Friday, June 4, 2010

തൃണമൂലിന്റെ വിജയം മാവോയിസ്റ്റ്- കോണ്‍ഗ്രസ് പിന്തുണയില്‍

പശ്ചിമബംഗാള്‍ മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ വിജയം കോണ്‍ഗ്രസ്-മാവോയിസ്റ്റ് പിന്തുണയില്‍. തൃണമൂല്‍ ഒറ്റയ്ക്ക് മത്സരിച്ചാണ് മുന്നിലെത്തിയതെന്ന പ്രചാരണം തെറ്റായിരുന്നെന്ന് തെരഞ്ഞെടുപ്പുഫലം തെളിയിക്കുന്നു. കോണ്‍ഗ്രസുമായി മാത്രമല്ല മിക്കയിടത്തും മാവോയിസ്റ്റുകളുമായും ചേര്‍ന്നാണ് തൃണമൂല്‍ മത്സരിച്ചത്. 24 പര്‍ഗാനാസ് (സൌത്ത്), പൂര്‍വ മിഡ്നാപുര്‍, പശ്ചിമ മിഡ്നാപുര്‍, പുരുളിയ, ബാങ്കുറ ജില്ലകളില്‍ മാവോയിസ്റ്റുകളുടെ പിന്തുണയോടെയാണ് മുനിസിപ്പാലിറ്റികളില്‍ മുന്നേറ്റമുണ്ടായത്. തൃണമൂല്‍ കോണ്‍ഗ്രസ് ജയിച്ച 25 നഗരസഭകളില്‍ പരസ്യമായും രഹസ്യമായും സഖ്യം ഉണ്ടാക്കിയിരുന്നു. പ്രചാരണത്തിന്റെ അവസാനഘട്ടം കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ മരവിപ്പിച്ച് തൃണമൂലിന് പിന്തുണ നല്‍കുന്ന ലഘുലേഖയിറക്കി.

ബര്‍ദ്മാനിലെ കല്‍ന, മേമാറി, ദനിപാട് മുനിസിപ്പാലിറ്റികളിലും പശ്ചിമ മിഡ്നാപുരിലെ ഖരാറിയും കോണ്‍ഗ്രസും തൃണമൂലൂം പരസ്യമായ സഖ്യം രൂപീകരിച്ചു. 20 സീറ്റുള്ള ഖരാറില്‍ ഒരു സീറ്റിലും സ്ഥാനാര്‍ഥിയെ നിര്‍ത്താതെ കോണ്‍ഗ്രസ് തൃണമൂലിനെ പിന്തുണയ്ക്കുകയായിരുന്നു. പശ്ചിമ മിഡ്നാപുരിലെ ചന്ദ്രകോന, ഖിര്‍പൈ നഗരസഭകളില്‍ ഇരുപാര്‍ടികളും സഖ്യത്തിലായിരുന്നു. പൂര്‍വ മിഡ്നാപുരിലെ തംലുക്, കൊണ്ടൊയ്, പശ്ചിമ മിഡ്നാപുരിലെ രാംജിബന്‍പുര്‍, ചന്ദ്രകോന, ഖിര്‍പൈ, ഖരാര്‍, ഖരഗ്പുര്‍, ഘട്ടല്‍, പുരുളിയ ജില്ലയിലെ പുരുളിയ ഝല്‍ഡ, രഘുനാഥ്പൂര്‍, ബാങ്കുറ ജില്ലയിലെ ബാങ്കുറ, വിഷ്ണുപുര്‍, സോനാമുഖി എന്നീ നഗരസഭകളില്‍ മാവോയിസ്റ്റ് സംഘടനകളുടെ പിന്തുണയും തൃണമൂലിന് ലഭിച്ചു. കോണ്‍ഗ്രസ് ശക്തിയുള്ള സ്ഥലങ്ങളില്‍മാത്രം സ്ഥാനാര്‍ഥികളെ നിര്‍ത്തി മറ്റിടങ്ങളില്‍ വോട്ട് തൃണമൂലിന് നല്‍കി. ഇത്തരം മുനിസിപ്പാലിറ്റികളില്‍ ഭരണസമിതി രൂപീകരണത്തില്‍ ഇരുപാര്‍ടികളും സഖ്യത്തിലെത്തും. കൊല്‍ക്കത്തയില്‍ മിന്നുന്ന വിജയംനേടിയ മമതയ്ക്ക് സംസ്ഥാനത്താകെ ആ തരംഗമുണ്ടാക്കാന്‍ കഴിഞ്ഞില്ല എന്നാണ് 'ദി ടെലിഗ്രാഫ്' പത്രം റിപ്പോര്‍ട്ട് ചെയ്തത്.
(വി ജയിന്‍)

ദേശാഭിമാനി 04062010

6 comments:

  1. പശ്ചിമബംഗാള്‍ മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ വിജയം കോണ്‍ഗ്രസ്-മാവോയിസ്റ്റ് പിന്തുണയില്‍. തൃണമൂല്‍ ഒറ്റയ്ക്ക് മത്സരിച്ചാണ് മുന്നിലെത്തിയതെന്ന പ്രചാരണം തെറ്റായിരുന്നെന്ന് തെരഞ്ഞെടുപ്പുഫലം തെളിയിക്കുന്നു. കോണ്‍ഗ്രസുമായി മാത്രമല്ല മിക്കയിടത്തും മാവോയിസ്റ്റുകളുമായും ചേര്‍ന്നാണ് തൃണമൂല്‍ മത്സരിച്ചത്. 24 പര്‍ഗാനാസ് (സൌത്ത്), പൂര്‍വ മിഡ്നാപുര്‍, പശ്ചിമ മിഡ്നാപുര്‍, പുരുളിയ, ബാങ്കുറ ജില്ലകളില്‍ മാവോയിസ്റ്റുകളുടെ പിന്തുണയോടെയാണ് മുനിസിപ്പാലിറ്റികളില്‍ മുന്നേറ്റമുണ്ടായത്. തൃണമൂല്‍ കോണ്‍ഗ്രസ് ജയിച്ച 25 നഗരസഭകളില്‍ പരസ്യമായും രഹസ്യമായും സഖ്യം ഉണ്ടാക്കിയിരുന്നു. പ്രചാരണത്തിന്റെ അവസാനഘട്ടം കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ മരവിപ്പിച്ച് തൃണമൂലിന് പിന്തുണ നല്‍കുന്ന ലഘുലേഖയിറക്കി.

    ReplyDelete
  2. മഞപിതം ഉള്ളവനു എല്ലം മഞ.

    ReplyDelete
  3. അപ്പൊ ഈ മാവോയിസ്റ്റുകൾ ചില്ലറക്കാരല്ലല്ലേ... അവരും സി പി എമ്മിനെ പോലെ സോഷ്യൽ ഡമോക്രസിയിലേക്കാണോ?

    ReplyDelete
  4. ചിത്രഭാനു ഏതാ ടൈപ്പ്?

    ReplyDelete
  5. അപ്പോള്‍ തോറ്റ് തൊപ്പിയിട്ടു അല്ലേ... ഭരിച്ച് ഭരിച്ച് ഈ വഴിക്കാക്കി.. ഇപ്പോളെങ്കിലും ബംഗാളുകാരുടെ തലയില്‍ ബുദ്ദി വീണു.. കേരളത്തിലോ?

    ReplyDelete
  6. ബുദ്ദി വീഴും പക്ഷെ അപ്പൊഴെക്കും ആലുമുളക്കും സഖാ‍ക്കലെല്ലാം ദുബയിലും പോകും.

    ReplyDelete