2013 മാര്‍ച്ച് 23നാണ് പിള്ളയെ മുന്നോക്ക ക്ഷേമ കോര്‍പറേഷന്‍ ചെയര്‍മാനായി നിയമിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട പിള്ളയുടെ നിയമനം നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി മുതിര്‍ന്ന അഭിഭാഷകനായ ചെറുന്നിയൂര്‍ ശശിധരന്‍നായര്‍ മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും കത്ത് നല്‍കിയിരുന്നു. ഹൈക്കോടതിയിലും ഇത് സംബന്ധിച്ച് ഹര്‍ജി നിലവിലുണ്ട്. വക്കീല്‍ നോട്ടീസിന് മറുപടി തയ്യാറാക്കുന്നതിന്റെ ഭാഗമായാണ് നിയമസെക്രട്ടറി നിയമോപദേശം നല്‍കിയത്. 1956ലെ കമ്പനി നിയമത്തിലെ സെക്ഷന്‍ 274 ഒന്ന് ഡി പ്രകാരം പിള്ളയ്ക്ക് കോര്‍പ്പറേഷന്‍ ഡയറക്ടറോ ചെയര്‍മാനോ ആകാന്‍ കഴിയില്ല. അഡ്വക്കേറ്റ് ജനറലുമായി പൊതുഭരണ വകുപ്പ് ഇക്കാര്യം ചര്‍ച്ച ചെയ്ത് വ്യക്തത വരുത്തണമെന്നും നിയമ സെക്രട്ടറി അറിയിച്ചു.
deshabhimani
No comments:
Post a Comment