Monday, November 11, 2013

മോഡി പ്രധാനമന്ത്രിയാകുന്നത് രാജ്യത്തിന് നാണക്കേട്: അരുന്ധതി റോയി

കൊച്ചി: ഇന്ത്യയിലെ വലിയ ദുരന്തങ്ങളിലൊന്നിന് കാരണക്കാരനായ നരേന്ദ്രമോഡി പ്രധാനമന്ത്രിയാകുന്നത് രാജ്യത്തിന് നാണക്കേടെന്ന് എഴുത്തുകാരി അരുന്ധതി റോയി പറഞ്ഞു. ജനാധിപത്യ രാഷ്ട്രത്തില്‍ സംഭവിക്കാന്‍ പാടില്ലാത്തതാണ് ഗുജറാത്തില്‍ നടന്നത്. ഡിസി പുസ്തകോത്സവത്തോടനുബന്ധിച്ച് വായനക്കാരുമായി നടത്തിയ സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
കോര്‍പറേറ്റുകളുടെ കോളനിയായി ഇന്ത്യ മാറുകയാണ്. സ്വകാര്യവല്‍ക്കരണവും ആഗോളവല്‍ക്കരണവും എതിര്‍ക്കപ്പെടണം. ഇതിന്റെ ഫലമായുണ്ടാകുന്ന അമിതമായ ചൂഷണം ഇല്ലാതാക്കണമെന്നും അരുന്ധതി റോയ് പറഞ്ഞു.

അരുന്ധതി റോയിയുടെ പുസ്തകങ്ങളായ തകര്‍ന്ന റിപ്പബ്ലിക്, രാക്ഷസീയതയുടെ രൂപം എന്നിവ എന്‍ എം പിയേഴ്സണ്‍, ഐ ഷണ്‍മുഖദാസ് എന്നിവര്‍ ചേര്‍ന്ന് പ്രകാശനംചെയ്തു. മ്യൂസ് മേരി പുസ്തകം പരിചയപ്പെടുത്തി. രവി ഡിസി പങ്കെടുത്തു. മലയാളത്തില്‍നിന്ന് ലോകസാഹിത്യത്തിലേക്ക് എത്താന്‍ പുതിയ എഴുത്തുകാര്‍ക്ക് കഴിയണമെന്ന് സാഹിത്യകാരന്‍ ബെന്യാമിന്‍ പറഞ്ഞു. ഡിസി കിഴക്കേമുറിയുടെ ജന്മശതാബ്ദിയാഘോഷങ്ങളുടെ ഭാഗമായ പുസ്തകപ്രകാശനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എം അച്യുതന്‍ അധ്യക്ഷനായി. ഡൊമിനിക് പ്രസന്റേഷന്‍ എംഎല്‍എ, സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് അഡ്വ. പി കെ ഹരികുമാര്‍, കെ എ സെബാസ്റ്റ്യന്‍, ജോസ് പനച്ചിപ്പുറം, എബ്രഹാം മാത്യു, തോമസ് ജോസഫ്, ഇന്ദൂചൂഡന്‍ കിഴക്കേടം, വി ദിലീപ്, അമല്‍ എന്നിവര്‍ സംസാരിച്ചു. ടി പത്മനാഭന്റെ "യാത്രാമദ്ധ്യേ", കെ എല്‍ മോഹനവര്‍മയുടെ "ചെന്നിത്തല",കെ എ സെബാസ്റ്റ്യെന്‍റ "യന്ത്രസരസ്വതീനിലയം", ജോസ് പനച്ചിപ്പുറത്തിന്റെ "മേത്തന്‍ മണി" എന്നീ പുസ്തകങ്ങള്‍ എഴുത്തുകാരന്‍ ബെന്യാമിന്‍ ഡൊമിനിക് പ്രസന്റേഷന്‍ എംഎല്‍എയ്ക്കു നല്‍കി പ്രകാശനം ചെയ്തു.

deshabhimani

No comments:

Post a Comment