Monday, November 11, 2013

പൊലീസ് സ്റ്റേഷനില്‍ "കൊയ്ത്തുത്സവം"

പത്തനംതിട്ടയിലെ പ്രമുഖ വസ്ത്ര വ്യാപാര സ്ഥാ പനത്തിലെ ജീവനക്കാരന്‍ കൊല്ലപ്പെട്ടതാണെന്ന് വ്യക്തമായ സൂചന ലഭിച്ചിട്ടും യഥാര്‍ഥ പ്രതികളെ പിടികൂടാതെ പൊലീസ് ഉരുണ്ടുകളിക്കുന്നു. സംഭവത്തിലെ വസ്തുത മറച്ചുവെച്ച് ബന്ധപ്പെട്ടവരെ സഹായിക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്നാണ് ആരോപണമുയര്‍ന്നിരിക്കുന്നത്. ഇതിനായി ലക്ഷങ്ങള്‍ ഒഴുക്കുന്നതായാണ് അറിയുന്നത്. മരണം കൊലപാതകമല്ലെന്ന് വരുത്താനോ ജീവനക്കാരുടെ പേരില്‍ കുറ്റം ചുമത്താനോ ആണ് സ്ഥാപന ഉടമയുടെ സ്വാധീനത്തില്‍ പൊലീസ് നീക്കം. സംഭവം നടന്ന് ആറ് ദിവസമായിട്ടും കേസില്‍ ആരെയും പ്രതി ചേര്‍ത്തിട്ടില്ല.

പത്തനംതിട്ട കരിക്കിനേത്ത് സില്‍ക്ക്സിലെ കാഷ്യര്‍ മല്ലപ്പള്ളി ആനിക്കാട് പ്രമാടിക്കുഴിയില്‍ ബിജു പി ജോസഫ് (39) കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് കൊല്ലപ്പെട്ടത്. അന്ന് സ്ഥാപനത്തില്‍ വച്ച് ഉടമ ജോര്‍ജ്, ഇയാളുടെ സഹോദരന്‍, മറ്റ് ചില ജീവനക്കാര്‍ എന്നിവരും ബിജുവുമായി വാക്കേറ്റവും കൈയ്യേറ്റവും ഉണ്ടായെന്ന് കടയിലെ ജീവനക്കാര്‍ പത്തനംതിട്ട പൊലീസില്‍ മൊഴി നല്‍കിയിരുന്നു. എന്നാല്‍, ഇതിനെ പിന്തുടര്‍ന്നുള്ള ഒരന്വേഷണവും ഉണ്ടായിട്ടില്ലെന്നാണ് അറിയുന്നത്.

സംഭവദിവസം മുതല്‍ ഇതുമായി ബന്ധപ്പെട്ട പൊലീസുകാര്‍ക്കെല്ലാം കൊയ്ത്താണ്. കേസ് ഒതുക്കാനും വഴിതിരിച്ചുവിടാനും കടയുടമ വന്‍ തോതില്‍ പണം ഒഴുക്കുന്നതായി ചില പൊലീസുകാര്‍ ഉള്‍പ്പെടെ സമ്മതിക്കുന്നുണ്ട്. ബിജു മരിച്ചത് അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസുകാര്‍ മുതല്‍ പത്തനംതിട്ടയിലെ ഉന്നത ഉദ്യോസ്ഥന്‍ വരെ കേസ് ഒതുക്കാന്‍ പ്രതിഫലം കൈപ്പറ്റിയെന്നാണ് സൂചന. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ബിജുവിന്റെ തലയുടെ പിന്നില്‍ ആഴത്തിലുള്ള മുറിവും അടിവയറ്റില്‍ ക്ഷതമേറ്റ പാടും കണ്ടെത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായുള്ള അന്വേഷണവും ഉണ്ടായില്ല. പത്തനംതിട്ട ഡിവൈഎസ്പി ആര്‍ ചന്ദ്രശേഖരപിള്ളയുട മേല്‍നോട്ടത്തില്‍ പത്തനംതിട്ട സിഐയുടെ ചുമതലയുള്ള മധുബാബുവിനാണ് കേസിന്റെ താല്‍ക്കാലിക ചുമതല.

deshabhimani

No comments:

Post a Comment