Tuesday, June 19, 2012

സിപിഐ എമ്മിനെ താറടിക്കാന്‍ പട്നായിക്കിന്റെ കത്ത് വളച്ചൊടിച്ചു


സംവാദം സംഘടിപ്പിക്കുന്നു

കോഴിക്കോട്: ചിന്ത രവി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ചിന്ത രവിയുടെ ഒന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് "ഗാന്ധിസവും മാര്‍ക്സിസസവും- സമകാലിക പ്രസക്തി" എന്ന വിഷയത്തില്‍ സംവാദം സംഘടിപ്പിക്കുന്നു. സംവാദത്തില്‍ ഗാന്ധിയന്‍ ചിന്തകനും കൊളംബിയ യൂണിവേഴ്സിറ്റിയിലെ ഫിലോസഫി പ്രൊഫസറുമായ അഖീല്‍ ബില്‍ഗ്രാമിയും ധനശാസ്ത്ര വിദഗ്ധന്‍ പ്രഭാത് പട്നായിക്കും പങ്കെടുക്കും. ജൂലൈ ഏഴിന് ശനിയാഴ്ച രാവിലെ 9.30ന് കോഴിക്കോട് മലബാര്‍ പാലസില്‍ നടക്കുന്ന പരിപാടിക്ക് എസ് വി എം സലീം കണ്‍വീനറായി സംഘാടക സമിതി രൂപീകരിച്ചു. അളാപുരിയില്‍ ചേര്‍ന്ന യോഗത്തില്‍ ശശികുമാര്‍, സക്കറിയ, ഇ എം രാധ, നീലന്‍, കെ പി കുമാരന്‍, ചെലവൂര്‍ വേണു എന്നിവര്‍ സംസാരിച്ചു.


സിപിഐ എമ്മിനെ താറടിക്കാന്‍ പട്നായിക്കിന്റെ കത്ത് വളച്ചൊടിച്ചു

സിപിഐ എമ്മിനെ താറടിക്കാന്‍ വലതുപക്ഷ മാധ്യമങ്ങള്‍ പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞന്‍ പ്രൊഫ. പ്രഭാത് പട്നായിക്കിന്റെ വാക്കുകളെയും വളച്ചൊടിക്കുന്നു. അദ്ദേഹം സുഹൃത്തിന് അയച്ച ഇ-മെയില്‍ സന്ദേശത്തിലെ ചില വാക്കുകളെയും വാചകങ്ങളെയും കമ്യൂണിസ്റ്റുവിരുദ്ധ പരാമര്‍ശങ്ങളായി ദുര്‍വ്യാഖ്യാനം ചെയ്താണ് പുതിയ പദ്ധതി. തന്റെയും കുടുംബത്തിന്റെയും അഭിമാനകരമായ കമ്യൂണിസ്റ്റ് പരമ്പര്യത്തെപ്പറ്റിയും കമ്യൂണിസ്റ്റുകാര്‍ അനുഭവിച്ച ത്യാഗങ്ങളും അധ്വാനിക്കുന്ന ജനവിഭാഗങ്ങളോടുള്ള അവരുടെ സമര്‍പ്പണവും ചെറുപ്പം മുതലേ നേരിട്ടുകണ്ടുവളര്‍ന്ന അനുഭവങ്ങളും പരാമര്‍ശിച്ചതിനു ശേഷം, ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനം നേരിടുന്ന വെല്ലുവിളികള്‍ വിമര്‍ശനാത്മകമായി പരാമര്‍ശിക്കുകയും അത് ഗൗരവതരമായി ചര്‍ച്ച ചെയ്യപ്പെടണമെന്ന ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്യുന്നതാണ് അദ്ദേഹത്തിന്റെ സന്ദേശം.

എന്നാല്‍, ഇതിനെ തികച്ചും ദുഷ്ടലാക്കോടെ വളച്ചൊടിച്ച് "സിപിഐ എമ്മിന് സോഷ്യലിസ്റ്റ് കാഴ്ചപ്പാട് നഷ്ടപ്പെട്ടു"വെന്നും "കേരളനേതൃത്വം നാടുവാഴി- സ്റ്റാലിനിസ്റ്റ് പാതയിലാണെ"ന്നും പ്രഭാത് പട്നായിക് പറഞ്ഞെന്നാണ് തിങ്കളാഴ്ച ചില പത്രങ്ങളും ചാനലുകളും വാര്‍ത്ത നല്‍കിയത്. കേരളത്തില്‍ അടുത്തിടെ നടന്നുകൊണ്ടിരിക്കുന്ന ചില സംഭവവികാസങ്ങള്‍ തനിക്ക് കടുത്ത മനോവിഷമമുണ്ടാക്കുന്നുവെന്നും ഇന്ത്യയിലെ കമ്യൂണിസം ബൂര്‍ഷ്വാ ലിബറലിസം, ഫ്യൂഡല്‍ സ്റ്റാലിനിസം എന്നീ രണ്ടു വെല്ലുവിളികള്‍ നേരിടുന്നുണ്ടെന്നും സോഷ്യലിസം അജന്‍ഡയിലേക്ക് കൊണ്ടുവരാന്‍ ഒരു ബദല്‍ മാര്‍ക്സിസം പ്രയോഗത്തില്‍ വരേണ്ടതുണ്ടെന്നുമുള്ള അക്കാദമികവും പ്രായോഗികവുമായ കാര്യങ്ങള്‍ ഉന്നയിക്കുകയാണ് അദ്ദേഹം ചെയ്തത്. അല്ലാതെ കേരളത്തിലെ സിപിഐ എമ്മിനെ കുറിച്ച് പ്രത്യേകിച്ച് ഒരു പരാമര്‍ശവും അദ്ദേഹം നടത്തിയിട്ടില്ല.

deshabhimani 190612

1 comment:

  1. സിപിഐ എമ്മിനെ താറടിക്കാന്‍ വലതുപക്ഷ മാധ്യമങ്ങള്‍ പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞന്‍ പ്രൊഫ. പ്രഭാത് പട്നായിക്കിന്റെ വാക്കുകളെയും വളച്ചൊടിക്കുന്നു. അദ്ദേഹം സുഹൃത്തിന് അയച്ച ഇ-മെയില്‍ സന്ദേശത്തിലെ ചില വാക്കുകളെയും വാചകങ്ങളെയും കമ്യൂണിസ്റ്റുവിരുദ്ധ പരാമര്‍ശങ്ങളായി ദുര്‍വ്യാഖ്യാനം ചെയ്താണ് പുതിയ പദ്ധതി. തന്റെയും കുടുംബത്തിന്റെയും അഭിമാനകരമായ കമ്യൂണിസ്റ്റ് പരമ്പര്യത്തെപ്പറ്റിയും കമ്യൂണിസ്റ്റുകാര്‍ അനുഭവിച്ച ത്യാഗങ്ങളും അധ്വാനിക്കുന്ന ജനവിഭാഗങ്ങളോടുള്ള അവരുടെ സമര്‍പ്പണവും ചെറുപ്പം മുതലേ നേരിട്ടുകണ്ടുവളര്‍ന്ന അനുഭവങ്ങളും പരാമര്‍ശിച്ചതിനു ശേഷം, ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനം നേരിടുന്ന വെല്ലുവിളികള്‍ വിമര്‍ശനാത്മകമായി പരാമര്‍ശിക്കുകയും അത് ഗൗരവതരമായി ചര്‍ച്ച ചെയ്യപ്പെടണമെന്ന ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്യുന്നതാണ് അദ്ദേഹത്തിന്റെ സന്ദേശം.

    ReplyDelete