2011 ജൂലൈ 20ന് സലിംരാജിന്റെ ബന്ധു കെ എച്ച് അബ്ദുല്‍സലാം കണയന്നൂര്‍ തഹസില്‍ദാര്‍ക്ക് പോക്കുവരവിനെതിരെ നല്‍കിയ പരാതിയാണ് ഭൂമിതട്ടിപ്പിന് തുടക്കംകുറിച്ചത്. മന്ത്രി കെ ബാബുവിന്റെ ഇടപെടലിനെതുടര്‍ന്ന് തഹസില്‍ദാര്‍ പോക്കുവരവ് തടഞ്ഞെന്നാണ് പരാതി. മന്ത്രിയുടെ വിശ്വസ്തനായ വ്യവസായിയും ഇടനിലക്കാരനായി. കടകംപള്ളി ഭൂമിയില്‍ റവന്യൂമന്ത്രി അടൂര്‍ പ്രകാശിന് താല്‍പ്പര്യമുണ്ടെന്ന് സലിംരാജ്തന്നെയാണ് ഉടമകളെ അറിയിച്ചത്. 2012 ജൂലൈയില്‍ തൈക്കാട് ഗസ്റ്റ്ഹൗസില്‍ നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം പറഞ്ഞതെന്ന് പരാതിക്കാരായ പ്രേംചന്ദ് ആര്‍ നായര്‍, മോഹന്‍ ചന്ദ് എന്നിവര്‍ ഡിജിപിക്ക് നല്‍കിയ പരാതിയില്‍ പറഞ്ഞിട്ടുണ്ട്. വിജിലന്‍സ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ മൊഴിയിലും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്ന് ഇവര്‍ പറയുന്നു. ഭൂമിയുടെ മൊത്തവിലയുടെ പകുതിയോ സ്ഥലത്തിന്റെ വിഹിതമോ നല്‍കിയാല്‍ തര്‍ക്കം പരിഹരിക്കാമെന്നാണ് സലിംരാജ് അറിയിച്ചത്.
2012 ഡിസംബര്‍ 12ന് മുഖ്യമന്ത്രി, റവന്യൂമന്ത്രി, ഡിജിപി, ചീഫ് സെക്രട്ടറി എന്നിവര്‍ക്ക് പരാതി കൊടുത്തപ്പോഴും സലിംരാജിന്റെ ഇടപെടലിനെക്കുറിച്ച് ഇവര്‍ സൂചിപ്പിച്ചിരുന്നു. പത്തടിപ്പാലത്ത് 1957 മുതല്‍ നികുതി ഈടാക്കുന്ന വസ്തുവിലാണ് തര്‍ക്കം ഉന്നയിച്ചത്. പോക്കുവരവ് ചെയ്തതില്‍ ആക്ഷേപം ഉന്നയിച്ച് സലിംരാജിന്റെ ബന്ധു കെ എച്ച് അബ്ദുള്‍സലാം നല്‍കിയ പരാതി 2011 ജൂലൈ 27ന് അഡീഷണല്‍ തഹസില്‍ദാര്‍ ഹിയറിങ് നടത്തി തള്ളി. തുടര്‍ന്നാണ് ലാന്‍ഡ് റവന്യൂ കമീഷണര്‍, എറണാകുളം ജില്ലാ കലക്ടര്‍ തുടങ്ങിയ ഉദ്യോഗസ്ഥര്‍ രംഗത്തുവന്നത്. ആക്ഷേപം തള്ളിയതിനെതിരെ അബ്ദുള്‍സലാം ലാന്‍ഡ് റവന്യൂ കമീഷണറെ സമീപിച്ചു. തുടര്‍ന്ന് കരം ഈടാക്കുന്നത് തടഞ്ഞു. സ്ഥലം സര്‍ക്കാരില്‍ നിക്ഷിപ്തമാണെന്ന് കാണിച്ച് 2012 സെപ്തംബര്‍ 24ന് കലക്ടര്‍ ഉത്തരവിറക്കി. മിച്ചഭൂമിയാണെന്ന് വരുത്തി പരാതിക്കാരന് പതിച്ചുകൊടുക്കാനാണ് തൃക്കാക്കര വില്ലേജ് ഓഫീസര്‍മുതല്‍ ലാന്‍ഡ് റവന്യൂ കമീഷണര്‍വരെയുള്ള ഉദ്യോഗസ്ഥര്‍ ഗൂഢാലോചന നടത്തിയത്. കടകംപള്ളിയിലെ 44.5 ഏക്കര്‍ സ്ഥലം തട്ടിയെടുക്കാന്‍ വ്യാജരേഖ സൃഷ്ടിച്ചതായി വിജിലന്‍സ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം ബോധിപ്പിച്ചിട്ടുണ്ട്. എന്നാല്‍, റവന്യൂമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ വസ്തു ഉടമകള്‍ നല്‍കിയ മൊഴിയില്‍ വിജിലന്‍സ് അന്വേഷണം നടത്തിയിട്ടില്ല.
deshabhimani
No comments:
Post a Comment