Thursday, October 24, 2013

ഫാക്ടിന് ന്യായവിലയ്ക്ക് എല്‍എന്‍ജി നല്‍കണം: പി രാജീവ്

ഫാക്ട് ഉള്‍പ്പെടെയുള്ള വ്യവസായശാലകള്‍ക്ക് ന്യായമായ വിലയ്ക്ക് ദ്രവീകൃത പ്രകൃതിവാതകം ലഭിക്കുന്നതിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തരമായി ഇടപെടണമെന്ന് പി രാജീവ് എംപി ആവശ്യപ്പെട്ടു.

നിലവില്‍ ഒരു എംഎംബിടിയുവിന് 19.5 ഡോളറാണ് എഫ്എസിടി നല്‍കുന്നത്. 10 ഡോളറായെങ്കിലും കുറച്ചാലേ എഫ്എസിടിക്ക് പിടിച്ചുനില്‍ക്കാനാവൂ. ഇതിന്റെ ആദ്യഘട്ടമായി ഇറക്കുമതിചുങ്കവും മറ്റ് നികുതികളും ഒഴിവാക്കണം. ഇതോടെ വിലയില്‍ ശരാശരി നാല് ഡോളറിന്റെ കുറവുണ്ടാകും. നഷ്ടത്തിലായ വ്യവസായശാല എന്നതിനൊപ്പം രാസവള നിര്‍മാണശാലയെന്നതു കൂടി പരിഗണിച്ച് ഇറക്കുമതി ചുങ്കവും മൂല്യവര്‍ധിത നികുതിയും ഒഴിവാക്കികൊടുക്കാവുന്നതാണ്. നിലവില്‍ ഫര്‍ണസ് ഓയിലിനേക്കാളും ഉയര്‍ന്ന വിലയാണ് എല്‍എന്‍ജിക്ക്്. നാഫ്തയുടെ വിലയുമായി വലിയ അന്തരവുമില്ല. ഇത് പ്രകൃതിവാതകത്തിലേക്ക് മാറിയാല്‍ എഫ്എസിടി രക്ഷപ്പെടുമെന്ന പ്രതീക്ഷ തകര്‍ത്തു. മറ്റ് സംസ്ഥാനങ്ങളില്‍ ഒരു യൂണിറ്റ് പ്രകൃതിവാതകത്തിന് 1.08 മുതല്‍ 5.65 ഡോളര്‍വരെയാണ് വില. പെട്രോനെറ്റ് കൊച്ചിക്കൊപ്പം പ്രഖ്യാപിച്ച് നേരത്തെ കമീഷന്‍ചെയ്ത ഗുജറാത്തിലെ പ്ലാന്റിലെ വില 10 ഡോളറാണ്. കുറഞ്ഞ വിലയ്ക്ക് പ്രകൃതിവാതകം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്ന വളത്തിനൊപ്പമാണ് എഫ്എസിടിയുടെ ഉല്‍പ്പന്നങ്ങളും വിപണിയിലെത്തുന്നത്. ഒരേ നിരക്കില്‍ വില്‍ക്കേണ്ടിവരുന്നതുകൊണ്ട് സ്ഥാപനത്തിന് പിടിച്ചുനില്‍ക്കാന്‍ കഴിയില്ല. അതിനാല്‍ ഏകീകൃത വിലനിര്‍ണയത്തിനായി സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് രാജീവ് ആവശ്യപ്പെട്ടു.

deshabhimani

No comments:

Post a Comment