Wednesday, November 13, 2013

കള്ളക്കേസില്‍ ജയിലിലടച്ച എസ്എഫ്ഐ നേതാവിന് ജാമ്യം ലഭിച്ചു

അഞ്ചല്‍ പൊലീസ് കള്ളക്കേസില്‍ കുടുക്കി ജയിലിലാക്കയ അഞ്ചല്‍ സെന്റ് ജോണ്‍സ് കോളേജിലെ മൂന്നാംവര്‍ഷ പൊളിറ്റിക്സ് വിദ്യാര്‍ഥിയും എസ്എഫ്ഐ നേതാവുമായ അജാസിന് ജാമ്യം ലഭിച്ചു. കോളേജിലെ ഒരു വിദ്യാര്‍ഥിനിയോട് അപമര്യാദയായി പെരുമാറിയ കെഎസ്യുക്കാരനെതിരെ പ്രിന്‍സിപ്പലിന് പരാതി നല്‍കാന്‍ സഹായിച്ചു എന്നുപറഞ്ഞ് കോളേജ് യൂണിയന്‍ ചെയര്‍മാനെ കെഎസ്യുക്കാര്‍ ലോക്കല്‍ ഗുണ്ടകളുടെ നേതൃത്വത്തില്‍ കാമ്പസില്‍വച്ച് മര്‍ദിച്ചു. ഇത് അറിഞ്ഞ് എത്തിയ അഞ്ചല്‍ പൊലീസ് ട്യൂഷന്‍ കഴിഞ്ഞ് മടങ്ങിവന്ന അജാസിനെ അകാരണമായി എസ്ഐയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്യുകയായിരുന്നു. ജാമ്യം കിട്ടാത്ത വകുപ്പില്‍പ്പെടുത്തി കേസ് എടുത്ത് ജയിലില്‍ അടച്ചു. അജാസ് അക്രമത്തില്‍ പങ്കാളിയല്ല എന്ന് പറഞ്ഞ് പ്രിന്‍സിപ്പലും പൊളിറ്റിക്സ് വിഭാഗം മേധാവിയും അഞ്ചല്‍ പൊലീസിനു കത്തു നല്‍കിയിട്ടും ഭരണകക്ഷി നേതാക്കളെ പ്രീണിപ്പിക്കുന്നതിന് അജാസിനെ 43 ദിവസം ജയിലില്‍ അടയ്ക്കുകയായിരുന്നു.

ജയിലില്‍നിന്നും മോചിതനായ അജാസിന് എസ്എഫ്ഐ അഞ്ചല്‍ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. പ്രകടനമായി കോളേജില്‍നിന്ന് അജാസിനെ മാര്‍ക്കറ്റ് ജങ്ഷനിലെ സ്വീകരണസ്ഥലത്ത് എത്തിച്ചു. മാര്‍ക്കറ്റ് ജങ്ഷനിലെ സ്വീകരണയോഗം സിപിഐ എം അഞ്ചല്‍ ഏരിയകമ്മിറ്റിഅംഗം അഡ്വ. വി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു.

deshabhimani

No comments:

Post a Comment