വയലാര്‍: മുഖ്യമന്ത്രിയെ ആക്രമിച്ചതില്‍ സിപിഐ എമ്മിനോ എല്‍ഡിഎഫിനോ ഒരു പങ്കുമില്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍പറഞ്ഞു. മുഖ്യമന്ത്രിയെ ദേഹോപദ്രവം ഏല്‍പ്പിക്കുകയെന്നത് എല്‍ഡിഎഫിന്റെ തീരുമാനമല്ല. സംഭവം സംബന്ധിച്ച് അടിയന്തരമായി അന്വേഷിച്ച് ആക്രമികള്‍ക്കെതിരെ നടപടിയെടുക്കണമെന്നും പിണറായി വിജയന്‍ പറഞ്ഞു.
മുഖ്യമന്ത്രിയെ ആക്രമിച്ച സംഭവത്തില്‍ എല്‍ഡിഎഫിന് പങ്കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രനും പറഞ്ഞു.
deshabhimani

No comments:
Post a Comment