Thursday, October 24, 2013

സലീം രാജിന്റെ പണസ്രോതസ് ഏതെന്ന് കോടതി

ഭൂമി ഇടപാടില്‍ മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലീംരാജിന്റെ സാമ്പത്തീക സ്രോതസ് ഏതാണെന്ന് ഹൈക്കോടതി ചോദിച്ചു. സലീം രാജിന്റെ ഭാര്യയെ ലാന്റ് റവന്യൂ കമ്മീഷന്‍ ആസ്ഥാനത്തേക്ക് സ്ഥലംമാറ്റിയതിനെ കുറിച്ചുള്ള സര്‍ക്കാര്‍ വിശദീകരണം തൃപ്തികരമല്ലെന്നും ജസ്റ്റീസ് ഹാറുണ്‍ അല്‍ റഷീദ് പറഞ്ഞു. സ്ഥലമാറ്റ അപേക്ഷയുടെ വിശദാംശങ്ങള്‍ സമര്‍പ്പിച്ചിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

സലിംരാജ് ഉള്‍പ്പെട്ട ഭൂമി തട്ടിപ്പുകേസില്‍ നിഷ്പക്ഷമായ അന്വേഷണം നടത്താന്‍ സര്‍ക്കാരിനാവില്ലെന്നും സിബിഐ അന്വേഷിക്കുന്നതാണ് ഉചിതമെന്നും കോടതി ഇന്നലെ വിലയിരുത്തിയിരുന്നു.സലീംരാജിന്റെ ഭാര്യയുടെ സ്ഥലമാറ്റത്തെ കുറിച്ചു്് വിശദീകരണവും തേടിയിരുന്നു. വ്യാജരേഖ ചമയ്ക്കല്‍, വ്യാജ തണ്ടപ്പേര് നിര്‍മാണം, സലിംരാജിനുപുറമെ റവന്യു ഉദ്യോഗസ്ഥര്‍ഉള്‍പ്പെടെയുള്ളവരുടെ ഇടപെടല്‍ എന്നീ കാര്യത്തില്‍ പ്രിന്‍സിപ്പല്‍ റവന്യു സെക്രട്ടറി സമഗ്രമായി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.


കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കളമശേരി സ്വദേശി എന്‍ എ ഷെരീഫ, തിരുവനന്തപുരത്തെ പ്രേംചന്ദ് ആര്‍ നായര്‍ എന്നിവര്‍ സമര്‍പ്പിച്ച സിബിഐ അന്വേഷണ ഹര്‍ജികളിലാണ് കോടതിയുടെ ഇടക്കാല ഉത്തരവ്.

deshabhimani

No comments:

Post a Comment