സരിതയുടെ മൊഴി രേഖപ്പെടുത്താതിരുന്ന എറണാകുളം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ഇനി പദവിയില്‍ തുടരരുതാത്തതാണ്. എന്നാല്‍ ഹൈക്കോടതിയാണ് അക്കാര്യം തീരുമാനിക്കേണ്ടത്. സോളാര്‍ കേസ് സംബന്ധിച്ച എല്ലാ കാര്യങ്ങളും ഹൈക്കോടതി വിശദമായി പരിശോധിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു. തൃശൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സോളാല്‍ കേസില്‍ വിരമിച്ച ജഡ്ജിയെ ഉപയോഗിച്ചുള്ള ജുഡീഷ്യല്‍ അന്വേഷണത്തോട് പ്രതിപക്ഷം സഹകരിക്കില്ല. നിലവില്‍ പ്രഖ്യാപിച്ച റിട്ട. ജഡ്ജി സര്‍ക്കാരിന്റെ തന്നെ ഭാഗമായ പിന്നാക്ക കമീഷന്റെ ചെയര്‍മാനാണ്. മുഖ്യമന്ത്രിയും അന്വേഷണ പരിധിയില്‍ വരുമെന്ന് വ്യക്തമാക്കാത്തതിനാലാണ് ഹൈക്കോടതി സിറ്റിങ്ങ് ജഡ്ജിയെ തരാത്തത്. ബിജു രാധാകൃഷ്ണന്റെയും സരിതയുടേയും തട്ടിപ്പ് നിലവില്‍ പൊലീസ് അന്വേഷിക്കുന്നുണ്ട്. അതിന് വീണ്ടുമൊരു സിറ്റിങ്ങ് ജഡ്ജിയുടെ അന്വേഷണം ആവശ്യമില്ലെന്ന് ഹൈകോടതി കരുതിയിരിക്കുമെന്നും കോടിയേരി പറഞ്ഞു. കേസില്‍ ആരോപണവിധേയനായ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം നടത്താനിരിക്കുന്ന ക്ലിഫ് ഹൗസ് ഉപരോധത്തില്‍ മാറ്റമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
deshabhimani
No comments:
Post a Comment