deshabhimani
Thursday, October 24, 2013
സവാളവില സെഞ്ചുറിയിലേക്ക്
ഉത്തരേന്ത്യയില്‍ ഉത്സവസീസണ്‍ മുതലെടുത്ത് സവാളവില കുത്തനെ ഉയര്‍ത്തുന്നു. ഡല്‍ഹിയില്‍ കിലോയ്ക്ക് 90 രൂപയായി. ദീപാവലി എത്തുന്നതോടെ വില ഇനിയും ഉയരും. പ്രധാന സവാള ഉല്‍പ്പാദക സംസ്ഥാനങ്ങളായ മഹാരാഷ്ട്ര, ഗുജറാത്ത്, കര്‍ണാടകം, ആന്ധ്രപ്രദേശ് എന്നിവിടങ്ങളില്‍ പേമാരി കാരണം വിള നശിച്ചതാണ് വില കൂടാന്‍ കാരണം പറയുന്നത്. പഴയ സ്റ്റോക്ക് കൊള്ളവില വാങ്ങി വില്‍ക്കുന്നതാണ് വില ഇത്രയും ഉയരാന്‍ കാരണമായത്. വ്യാപകമായ പൂഴ്ത്തിവയ്പ്പും നടക്കുന്നു. വരും ആഴ്ചകളില്‍ വില സാധാരണഗതിയിലാകുമെന്ന് കേന്ദ്ര ഭക്ഷ്യമന്ത്രി കെ വി തോമസ് പറഞ്ഞു. ഇറക്കുമതി ചെയ്യാന്‍ ആലോചിക്കുന്നുണ്ട്. പൂഴ്ത്തിവയ്പ്പുകാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. 25ന് വിലക്കയറ്റം നിയന്ത്രിക്കുന്നതു സംബന്ധിച്ച നടപടി ചര്‍ച്ചചെയ്യാന്‍ യോഗം വിളിക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 323 ശതമാനം വിലവര്‍ധനയാണ് ഡല്‍ഹിയില്‍. ഏഴ് മാസത്തിലെ കൂടിയ വിലക്കയറ്റമാണ് സെപ്തംബറിലേത്.
Labels:
വാർത്ത,
വിലക്കയറ്റം
Subscribe to:
Post Comments (Atom)
No comments:
Post a Comment