക് കുറച്ചെങ്കിലും ആശ്വാസം നല്‍കാന്‍ കഴിയുന്ന മരുന്നിനെക്കുറിച്ച് അന്വേഷിക്കുന്നതിനിടെയാണ് കോലിക്സ് എന്ന പുതിയ മരുന്ന് വിപണിയിലെത്തിയതെന്ന് പുസ്തകത്തില്‍ ഡോക്ടര്‍ വ്യക്തമാക്കുന്നു. കരളില്‍ വലിയ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കാനിടയില്ലാത്തതിനാല്‍ ഈ മരുന്ന് തന്നെ നല്‍കാന്‍ തീരുമാനിച്ചു. ഒരു ഇന്‍ജക്ഷന് ഒരു ലക്ഷത്തോളം ചെലവ് വരും. ഇത്രയും ചെലവ് താങ്ങാനാകുമോ എന്ന് അന്വേഷിച്ചപ്പോഴാണ് അവര്‍ തന്റെ സ്വത്തുക്കള്‍ ട്രസ്റ്റിന് കൈമാറിയെന്നും അവരാണ് ഇനി ചികിത്സാ ചെലവുകള്‍ വഹിക്കേണ്ടതെന്നും വെളിപ്പെടുത്തിയത്.

ട്രസ്റ്റികളില്‍ ഒരാളോട് സംസാരിക്കാന്‍ സഹപ്രവര്‍ത്തകനായ ഡോ. സാബുവിനെ ചുമതലപ്പെടുത്തി. എന്നാല്‍ അത് തങ്ങള്‍ക്ക് താങ്ങാന്‍ കഴിയുന്നതിലും അധികമാണെന്നും മറ്റെന്തെങ്കിലും ചികിത്സ നല്‍കിയാല്‍ മതിയെന്നുമാണ് ട്രസ്റ്റംഗങ്ങള്‍ ഡോ. സാബുവിനെ അറിയിച്ചത്. ചെന്നൈയിലെയും തിരുവനന്തപുരത്തെയും ഫ്ളാറ്റും വീടും ലക്ഷങ്ങളുടെ ബാങ്ക് നിക്ഷേപവും അടക്കം കോടികളുടെ സ്വത്തുവകകളെല്ലാം വില്‍പ്പത്രം തയാറാക്കി ഗണേശ് ചുമതലക്കാരനായ ട്രസ്റ്റിനെ ഏല്‍പ്പിച്ച ശേഷമായിരുന്നു ശ്രീവിദ്യക്ക് ശരിയായ ചികില്‍സ നിഷേധിക്കപ്പെട്ടത്.

deshabhimani

No comments:

Post a Comment