Thursday, October 24, 2013

പൊലീസിലെ അതിബുദ്ധികള്‍ കള്ളക്കഥ മെനഞ്ഞു; സാലിഹ് "ഡിവൈഎഫ്ഐക്കാരനായി"

എടപ്പാള്‍: ഒന്നാംപ്രതി സാലിഹിനെ ഡിവൈഎഫ്ഐക്കാരനാക്കിയത് പൊലീസിലെ "അതിബുദ്ധി"കള്‍. സാലിഹ് ഡിവൈഎഫ്ഐയുടെ മുന്‍ യൂണിറ്റ് സെക്രട്ടറിയാ ണെന്നാണ് ചില മാധ്യമങ്ങള്‍ തൊടുത്തുവിട്ടത്. ഇക്കാര്യം മാധ്യമങ്ങള്‍ക്ക് എങ്ങനെകിട്ടിയെന്ന് പരിശോധിച്ചപ്പോഴാണ് അന്വേഷണസംഘത്തിലെ ചില ഉദ്യോഗസ്ഥരുടെ ഗൂഢനീക്കം പുറത്തായത്. സാലിഹിന് ഡിവൈഎഫ്ഐയുടെ മെമ്പര്‍ഷിപ്പ് പോലുമില്ല. ഇയാള്‍ മുന്‍ യൂണിറ്റ് സെക്രട്ടറിയുമല്ല. പാര്‍ടിയുമായി ഒരു ബന്ധവുമില്ലാത്ത ഇയാള്‍ വിദേശത്തും നാട്ടിലുമായി കറങ്ങി നടക്കുന്നയാളാണ്. നാട്ടിലുള്ളവര്‍ക്ക ഇയാളെക്കുറിച്ച് നല്ല മതിപ്പല്ല. അങ്ങനെയുള്ളയാളെയാണ് യുവജനസംഘടനയുടെ ഭാരവാഹിയെന്ന് ചില പൊലീസ് ഉദ്യോഗസ്ഥരുടെ വാക്ക് കേട്ട് മാധ്യമങ്ങള്‍ കഥ മെനഞ്ഞത്.

ടൂറിസ്റ്റ് ഹോം ഉടമ കൊല്ലപ്പെട്ട ദിവസംതന്നെ ലീഗ്-കോണ്‍ഗ്രസ് പ്രവര്‍ത്തകരായ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ രക്ഷപ്പെടുത്തുന്നതിനായി ഭരണ കക്ഷികളില്‍നിന്ന് ശ്രമമുണ്ടായപ്പോഴാണ് സിപിഐ എം എടപ്പാള്‍ ഏരിയാ സെക്രട്ടറി സി രാമകൃഷ്ണന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ സംഘടിച്ച് നീക്കം പരാജയപ്പെടുത്തിയിരുന്നു. മൃതദേഹം ഇന്‍ക്വസ്റ്റ് ചെയ്യാനെത്തിയ പൊന്നാനി സിഐ, ചങ്ങരംകുളം എസ് ഐ എന്നിവരെ നാട്ടുകാര്‍ തടഞ്ഞതിനെ തുടര്‍ന്ന് ആര്‍ഡിഒയുടെ സാന്നിധ്യത്തിലാണ് ഇന്‍ക്വസ്റ്റ് നടത്തിയത്. കേസ് അട്ടിമറിക്കാന്‍ പൊലീസ് നടത്തിയ നീക്കം ജനങ്ങള്‍ തിരിച്ചറിഞ്ഞിരുന്നു. ഇക്കാര്യം "ദേശാഭിമാനി" പുറത്തുകൊണ്ടുവന്നിരുന്നു. ശക്തമായ ജനരോഷവും ഉയര്‍ന്നു.

ഇതേ തുടര്‍ന്ന് അന്വേഷണം പൊന്നാനി സിഐയില്‍നിന്ന് മാറ്റി വളാഞ്ചേരി സിഐക്ക് നല്‍കി. ലീഗിന് വിടുപണി ചെയ്യുന്നതില്‍ കുപ്രസിദ്ധനാണ് പൊന്നാനി സിഐ മുനീര്‍. വളാഞ്ചേരി സിഐ അബ്ദുള്‍ ബഷീറിന്റെ നേതൃത്വത്തില്‍ അന്വേഷണ ഏറെ മുന്നോട്ടു പോയശേഷം മൂന്നാം ദിവസമാണ് പൊന്നാനി സിഐയെയും ചങ്ങരംകുളം എസ്ഐയെയും അന്വേഷണസംഘത്തില്‍ ഉള്‍പ്പെടുത്തിയത്. ലീഗിനുവേണ്ടി പൊന്നാനി സിഐ ഒത്താശചെയ്യാന്‍ ശ്രമിച്ചുവെന്നാണ് നാട്ടുകാരുടെ ആരോപണം. ഇതിന്റെ അടിസ്ഥാനത്തിലാണ് പിടികൂടിയ ഒന്നാം പ്രതി ഡിവൈഎഫ്ഐ മുന്‍ യൂണിറ്റ് സെക്രട്ടറിയാണെന്ന് കള്ളക്കഥ മാധ്യമങ്ങള്‍ക്ക് നലകിയത്

deshabhimani

No comments:

Post a Comment