Tuesday, October 29, 2013

കോണ്‍ഗ്രസ് ഭീകരത

ആലപ്പുഴ നഗരത്തില്‍ ഇരുളിന്റെ മറവില്‍ കോണ്‍ഗ്രസ് ഗുണ്ടാവിളയാട്ടം. നഗരസഭാധ്യക്ഷയുടെ ഔദ്യോഗിക കാര്‍ തല്ലിത്തകര്‍ത്തു. വനിതാ കൗണ്‍സിലറുടെ വീടാക്രമിച്ചു. ഞായറാഴ്ച രാത്രി പതിനൊന്നൊടെയാണ് ആലപ്പുഴ നഗരസഭാ ചെയര്‍പേഴ്സണ്‍ മേഴ്സി ഡയാന മാസിഡോയുടെ ഔദ്യോഗിക കാര്‍ തല്ലിത്തകര്‍ത്തത്. നഗരസഭാ ഓഫീസിന്റെ പോര്‍ച്ചില്‍കിടന്ന "ഡിസയര്‍" കാറിന്റെ മുന്നിലെയും പിന്നിലെയും ഗ്ലാസുകളും വിന്‍ഡോ ഗ്ലാസുകളും ബീഡിങ്ങുകളും തല്ലിത്തകര്‍ത്തിട്ടുണ്ട്. ശബ്ദംകേട്ട് വാച്ചര്‍ ഇറങ്ങിവന്നപ്പോള്‍ അക്രമികള്‍ ഓടിരക്ഷപ്പെട്ടു.

പൊതുമുതല്‍ നശിപ്പിച്ചവര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കണമെന്ന് നഗരസഭാ കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടു. ചെയര്‍പേഴ്സന്റെ കാര്‍ തല്ലിത്തകര്‍ത്തത് തനിവിവരക്കേടാണെന്ന് കോണ്‍ഗ്രസ് കൗണ്‍സിലര്‍ ബഷീര്‍ കോയാപറമ്പില്‍ പറഞ്ഞു. പൊതുമുതല്‍ നശിപ്പിക്കുന്നതിനെ ഒരുരീതിയിലും അംഗീകരിക്കാനാകില്ല. ഏത് പ്രശ്നത്തിന്റെ പേരിലായാലും നഗരസഭാ പോര്‍ച്ചില്‍ കിടന്ന കാര്‍ തല്ലിത്തകര്‍ത്തത് ന്യായീകരിക്കാനാകില്ല. കുറ്റക്കാരെ കണ്ടെത്തി കര്‍ശനനടപടി സ്വീകരിക്കണമെന്ന് ബഷീര്‍ കോയാപറമ്പില്‍ ആവശ്യപ്പെട്ടു. തിരുമല വാര്‍ഡ് കൗണ്‍സിലര്‍ രതി സുരേഷിന്റെ വീടിനുനേരെ രാത്രി ഒന്നരയോടെയായിരുന്നു ആക്രമണം. പ്രകടനമായെത്തിയ പതിനഞ്ചംഗ സംഘമാണ് അക്രമം നടത്തിയത്. ചുങ്കത്തുനിന്ന് മൂന്നുകിലോമീറ്ററോളം കിഴക്ക് ആറ്റിറമ്പിലുള്ള വീടിനുനേരെ നടന്ന അക്രമം ആസൂത്രിതമായിരുന്നു. വീടിന്റെ ജനാലകളെല്ലാം തല്ലിത്തകര്‍ത്തിട്ടുണ്ട്.

രണ്ട് വനിതാ ജനപ്രതിനിധികള്‍ക്കെതിരെ കോണ്‍ഗ്രസ് ഗുണ്ടകള്‍ നടത്തിയ അക്രമത്തില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നു. നഗരസഭാധ്യക്ഷയുടെ ഔദ്യോഗിക വാഹനം തല്ലിത്തകര്‍ത്ത സംഭവത്തില്‍ എല്‍ഡിഎഫ് മുനിസിപ്പല്‍ പാര്‍ലമെന്ററി പാര്‍ടി നേതാക്കളായ വി ജി വിഷ്ണുവും ബി അന്‍സാരിയും പ്രതിഷേധിച്ചു. പൊതുമുതല്‍ നശിപ്പിച്ചവര്‍ക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറാകണം. രാഷ്ട്രീയവേഷംകെട്ടിയ ഇത്തരം സാമൂഹ്യവിരുദ്ധരെ ജനം തിരിച്ചറിയണമെന്നും ഇവര്‍ പ്രസ്താവനയില്‍ പറഞ്ഞു. ആലപ്പുഴ മുനിസിപ്പല്‍ ചെയര്‍പേഴ്സന്റെ ഔദ്യോഗിക കാര്‍ തല്ലിത്തകര്‍ക്കുകയും കൗണ്‍സിലറുടെ വീട് ആക്രമിക്കുകയും ചെയ്ത കോണ്‍ഗ്രസ് ഗുണ്ടാതേര്‍വാഴ്ച അവസാനിപ്പിക്കണമെന്ന് സിപിഐ ആലപ്പുഴ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ആക്രമണങ്ങളില്‍ പാര്‍ടി പ്രതിഷേധിച്ചു.

തറവേല കാട്ടി പ്രതിഷേധം തടയാമെന്ന ചിന്ത വ്യാമോഹം: ബേബിജോണ്‍

ഇരവിപേരൂര്‍: കല്ലേറുപോലുള്ള തറവേലകള്‍ കാട്ടി സോളാര്‍പ്രതിഷധത്തെ തടഞ്ഞുനിര്‍ത്താമെന്ന ചിന്ത ഉമ്മന്‍ചാണ്ടിയുടെയും യുഡിഎഫിന്റെയും വ്യാമോഹം മാത്രമായിരിക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം ബേബിജോണ്‍ പറഞ്ഞു. സിപിഐ എം ഇരവിപേരൂര്‍ ഏരിയകമ്മിറ്റിയുടെ നേതൃത്വത്തില്‍ കെ എസ് മോഹനന്‍ നായരുടെ ഒന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ചുള്ള അനുസ്മരണ സമ്മേളനം പുല്ലാട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സോളാര്‍ തട്ടിപ്പില്‍ മുഖ്യമന്ത്രിക്ക് വ്യക്തമായപങ്കുണ്ടെന്ന് ജനാധിപത്യകേരളം വിശ്വസിക്കുന്നു. ലക്ഷക്കണക്കിനാളുകള്‍ പങ്കെടുത്ത സെക്രട്ടറിയറ്റ് ഉപരോധം തെളിയിച്ചതതാണ്. ഉമ്മന്‍ചാണ്ടിയുടെ മുഖ്യമന്ത്രിസ്ഥാനം മാത്രമല്ല ഭരണംതന്നെ നഷ്ടമാകും എന്ന അവസ്ഥയിലാണ് സോളാര്‍ തട്ടിപ്പില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചത്. സിറ്റിങ് ജഡ്ജിയെക്കൊണ്ട് അന്വേഷിക്കാം എന്ന ഉറപ്പ് ഇപ്പോള്‍ റിട്ടയേര്‍ഡ് ജഡ്ജി എന്നായി മാറിയിരിക്കുന്നു. അന്വേഷണ വിഷയത്തില്‍ മുഖ്യമന്ത്രിയോ മുഖ്യമന്ത്രിയുടെ പങ്കോ ഇല്ല. ഈ സാഹചര്യത്തിലാണ് എല്‍ഡിഎഫ് ക്ലിഫ്ഹൗസ് ഉപരോധം പ്രഖ്യാപിച്ചത്. ഡിസംബര്‍ ഒമ്പതുമുതല്‍ മുഖ്യമന്ത്രിയെ ഔദ്യോഗിക വസതിയില്‍നിന്ന് പുറത്തിറങ്ങാന്‍ എല്‍ഡിഎഫ് സമ്മതിക്കില്ല എന്ന് യുഡിഎഫ് തിരിച്ചറിഞ്ഞതിനാലാണ് പണ്ടു പയറ്റിയിരുന്ന കല്ലേറുപോലുള്ള ഉപചാപങ്ങളിലൂടെ ജനശ്രദ്ധതിരിച്ചുവിടാന്‍ കഴിയുമോ എന്ന് യുഡിഎഫ് പരിശോധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സമ്മേളനത്തില്‍ ഇരവിപേരൂര്‍ ഏരിയസെക്രട്ടറി ജി അജയകുമാര്‍ അധ്യക്ഷനായി. പ്രൊഫ. ടി കെ ജി നായര്‍, അഡ്വ. കെ അപ്പുക്കുട്ടന്‍ നായര്‍, സി എസ് മനോജ്, ബിജു വര്‍ക്കി, കെ സി സജികുമാര്‍, സി ടി അച്യുതന്‍, പി സി സുരേഷ്കുമാര്‍, വി കെ ശ്രീകുമാര്‍, കെ സോമന്‍, അജിത് പ്രസാദ്, ജിജി മാത്യു, കെ അനില്‍കുമാര്‍, ഇരവിപേരൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എന്‍ രാജീവ്, പി സി രാധാമണി, അലക്സ് തോമസ്, ദീപു എം ടോം, യു ലൈലാമ്മ എന്നിവര്‍ സംസാരിച്ചു. സമ്മേളനത്തിന്് മുന്നോടിയായി മുട്ടുമണ്‍ ജങ്ഷനില്‍നിന്ന് നൂറുകണക്കിനാളുകള്‍ പങ്കെടുത്ത പ്രകടനം നടന്നു.

സിപിഐ എം മല്ലപ്പള്ളി ഏരിയകമ്മിറ്റി ഓഫീസ് എറിഞ്ഞുതകര്‍ത്തു

സിപിഐ എം മല്ലപ്പള്ളി ഏരിയകമ്മിറ്റി ഓഫീസ് ഞായറാഴ്ച രാത്രി എറിഞ്ഞുതകര്‍ത്തു. ബൈക്കിലെത്തിയ സംഘം രാത്രി 11.15ഓടുകൂടിയാണ് ആക്രമണം നടത്തിയത്. തടയാനെത്തിയ സിപിഐ എം പ്രവര്‍ത്തകര്‍ക്കുനേരെ സംഘം വടിവാള്‍ വീശി രക്ഷപ്പെടുകയായിരുന്നു. ഭീകരാന്തരീക്ഷം സൃഷ്ടിച്ച അക്രമിസംഘം ഓഫീസിന്റെ മുഴുവന്‍ ജനല്‍ചില്ലുകളും തകര്‍ത്തു. മല്ലപ്പള്ളി ടൗണില്‍ സിഐ ഓഫീസിനു വിളിപ്പാടകലെയായിരുന്നു ആക്രമണം. എന്നിട്ടും മല്ലപ്പള്ളി സിഐ എസ് നന്ദകുമാര്‍ അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ സംഭവസ്ഥലം സന്ദര്‍ശിക്കാന്‍ തയ്യാറായില്ല. കീഴ്വായ്പ്പൂര് എസ്ഐയും സംഘവും സ്ഥലത്തെത്തിയെങ്കിലും സംഭവം ഗൗരവമായി കാണുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്.

ആക്രമണത്തില്‍ കോണ്‍ഗ്രസിന്റെ പങ്ക് അന്വേഷിക്കണമെന്ന്സിപിഐ എം മല്ലപ്പള്ളി ഏരിയകമ്മിറ്റി ആവശ്യപ്പെട്ടു. ആക്രമണത്തില്‍ പ്രതിഷേധിച്ച് സിപിഐ എം നടത്തിയ പ്രകടനത്തിനിടയിലേക്ക് അസഭ്യംവിളികളുമായെത്തിയ കോണ്‍ഗ്രസ് ഗുണ്ടകളെ പൊലീസ് കടത്തിവിട്ടത് സംഘര്‍ഷത്തിനിടയാക്കി. സിപിഐ എം പ്രവര്‍ത്തകര്‍ സംയമനം പാലിച്ചതിനാല്‍ കൂടുതല്‍ അനിഷ്ടസംഭവങ്ങള്‍ ഒഴിവായി. ഇതിനുശേഷം മാത്രമാണ് മല്ലപ്പള്ളി സിഐ സ്ഥലത്തെത്തിയത്. സംഭവത്തില്‍ പ്രതിഷേധിച്ച് സിപിഐ എം ഏരിയകമ്മിറ്റി നേതൃത്വത്തില്‍ മല്ലപ്പള്ളിയില്‍ പ്രകടനവും യോഗവും നടത്തി. കെ കെ സുകുമാരന്‍, എസ് വി സുബിന്‍, എം രാജന്‍, സണ്ണി, ജോണ്‍സണ്‍, ബി അനില്‍ എന്നിവര്‍ സംസാരിച്ചു.

ജില്ലയില്‍ കോണ്‍ഗ്രസ് അക്രമവും പേക്കൂത്തും വ്യാപകം

കോട്ടയം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ആക്രമിച്ചതിന്റെ പേരില്‍ ജില്ലയില്‍ വിവിധയിടങ്ങളില്‍ കോണ്‍ഗ്രസ്-യൂത്ത്കോണ്‍ഗ്രസ്-കെഎസ്യു പ്രവര്‍ത്തകര്‍ അക്രമം നടത്തി. ഹര്‍ത്താല്‍ നടത്തില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടും അനുയായികള്‍ പാമ്പാടി, പുതുപ്പള്ളി, മീനടം എന്നീ പഞ്ചായത്തുകളില്‍ ഹര്‍ത്താല്‍ നടത്തി. ബലംപ്രയോഗിച്ച് കടകള്‍ അടപ്പിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇവിടെ കാര്യങ്ങള്‍ തീരുമാനിക്കുന്നത് തങ്ങളാണെന്നും പ്രഖ്യാപിച്ചു.

സഹകരണബാങ്കുകള്‍ക്കും വിദ്യാലയങ്ങള്‍ക്കും നേരെ അക്രമമുണ്ടായി. സിപിഐ എം, ഡിവൈഎഫ്ഐ കൊടിമരവും പ്രചാരണസാമഗ്രികളും തകര്‍ത്തു. തൊഴിലാളി യൂണിയനുകളുടെ ബോര്‍ഡുകളും നശിപ്പിച്ചിട്ടുണ്ട്. കൂരോപ്പട സര്‍വീസ് സഹകരണബാങ്കിന്റെ കോത്തല ശാഖ ബലമായി അടപ്പിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം കുഞ്ഞ് പുതുശേരിയുടെ നേതൃത്വത്തില്‍ ജീവനക്കാരെ ഭീഷണിപ്പെടുത്തിയും അശ്ലീലം പറഞ്ഞും ബലമായി ഷട്ടര്‍ താഴ്ത്തുകയായിരുന്നു. സിപിഐ എം തലപ്പുലം ലോക്കല്‍ കമ്മിറ്റി പനയ്ക്കപ്പാലത്ത് സ്ഥാപിച്ച പ്രചാരണബോര്‍ഡുകളും ഡിവൈഎഫ്ഐ ബോര്‍ഡുകളും കോണ്‍ഗ്രസ് ഗുണ്ടകള്‍ നശിപ്പിച്ചു. തിങ്കളാഴ്ച വൈകിട്ട് അഞ്ചിനായിരുന്നു സംഭവം. പ്രകടനമായെത്തിയ കോണ്‍ഗ്രസുകാര്‍ പ്രകോപനമില്ലാതെ ബോര്‍ഡുകള്‍ നശിപ്പിച്ച് തോട്ടിലേക്ക് വലിച്ചെറിഞ്ഞു. സംഭവത്തില്‍ തലപ്പുലം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സി കെ ഹരിഹരന്‍ പ്രതിഷേധിച്ചു. അക്രമസംഭവങ്ങള്‍ക്കിടെ ചങ്ങനാശേരിയില്‍ യൂത്ത്കോണ്‍ഗ്രസ് മുന്‍ ജില്ലാസെക്രട്ടറി ടോമി കൂട്ടുമ്മേല്‍ക്കാട്ടിലിനെയും കൈയേറ്റം ചെയ്തു. ഞായറാഴ്ച വൈകിട്ട് ഭാര്യക്കൊപ്പം ചങ്ങനാശേരി ടൗണില്‍ നില്‍ക്കുമ്പോഴായിരുന്നു യൂത്ത് കോണ്‍ഗ്രസ് ഈസ്റ്റ് മണ്ഡലം പ്രസിഡന്റ് സജിയുടെ നേതൃത്വത്തില്‍ കൈയേറ്റം ചെയ്തത്.

കോണ്‍ഗ്രസ് അഴിഞ്ഞാട്ടം

കണ്ണൂരില്‍ മുഖ്യമന്ത്രിയെ ആക്രമിച്ചെന്ന് ആരോപിച്ച് ജില്ലയില്‍ കോണ്‍ഗ്രസ്, യൂത്ത്കോണ്‍ഗ്രസ്, കെഎസ്യു പ്രവര്‍ത്തകര്‍ നടത്തിയ അക്രമം തിങ്കളാഴ്ചയും തുടര്‍ന്നു. വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ അതിക്രമിച്ചുകയറി വിദ്യാര്‍ഥികളെ മര്‍ദിച്ചു. വിദ്യാഭ്യാസബന്ദിന്റെ പേരില്‍ എറണാകുളം മഹാരാജാസ് കോളേജില്‍ അതിക്രമിച്ചുകയറി വിദ്യാര്‍ഥി യൂണിയന്‍ ഓഫീസ് അടിച്ചുതകര്‍ത്തു. മാരകായുധങ്ങളുമായി വിദ്യാര്‍ഥികളെയും ആക്രമിച്ചു. സിപിഐ എമ്മിന്റെയും എല്‍ഡിഎഫിന്റെയും പ്രചാരണബോര്‍ഡുകള്‍ വ്യാപകമായി തകര്‍ത്തു.

കണ്ണൂര്‍ സംഭവത്തെക്കുറിച്ച് ചാനലില്‍ പ്രതികരിച്ച പ്രമുഖ അഭിഭാഷകന്‍ കെ ജയശങ്കറിന്റെ കലൂരിലെ ഓഫീസ് യൂത്ത്കോണ്‍ഗ്രസുകാര്‍ തകര്‍ത്തു. ഞായറാഴ്ച രാത്രി 8.30നാണ് പത്തംഗസംഘം ഓഫീസ് വാതിലില്‍ മുട്ടയെറിഞ്ഞശേഷം ബോര്‍ഡ് തകര്‍ത്തത്. അക്രമത്തിന്റെ ദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തുകയുംചെയ്തു. രാത്രി എട്ടിന് പ്രമുഖ ചാനലിനു നല്‍കിയ അഭിമുഖത്തെത്തുടര്‍ന്നായിരുന്നു യൂത്ത്കോണ്‍ഗ്രസുകാരുടെ അക്രമം. പകര്‍ത്തിയ ദൃശ്യങ്ങള്‍ മറ്റൊരു ചാനലിനു നല്‍കുകയുംചെയ്തു.

മൂവാറ്റുപുഴ ശിവന്‍കുന്നില്‍ തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു കെഎസ്യു-യൂത്ത് അക്രമം. മുദ്രാവാക്യം വിളിച്ചെത്തിയ അക്രമികള്‍ ക്ലാസില്‍നിന്നും ബലമായി കുട്ടികളെ പുറത്താക്കി ഉപകരണങ്ങള്‍ തകര്‍ത്തു. സ്കൂളില്‍ ആക്രമണം നടത്തിയവരെ അറസ്റ്റ് ചെയ്യണമെന്നാശ്യപ്പെട്ട് ഡിവൈഎഫ്ഐ-എസ്എഫ്ഐ പ്രവര്‍ത്തകര്‍ മൂവാറ്റുപുഴ ഡിവൈഎസ്പി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ്, കെഎസ്യു നേതാക്കളായ മുഹമ്മദ് റഫീക്ക്, ആബിദലി, സെല്‍മന്‍, നോബിള്‍ എന്നിവരെ പൊലീസ് റസ്റ്റ് ഹൗസിലെ മുറിയില്‍നിന്ന് വാഹനത്തില്‍ കയറ്റി ആശുപത്രിയിലാക്കി. ഇവര്‍ക്കെതിരെ കേസെടുത്തു. പെരുമ്പാവൂര്‍ ടൗണില്‍ സ്ഥാപിച്ച സിപിഐ എം, സിഐടിയു, എല്‍ഡിഎഫ് പ്രചാരണബോര്‍ഡുകളും കൊടിമരങ്ങളും ഞായറാഴ്ച രാത്രി നടന്ന കോണ്‍ഗ്രസ് പ്രകടനത്തിനിടെ നശിപ്പിച്ചു. എല്‍ഡിഎഫ് സംസ്ഥാന ജാഥയുടെ ബോര്‍ഡുകളും നശിപ്പിച്ചു. മാര്‍ക്കറ്റ് ജങ്ഷനിലെ 16-ാം നമ്പര്‍ പൂളിന്റെ വിശ്രമകേന്ദ്രവും കൊടിമരവും നശിപ്പിച്ചു. നവംബര്‍ അഞ്ചിലെ ചുമട്ടുതൊഴിലാളി പണിമുടക്കിന്റെ പ്രചാരണാര്‍ഥം സ്ഥാപിച്ച മുഴുവന്‍ ബോര്‍ഡുകളും നശിപ്പിച്ചു.

കൂത്താട്ടുകുളം, വടകര, പാലക്കുഴ മേഖലകളിലെ സ്കൂളുകളില്‍ കെഎസ്യു, യൂത്ത് കോണ്‍ഗ്രസ് സംഘങ്ങള്‍ അക്രമം നടത്തി. പൈറ്റക്കുളത്ത് ഡിവൈഎഫ്ഐയുടെ കൊടിമരം നശിപ്പിച്ചു. എല്‍പി സ്കൂള്‍, നേഴ്സറി സ്കൂള്‍ തുടങ്ങിയവയെ സമരക്കാര്‍ വെറുതെവിട്ടില്ല. കല്ലൂര്‍ക്കാട് സെന്റ് അഗസ്റ്റിന്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലും കെഎസ്യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്ലസ്ടു വിദ്യാര്‍ഥിയെ സ്കൂള്‍ ഗേറ്റിനുമുന്നില്‍ മര്‍ദിച്ചു. തിങ്കളാഴ്ച പകല്‍ 11നു ശേഷമാണ് സംഭവം. പുറത്തുനിന്നെത്തിയ കെഎസ്യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയത്. പ്ലസ്ടു ക്ലാസിലെ ലീഡര്‍ അനന്ദു ചന്ദ്രനെ കെഎസ്യു-യൂത്ത് കോണ്‍ഗ്രസ് സംഘം മര്‍ദിച്ചു. എച്ച്എംടി ജങ്ഷനില്‍ സ്ഥാപിച്ച ഹെഡ്ലോഡ് ആന്‍ഡ് ജനറല്‍ വര്‍ക്കേഴ്സ് യൂണിയന്റെ(സിഐടിയു)യും പട്ടികജാതി ക്ഷേമ സമിതിയുടെയും ബോര്‍ഡുകള്‍ നശിപ്പിച്ചു. ആലുവയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സിപിഐ എമ്മിന്റെ പ്രചാരണബോര്‍ഡുകളും കൊടിമരവും നശിപ്പിച്ചു. ആലുവയില്‍ ചിലയിടങ്ങളില്‍ കോണ്‍ഗ്രസിന്റെ പ്രാദേശിക നേതാക്കളും വിദ്യാലയങ്ങള്‍ അടപ്പിക്കാന്‍ രംഗത്തിറങ്ങി. സ്കൂള്‍ അടയ്ക്കാന്‍ വിസമ്മതിച്ച അധ്യാപകരെ ഇവര്‍ അസഭ്യം പറഞ്ഞു.

കടുങ്ങല്ലൂര്‍, പുറയാര്‍ ഭാഗങ്ങളില്‍ സ്കൂള്‍ബസുകള്‍ തടഞ്ഞു. ആലുവ സെന്റ് ജോണ്‍സ് സ്കൂളില്‍ രണ്ടാമത്തെ പീരിയഡ് ആരംഭിച്ചതോടെയാണ് പ്രതിഷേധക്കാര്‍ എത്തിയത്. ക്രൈസ്തവ മഹിളാലയം സിബിഎസ്ഇ സ്കൂളിന് കല്ലെറിഞ്ഞു. എടത്തല നൊച്ചിമ ഗവണ്‍മെന്റ് യു പി സ്കൂളില്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് നേരിട്ടാണ് സ്കൂള്‍ അടപ്പിക്കാന്‍ എത്തിയത്. കോതമംഗലത്ത് കോണ്‍ഗ്രസ്-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അഴിഞ്ഞാടി. സിപിഐ എമ്മിന്റെ കൊടിമരവും കൊടിയും പ്രചാരണബോര്‍ഡുകളും വ്യാപകമായി നശിപ്പിച്ചു. കോതമംഗലം ടൗണില്‍ സ്ഥാപിച്ച പട്ടികജാതി ക്ഷേമ സമിതിയുടെയും കര്‍ഷകസംഘത്തിന്റെയും ബോര്‍ഡുകളും കൊടിയും എല്‍ഡിഎഫ് ജാഥയുടെ ബോര്‍ഡുകളും നശിപ്പിച്ചു. പൊലീസിന്റെ സാന്നിധ്യത്തിലായിരുന്നു അക്രമം. കോലഞ്ചേരി ടൗണില്‍ സ്ഥാപിച്ചിരുന്ന ചുമട്ടുതൊഴിലാളി യൂണിയന്‍ (സിഐടിയു) സംസ്ഥാന ജാഥയുടെ പ്രചാരണബോര്‍ഡ്, പികെഎസ് ജില്ലാ ജാഥാബോര്‍ഡ്, എസ്എഫ്ഐയുടെയും ഡിവൈഎഫ്ഐയുടെയും പ്രചാരണബോര്‍ഡുകള്‍ എന്നിവ തകര്‍ക്കുകയും കൊടിമരങ്ങള്‍ നശിപ്പിക്കുകയുംചെയ്തു.എറണാകുളം നഗരത്തിലും വ്യാപക ആക്രമണമം ഉണ്ടായി. കെപിസിസി ജങ്ഷനിലെ സിഐടിയു കൊടിമരം പിഴുതെറിഞ്ഞു. ഞാറക്കലില്‍ പ്രകടനം നടത്തിയ യൂത്ത്കോണ്‍ഗ്രസുകാര്‍ ഡിവൈഎഫ്ഐയുടെ മൂന്നു ഫ്ളക്സ് ബോര്‍ഡുകളും എല്‍ഡിഎഫ് തെക്കന്‍മേഖല ജാഥയുടെ ബോര്‍ഡും നശിപ്പിച്ചു.

പരക്കെ കോണ്‍. അക്രമം: കൊടിയും ബോര്‍ഡുകളും തകര്‍ത്തു

തൃശൂര്‍: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കല്ലെറിഞ്ഞെന്നാരോപിച്ച് കോണ്‍ഗ്രസും യൂത്ത്കോണ്‍ഗ്രസും നടത്തിയ പ്രതിഷേധ പ്രകടനങ്ങളില്‍ വ്യാപക അക്രമം. പ്രകടനം നടത്തിയ കോണ്‍ഗ്രസുകാര്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ സിപിഐ എമ്മിന്റെയും എല്‍ഡിഎഫിന്റെയും വര്‍ഗþ ബഹുജന സംഘടനകളുടെയും ബോര്‍ഡുകളും ബാനറുകളും നശിപ്പിച്ചു. കേരള സ്റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്സ് ഫെഡറേഷന്‍ സംസ്ഥാന സമ്മേളനത്തിെന്‍റ പ്രചാരണ ബോര്‍ഡുകള്‍ വ്യാപകമായി നശിപ്പിച്ചു. പട്ടികജാതി ക്ഷേമ സമിതി നവംബര്‍ ഒന്നിന് നടത്തുന്ന കലക്ടറേറ്റ് മാര്‍ച്ചിന്റെ ബോര്‍ഡുകളും കോണ്‍ഗ്രസ്-യൂത്ത് കോണ്‍ഗ്രസ് സംഘം നശിപ്പിച്ചു. ഇരിങ്ങാലക്കുടയില്‍ സിഐടിയുവിന്റെ ബോര്‍ഡ് നശിപ്പിച്ചു.

പഴഞ്ഞി എംഡി കോളേജിലും അക്കിക്കാവ് റോയല്‍ കോളേജിലും പുറത്തുനിന്നെത്തിയ യൂത്ത്കോണ്‍ഗ്രസുകാര്‍ എസ്എഫ്ഐ പ്രവര്‍ത്തകരെ ആക്രമിച്ചു. കയ്പ്പമംഗലത്ത് സിപിഐ എമ്മിന്റെയും ഡിവൈഎഫ്ഐയുടെയും കൊടിയും ബോര്‍ഡും നശിപ്പിച്ചു. വടക്കാഞ്ചേരി മേഖലയില്‍ സിപിഐ എമ്മിന്റെയും വര്‍ഗ ബഹുജന സംഘടനകളുടെയും കൊടിയും ബോര്‍ഡുകളും വ്യാപകമായി നശിപ്പിച്ചു. മച്ചാട് പരസ്പര സഹായ സഹകരണസംഘത്തിനുനേരെയും അക്രമമുണ്ടായി. ആര്യമ്പാടം സര്‍വോദയം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ കെഎസ്യുവിന്റെ വിദ്യാഭ്യാസബന്ദ് വിജയിപ്പിക്കാന്‍ മാനേജ്മെന്റും അധ്യാപകരും രംഗത്തെത്തിയത് വിവാദമായി. വിദ്യാര്‍ഥികള്‍ പഠിപ്പുമുടക്കിയിരുന്നില്ല. ക്ലാസിലെത്തിയ തങ്ങളെ അധ്യാപകര്‍ തിരിച്ചയക്കുകയായിരുന്നെന്ന് കുട്ടികള്‍ രക്ഷിതാക്കളോട് പരാതിപ്പെട്ടു

പ്രതിഷേധത്തിന്റെ മറവില്‍ മാനന്തവാടിയില്‍ യൂത്ത്കോണ്‍ഗ്രസ് അക്രമം

മാനന്തവാടി: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് പരിക്കേറ്റ സംഭവത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ്-യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധം അക്രമാസക്തമായി. പ്രതിഷേധത്തിന്റെ മറവില്‍ മാനന്തവാടിയില്‍ സിപിഐ എം, ഡിവൈഎഫ്ഐ പ്രവത്തകരെ കൈയ്യേറ്റം ചെയ്തു. സിഐടിയു സ്ഥാപിച്ച പ്രചരണ ബോഡുകള്‍ നശിപ്പിച്ചു. വ്യാപകമായ അക്രമമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അഴിച്ചു വിട്ടത്.

കുഴിനിലത്ത് ഡിവൈഎഫ്ഐയുടെ കൊടിമരം നശിപ്പിച്ചു. മാനന്തവാടിയില്‍ പൊലിസിനെ ആക്രമിക്കാനും ശ്രമിച്ചു. തിങ്കളാഴ്ച രാവിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ പ്രകടനത്തിന്റെ വീഡിയോ ചിത്രം പകര്‍ത്തി എന്നാരോപിച്ച് അഡീഷണല്‍ എസ്ഐ ഒ കെ പാപച്ചനേയും വീഡിയോ ചിത്രീകരണം നടത്തിയ സിവില്‍ പോലീസ് ഓഫീസര്‍ എന്‍ ബഷീറിനേയും കൈയ്യേറ്റം ചെയ്തു. പൊലീസുകാരന്റെ കയ്യില്‍ നിന്നും വീഡിയോ ക്യാമറ പിടിച്ചു വാങ്ങാനും ശ്രമിച്ചു. പൊലീസ് ജീപ്പുകള്‍ നടുറോഡില്‍ തടഞ്ഞിട്ടു.

പ്രകടനത്തിനിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് ആക്രമിച്ചു എന്നാരോപിച്ച് ഞായറാഴ്ച അര്‍ദ്ധരാത്രി വരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാനന്തവാടി പൊലീസ് സ്റ്റേഷന്‍ ഉപരോധിക്കുകയും അനുമതിയില്ലാതെ പ്രകടനം നടത്തുകയും ചെയ്തു. പൊലീസിനെ കൈയേറ്റം ചെയ്യാന്‍ ശ്രമം നടത്തി. ഇതിനിടെ നേതാക്കളും അണികളും തമ്മില്‍ വാക്ക് തര്‍ക്കവുമായി. സ്ഥലത്തെത്തിയ ഡിസിസി പ്രസിഡന്റ് കെ എല്‍ പൗലോസിനും അണികളുടെ പൂരപ്പാട്ട് കേള്‍ക്കേണ്ടിവന്നു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് മാനന്തവാടിയില്‍ വന്‍ പൊലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്.

deshabhimani

No comments:

Post a Comment