മുഖ്യമന്ത്രിയുടെ കാറിനുനേരെ കല്ലെറിയുന്ന ഡിവൈഎഫ് പ്രവര്‍ത്തകനായി ചാനലുകള്‍ അവതരിപ്പിച്ചയാള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണെന്ന് വ്യക്തമായി. കൊളച്ചേരി പള്ളിപ്പറമ്പില്‍ കുഞ്ഞിമുഹമ്മദിനെയാണ് ടിവി ദൃശ്യങ്ങളില്‍ നിന്ന് നാട്ടുകാര്‍ തിരിച്ചറിഞ്ഞത്. എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്കിടയില്‍ നിന്ന് ഇയാള്‍ കല്ലെറിയുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.
എല്‍ഡിഎഫ് ജാഥയ്ക്കിടെ നുഴഞ്ഞുകയറി കോണ്‍ഗ്രസുകാര്‍ കുഴപ്പമുണ്ടാക്കിയതായി എല്‍ഡിഎഫ് ആരോപിച്ചിരുന്നു. നുഴഞ്ഞുകയറ്റത്തിനു സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടും ഉണ്ടായിരുന്നു. കുഞ്ഞുമുഹമ്മദ് കോണ്‍ഗ്രസുകാരനാണെന്ന ആക്ഷേപം കണ്ണുര്‍ ഡിസിസി നിഷേധിച്ചിട്ടില്ല. ഇക്കാര്യം മാധ്യമപ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തി. എന്നാല്‍ "എല്ലാ ഗേറ്റും ഉപരോധിച്ചത് കുഞ്ഞുമുഹമ്മദ് അല്ലല്ലോ" എന്ന് മാത്രമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
deshabhimani

No comments:
Post a Comment