Thursday, October 24, 2013

മോഡിയുടെ ദുഷ്ചെയ്തികള്‍ തുറന്നുകാട്ടാന്‍ "സെക്കുലര്‍ സ്റ്റോര്‍" തുടങ്ങി

കോഴിക്കോട്: ഗുജറാത്ത് മുഖ്യമന്ത്രിയും സംഘപരിവാറിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയുമായ നരേന്ദ്രമോഡിയുടെ ദുഷ്പ്രചാരണങ്ങളെ തുറന്നുകാട്ടാന്‍ secularstore പ്രകാശിതമായി. ഗുജറാത്ത് മുഖ്യമന്ത്രി എന്ന നിലയിലുള്ള മോഡിയുടെ ദുര്‍ഭരണത്തിന്റെയും പൊതു ഖജനാവ് ധൂര്‍ത്തടിച്ചതിന്റെയും നിയമ ലംഘനത്തിന്റെയും നിരവധി രേഖകള്‍ വെബ്സൈറ്റ് പുറത്തുവിടും. മോഡിയെ ഗുജറാത്തില്‍നിന്നുതന്നെ ശക്തമായി എതിര്‍ക്കുന്ന സാമൂഹ്യ പ്രവര്‍ത്തക ശബ്നം ഹാശ്മിയുടെ ഡല്‍ഹി ആസ്ഥാനമായ അന്‍ഹാദ് എന്ന സംഘടനയാണ് പുതിയ സൈറ്റിനു പിന്നില്‍. നരേന്ദ്രമോഡിയുടെ ദുഷ്പ്രചാരണങ്ങളെ തുറന്നുകാട്ടാന്‍ "pheku.in" എന്ന വെബ്സൈറ്റിനു പിന്നാലെയാണ് ഈ സൈറ്റ്. രാജ്യത്തെ മുപ്പതോളം നഗരങ്ങളില്‍ ഒന്നിച്ചാണ് വെബ്സൈറ്റ് തുടങ്ങിയത്.

അളകാപുരിയില്‍ നടന്ന പരിപാടിയില്‍ ഡോ. എ അച്യുതന്‍ വെബ്സൈറ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. മോഡിയെന്ന ഫാസിസ്റ്റ് ഏകാധിപതി വരുന്നത് തടയണമെന്ന് അദ്ദേഹം പറഞ്ഞു. നാലുവര്‍ഷമായി സര്‍ക്കാര്‍ പണം ഉപയോഗിച്ച് വളരെ ആസൂത്രിതമായാണ് മോഡി വരുന്നത്. അതിനെ പ്രതിരോധിച്ചില്ലെങ്കില്‍ രാജ്യത്തിന് ഗതിയില്ലാതാകും. സൈബര്‍ സ്പേസിന്റെ ശക്തി ഉപയോഗിച്ച് പ്രതിലോമശക്തികള്‍ ഫാസിസത്തിലേക്ക് നയിക്കുന്നത് തടയണം. സാമൂഹത്തില്‍ പ്രശ്നമനുഭവിക്കുന്ന ചെറുപ്പക്കാരെയാണ് അവര്‍ ലക്ഷ്യമിടുന്നത്- അദ്ദേഹം പറഞ്ഞു.

ഗുജറാത്ത് മുഖ്യമന്ത്രി എന്ന നിലയിലുള്ള മോഡിയുടെ ദുര്‍ഭരണത്തിന്റെയും പൊതു ഖജനാവ് ധൂര്‍ത്തടിച്ചതിന്റെയും നിയമലംഘനത്തിന്റെയും നിരവധി രേഖകള്‍ വെബ്സൈറ്റ് പുറത്തുവിടും. ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ, കേളുവേട്ടന്‍ പഠന കേന്ദ്രം, ബാങ്ക്മെന്‍സ് ക്ലബ്, സെക്യുലര്‍ കളക്ടീവ് എന്നീ സംഘടനകള്‍ സംയുക്തമായാണ് ചടങ്ങ് സംഘടിപ്പിച്ചത്.

ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ, കേളുഏട്ടന്‍ പഠന കേന്ദ്രം, ബാങ്ക്മെന്‍സ് ക്ലബ്, സെക്യുലര്‍ കലക്ടീവ് എന്നീ സംഘടനകള്‍ സംയുക്തമായി സംഘടിപ്പിച്ച പരിപാടിയില്‍ പ്രൊഫ. കെ ഗോപാലന്‍കുട്ടി അധ്യക്ഷനായി. "ഇന്ത്യന്‍ മതേതരത്വം നേരിടുന്ന പുതിയ പ്രതിസന്ധി" വിഷയത്തില്‍ കേളുഏട്ടന്‍ പഠന കേന്ദ്രം ഡയറക്ടര്‍ കെ ടി കുഞ്ഞിക്കണ്ണന്‍ സംസാരിച്ചു. മാവൂര്‍ വിജയന്‍ സ്വാഗതം പറഞ്ഞു.

deshabhimani

No comments:

Post a Comment