മാര്‍ച്ച് 8 സാര്‍വദേശീയ വനിതാ ദിനമായി ആചരിക്കുകയാണ്. 1910ല്‍ ഡെന്മാര്‍ക്ക് തലസ്ഥാനമായ കോപ്പന്‍ഹേഗനില്‍ ചേര്‍ന്ന ഒന്നാമത് സാര്‍വദേശീയ വനിതാ സമ്മേളനത്തിലാണ് വനിതാദിനം ആചരിക്കാന്‍ തീരുമാനിച്ചത്. ജര്‍മന്‍ സോഷ്യലിസ്റുകളായ ക്ളാര സെപ്കിന്റെയും റോസാ ലക്സംബര്‍ഗിന്റെയും ആശയമായിരുന്നു അത്. 1975ല്‍ ഐക്യരാഷ്ട്രസഭ ഇതിന് അംഗീകാരം നല്‍കി. 1977ല്‍ ഐക്യരാഷ്ട്ര സഭയുടെ ജനറല്‍ അസംബ്ളി മാര്‍ച്ച് 8 സ്ത്രീകളുടെ അവകാശത്തിന്റെയും ലോകസമാധാനത്തിന്റെയും ദിനമായി ആചരിക്കാന്‍ അംഗരാജ്യങ്ങളോട് ആവശ്യപ്പെട്ടു. അതിനുശേഷമാണ് സാര്‍വദേശീയ തലത്തില്‍ ഈ ദിനം വിപുലമായി ആചരിക്കാന്‍ തുടങ്ങിയത്.
അന്താരാഷ്ട്ര വനിതാദിനം വിപുലമായി ആചരിക്കാന്‍ കര്‍ഷക തൊഴിലാളി യൂണിയന്‍ തീരുമാനിച്ചിട്ടുണ്ട്. മണ്ണില്‍ പണിയെടുക്കുന്ന എല്ലാവരും ഉള്‍പ്പെടുന്ന സംഘടനയാണ് കര്‍ഷക തൊഴിലാളി യൂണിയന്‍. ഈ സംഘടനയുടെ സമരസംഘടനാ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമാണ് വനിതകള്‍. വിലക്കയറ്റത്തിനെതിരായ പിക്കറ്റിങ്ങില്‍ ഒന്നേകാല്‍ ലക്ഷം കര്‍ഷക തൊഴിലാളികളാണ് പങ്കെടുത്തത്. അതില്‍ എഴുപത്തയ്യായിരത്തിലേറെ പേര്‍ സ്ത്രീകളായിരുന്നു എന്നറിയുമ്പോഴാണ് കര്‍ഷക തൊഴിലാളി രംഗത്തെ സ്ത്രീപങ്കാളിത്തത്തിന്റെ വൈപുല്യം ബോധ്യമാവുക.
മുതലാളിത്ത സാമൂഹ്യ വ്യവസ്ഥ നടത്തുന്ന എല്ലാവിധ ചൂഷണങ്ങള്‍ക്കും അടിച്ചമര്‍ത്തലുകള്‍ക്കും സ്ത്രീകളും വിധേയരാകുന്നുണ്ട്. പുരുഷാധിപത്യപരമായ അടിച്ചമര്‍ത്തലുകള്‍ക്കും അവര്‍ വിധേയമാകുന്നു. പുരുഷാധിപത്യപരമായ മൂല്യബോധം പ്രചരിപ്പിക്കുക എന്നത് മുതലാളിത്തത്തിന്റെകൂടി ആവശ്യമാണെന്ന് നാം തിരിച്ചറിയേണ്ടതുണ്ട്. ഈ രണ്ടുതരം അവസ്ഥകള്‍ക്കുമെതിരെ പോരാടിമാത്രമേ കര്‍ഷക തൊഴിലാളി സ്ത്രീക്ക് ജീവിതത്തിന്റെ കൂടുതല്‍ ശോഭനമായ തലത്തിലേക്ക് മുന്നേറാനാകൂ. സ്ത്രീകളുടെ പ്രശ്നങ്ങളെ കേവലമായി കാണുകയും പുരുഷ മൂല്യങ്ങള്‍ക്കെതിരായി അവരെ സംഘടിപ്പിക്കുകയുംചെയ്ത് മുന്നോട്ടു പോവുന്ന പ്രസ്ഥാനങ്ങള്‍ നമ്മുടെ നാട്ടിലുണ്ട്. സ്ത്രീകളുടെ പ്രശ്നങ്ങള്‍ സ്ത്രീകള്‍ക്കുമാത്രമേ മനസിലാവുകയുള്ളൂ എന്നും അതിനാല്‍ അവരുടേതായ കൂട്ടായ്മയാണ് ഉണ്ടാവേണ്ടത് എന്നും ഇത്തരക്കാര്‍ പ്രചരിപ്പിക്കുന്നു. ഇത് സ്ത്രീ സ്വത്വബോധത്തെ സ്വത്വരാഷ്ട്രീയത്തിന്റെ തലത്തിലേക്ക് വളര്‍ത്തി എടുക്കുയെന്ന സമീപനത്തിന്റെ ഭാഗമാണ്. ഇങ്ങനെ വിവിധ സ്വത്വങ്ങളെ പ്രത്യേകം പ്രത്യേകം സംഘടിപ്പിച്ച് പൊതുവായ കൂട്ടായ്മയെയും അതുവഴി തൊഴിലാളിവര്‍ഗ രാഷ്ട്രീയത്തെയും തകര്‍ക്കുക എന്നതാണ് ഇത്തരക്കാരുടെ ലക്ഷ്യം.
സാമ്രാജ്യത്വം മുന്നോട്ടു വയ്ക്കുന്ന ഇത്തരം ആശയങ്ങളില്‍നിന്ന് തികച്ചും വിഭിന്നമായ കാഴ്ചപ്പാടാണ് സ്ത്രീപ്രശ്നങ്ങളെ സംബന്ധിച്ച് കര്‍ഷക തൊഴിലാളി യൂണിയനുള്ളത്. സ്ത്രീ എന്ന നിലയില്‍ അവര്‍ നിരവധി പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്നുണ്ട്. ഈ പ്രശ്നങ്ങളെ ഒരു സാമൂഹ്യപ്രശ്നം എന്ന നിലയിലാണ് കര്‍ഷക തൊഴിലാളി യൂണിയന്‍ കാണുന്നത്. അതുകൊണ്ട് അവരുടെ പ്രശ്നം പരിഹരിക്കുക എന്നത് സ്ത്രീകളും പുരുഷന്മാരും ഉള്‍പ്പെടെയുള്ള മുഴുവന്‍ സമൂഹത്തിന്റെയും ഉത്തരവാദിത്തം എന്ന നിലയിലാണ് കൈകാര്യം ചെയ്യപ്പെടേണ്ടത്. അല്ലാതെയുള്ള സമീപനങ്ങള്‍ സ്ത്രീവിമോചനത്തിനായുള്ള വിശാലമായ ഐക്യനിരയെ തകര്‍ക്കുന്നതിന് മാത്രമേ ഇടയാക്കൂ. മാത്രമല്ല, സ്ത്രീകളെ അടിച്ചമര്‍ത്തുന്ന മുതലാളിത്ത വ്യവസ്ഥയ്ക്കെതിരായുള്ള തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തിന്റെ മുന്നോട്ടുപോക്കിനെ അത് തടസ്സപ്പെടുത്തുകയും നിലവിലുള്ള വ്യവസ്ഥയെ സംരക്ഷിക്കുക എന്ന തലത്തിലേക്ക് മാറ്റപ്പെടുകയുംചെയ്യും. സ്ത്രീയായതിനാല്‍മാത്രം അനുഭവിക്കുന്ന പ്രശ്നം നിലനില്‍ക്കുന്ന വ്യവസ്ഥയുടെകൂടി ഭാഗമാണെന്ന് കണ്ടുകൊണ്ട് സ്വത്വപ്രശ്നത്തെ വര്‍ഗബോധത്തിന്റെ തലത്തിലേക്ക് വികസിപ്പിക്കുന്നതിനുള്ള സമീപനമാണ് കര്‍ഷകതൊഴിലാളി യൂണിയന്‍ സ്വീകരിക്കുന്നത്. അതായത് സ്ത്രീകളുടെ പ്രശ്നങ്ങള്‍ സ്വത്വരാഷ്ട്രീയ കാഴ്ചപ്പാടുകാര്‍ക്ക് വിട്ടുകൊടുക്കാതെ അതുകൂടി വര്‍ഗസമരത്തിന്റെ ഭാഗമാക്കി മാറ്റുകയും അതിലൂടെ സ്വത്വബോധത്തെ വര്‍ഗരാഷ്ട്രീയത്തിന്റെ തലത്തിലേക്ക് വികസിപ്പിക്കുകയുമാണ് ചെയ്യുന്നത് എന്നര്‍ഥം.
പുരുഷന്മാരുമായി താരതമ്യപ്പെടുത്തിയാല്‍ അസംഘടിതമേഖലയിലെ സ്ത്രീകള്‍ പല പ്രശ്നങ്ങളും നേരിടുന്നുണ്ട്. കേരളത്തിലെ പുരുഷന്മാരുടെ തൊഴിലില്ലായ്മ 6.1 ശതമാനമാണ്. സ്ത്രീകളുടേത് 25.5 ശതമാനവും. അസംഘടിത മേഖലയിലെ സ്ത്രീകള്‍ക്ക് ലഭിക്കുന്ന വേതനം താരതമ്യേന കുറവാണ്. സര്‍ക്കാര്‍ സര്‍വീസുകളില്‍ സ്ത്രീക്കും പുരുഷനും തുല്യവേതനമാണ് ലഭിക്കുന്നത്. എന്നാല്‍, കാര്‍ഷിക മേഖലയില്‍ ഒരേ ജോലിചെയ്യുന്ന സ്ത്രീക്കും പുരുഷനും ലഭിക്കുന്ന വേതനത്തില്‍ അന്തരമുണ്ട്. അതായത് സ്ത്രീതൊഴിലാളികള്‍ക്ക് പുരുഷന് കിട്ടുന്ന കൂലി ലഭിക്കുന്നില്ല. ഈ വ്യത്യാസത്തിന്റെ പ്രതിഫലനം തൊഴിലുറപ്പ് പദ്ധതിയിലും നമുക്ക് കാണാം. കേരളത്തിന്റെ തൊഴിലുറപ്പ് പദ്ധതിയില്‍ പുരുഷന്മാര്‍ എണ്ണത്തില്‍ വളരെ കുറവാണ്. പുരുഷന്മാര്‍ക്ക് തൊഴില്‍മേഖലയില്‍ കൂടുതല്‍ കൂലി ലഭിക്കുന്നതുകൊണ്ട് അവര്‍ തൊഴിലുറപ്പ് പദ്ധതിയില്‍ താല്‍പ്പര്യം കാണിക്കുന്നില്ല എന്നതാണ് ഇതിന് കാരണം. ഇതുകൂടി കണക്കിലെടുത്തുകൊണ്ടാണ് തൊഴിലുറപ്പുപദ്ധതിയിലെ കൂലി വര്‍ധിപ്പിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുള്ളത്. കേരളത്തിനു പുറത്ത് തൊഴിലുറപ്പ് പദ്ധതിയില്‍ സ്ത്രീകളും പുരുഷന്മാരും ഉണ്ട്. കാരണം അവിടെ സ്ത്രീക്കും പുരുഷനും തൊഴിലുറപ്പ് പദ്ധതി വാഗ്ദാനംചെയ്യുന്ന കൂലിയേക്കാള്‍ കുറവാണ് സാധാരണയായി ലഭിക്കുന്നത്.
ഇങ്ങനെ നിരവധി പ്രശ്നങ്ങള്‍ കാര്‍ഷിക തൊഴില്‍മേഖലയില്‍ സ്ത്രീകള്‍ അനുഭവിക്കുന്നുണ്ട്. അവ പരിഹരിക്കാനുള്ള പോരാട്ടങ്ങള്‍ പൊതുവില്‍ കര്‍ഷക തൊഴിലാളി പ്രസ്ഥാനം ഏറ്റെടുക്കാനാണ് ഉദ്ദേശിക്കുന്നത്. കേരളത്തില്‍ സ്ത്രീ സമത്വത്തിനു വേണ്ടിയുള്ള നിരവധി പോരാട്ടങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. നവോത്ഥാന പ്രസ്ഥാനങ്ങളും പുരോഗമന പ്രസ്ഥാനങ്ങളും ഇതില്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. മാറുമറയ്ക്കല്‍ സമരംപോലുള്ള പോരാട്ടങ്ങള്‍ ഇതിന്റെ ഭാഗമാണ്. 'അടുക്കളയില്‍നിന്ന് അരങ്ങത്തേക്ക'് എന്ന നാടകം അക്കാലത്ത് സാംസ്കാരിക മേഖലയിലെ സ്ത്രീപക്ഷ നിലപാടുകള്‍ മുന്നോട്ടുവച്ചുകൊണ്ടുള്ളതായിരുന്നു. കര്‍ഷക തൊഴിലാളി പ്രസ്ഥാനം സ്ത്രീതൊഴിലാളികളുടെ പ്രശ്നങ്ങള്‍ ഏറ്റെടുത്തുകൊണ്ട് മുന്നോട്ടുപോകുന്നതില്‍ സജീവ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. ജന്മിത്വം കൊടികുത്തിവാഴുന്ന കാലത്ത് അവരുടെ ഉപഭോഗവസ്തുവായി സ്ത്രീയെ കാണുന്ന പ്രവണതക്കെതിരെ നടന്ന വിവിധ സമരങ്ങള്‍ ഇതിന്റെ ഭാഗമാണ്. കര്‍ഷക-തൊഴിലാളി പ്രസ്ഥാനങ്ങള്‍ നടത്തിയ ഇത്തരത്തിലുള്ള പോരാട്ടങ്ങളുടെ ഭാഗമായി ഇന്ത്യയിലെ മറ്റേത് സംസ്ഥാനത്തേക്കാളും മികച്ച നില സ്ത്രീകള്‍ക്ക് കേരളത്തില്‍ കൈവരിക്കാനായിട്ടുണ്ട്.
സാര്‍വദേശീയ വനിതാദിനത്തിന്റെ ഭാഗമായുള്ള സ്ത്രീ കൂട്ടായ്മയെ വര്‍ഗ കാഴ്ചപ്പാടോടുകൂടി സമീപിക്കുകയാണ് കര്‍ഷകതൊഴിലാളി പ്രസ്ഥാനം ചെയ്യുന്നത്. ഇതിന്റെ ഭാഗമായി വില്ലേജ് അടിസ്ഥാനത്തില്‍ സ്ത്രീ കൂട്ടായ്മ സംഘടിപ്പിക്കുകയാണ്. ഈ സംഗമത്തില്‍ കര്‍ഷക തൊഴിലാളി യൂണിയന്റെ ഓരോ യൂണിറ്റില്‍നിന്നും പ്രകടനമായി സ്ത്രീകള്‍ പങ്കെടുക്കും. ഇങ്ങനെ ഒത്തുചേരുന്ന സദസ്സില്‍ സ്ത്രീകളെ ആദരിക്കും. സ്ത്രീപ്രശ്നങ്ങളെ സംബന്ധിച്ചും അതേക്കുറിച്ചുള്ള വിവിധ കാഴ്ചപ്പാടുകളും ചര്‍ച്ചാവിഷയമാകും. സ്ത്രീപ്രശ്നത്തെ സംബന്ധിച്ച് കര്‍ഷക തൊഴിലാളി യൂണിയന്റെ കാഴ്ചപ്പാട് ഇവിടെ അവതരിപ്പിക്കുകയുംചെയ്യും. ഇങ്ങനെ സ്ത്രീപ്രശ്നത്തിന്റെ വിവിധ വശങ്ങള്‍ മുന്നോട്ട് വയ്ക്കുകയും ശാസ്ത്രീയമായ രീതിയില്‍ അവ പരിഹരിക്കുന്നതിനുള്ള പോരാട്ടത്തിന്റെ ഭാഗമായുള്ള പ്രവര്‍ത്തനമായും ഇത് മാറും. ഈ പരിപാടിക്ക് മുഴുവന്‍ ജനങ്ങളുടെയും പിന്തുണ കര്‍ഷക തൊഴിലാളി യൂണിയന്‍ അഭ്യര്‍ഥിക്കുന്നു.
എം വി ഗോവിന്ദന്‍ deshabhimani 070311
മുതലാളിത്ത സാമൂഹ്യ വ്യവസ്ഥ നടത്തുന്ന എല്ലാവിധ ചൂഷണങ്ങള്‍ക്കും അടിച്ചമര്‍ത്തലുകള്‍ക്കും സ്ത്രീകളും വിധേയരാകുന്നുണ്ട്. പുരുഷാധിപത്യപരമായ അടിച്ചമര്‍ത്തലുകള്‍ക്കും അവര്‍ വിധേയമാകുന്നു. പുരുഷാധിപത്യപരമായ മൂല്യബോധം പ്രചരിപ്പിക്കുക എന്നത് മുതലാളിത്തത്തിന്റെകൂടി ആവശ്യമാണെന്ന് നാം തിരിച്ചറിയേണ്ടതുണ്ട്. ഈ രണ്ടുതരം അവസ്ഥകള്‍ക്കുമെതിരെ പോരാടിമാത്രമേ കര്‍ഷക തൊഴിലാളി സ്ത്രീക്ക് ജീവിതത്തിന്റെ കൂടുതല്‍ ശോഭനമായ തലത്തിലേക്ക് മുന്നേറാനാകൂ. സ്ത്രീകളുടെ പ്രശ്നങ്ങളെ കേവലമായി കാണുകയും പുരുഷ മൂല്യങ്ങള്‍ക്കെതിരായി അവരെ സംഘടിപ്പിക്കുകയുംചെയ്ത് മുന്നോട്ടു പോവുന്ന പ്രസ്ഥാനങ്ങള്‍ നമ്മുടെ നാട്ടിലുണ്ട്. സ്ത്രീകളുടെ പ്രശ്നങ്ങള്‍ സ്ത്രീകള്‍ക്കുമാത്രമേ മനസിലാവുകയുള്ളൂ എന്നും അതിനാല്‍ അവരുടേതായ കൂട്ടായ്മയാണ് ഉണ്ടാവേണ്ടത് എന്നും ഇത്തരക്കാര്‍ പ്രചരിപ്പിക്കുന്നു. ഇത് സ്ത്രീ സ്വത്വബോധത്തെ സ്വത്വരാഷ്ട്രീയത്തിന്റെ തലത്തിലേക്ക് വളര്‍ത്തി എടുക്കുയെന്ന സമീപനത്തിന്റെ ഭാഗമാണ്. ഇങ്ങനെ വിവിധ സ്വത്വങ്ങളെ പ്രത്യേകം പ്രത്യേകം സംഘടിപ്പിച്ച് പൊതുവായ കൂട്ടായ്മയെയും അതുവഴി തൊഴിലാളിവര്‍ഗ രാഷ്ട്രീയത്തെയും തകര്‍ക്കുക എന്നതാണ് ഇത്തരക്കാരുടെ ലക്ഷ്യം.
ReplyDeleteമേയര്‍ പങ്കെടുക്കുന്ന അന്താരാഷ്ട്ര വനിതാ ദിനാചരണ പരിപാടി ഓഡിറ്റര്‍ ജനറല്‍ തടഞ്ഞു. തിരുവനന്തപുരം എജീസ് ഓഫീസില്‍ ചൊവ്വാഴ്ച എജീസ് ഓഫീസ് ഓഡിറ്റ് ആന്‍ഡ് ആക്കൌണ്ട്സ് അസോയേഷന്‍ വനിതാവിഭാഗം സംഘടിപ്പിക്കാന്‍ നിശ്ചയിച്ചിരുന്ന പരിപാടിക്കാണ് എജി അനുമതി നിഷേധിച്ചത്. പകല്‍ ഒന്നു മുതല്‍ 1.30 വരെയുള്ള ലഞ്ച് ടൈംമില്‍ അസോസിയേഷന്‍ ഹാളിലാണ് പരിപാടി സംഘടിപ്പിക്കാന്‍ നിശ്ചയിച്ചിരുന്നത്. കോര്‍പറേഷന്‍ മേയര്‍ കെ ചന്ദ്രികയായിരുന്നു ഉദ്ഘാടക. അസോസിയേഷന്‍ ദേശീയ പ്രസിഡന്റ് എം ദുരൈപാണ്ഡ്യനും ദിനാചരണത്തില്‍ പങ്കെടുക്കേണ്ടതായിരുന്നു.
ReplyDeleteഎജീസ് ഓഫീസില്‍ സംഘടനാ സ്വാതന്ത്യ്രം നിഷേധിക്കുന്നതിന്റെ ഭാഗമായാണ് പരിപാടി തടഞ്ഞിരിക്കുന്നത്. ഏറെനാളായി അസോസിയേഷന്‍ പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കുമെതിരെ എല്ലാ മാനദണ്ഡവും ജനാധിപത്യ അവകാശങ്ങളും നിഷേധിച്ച് അച്ചടക്കനടപടികളും പിരിച്ചുവിടലടക്കമുള്ള ശിക്ഷാനടപടികളും എജി സ്വീകരിച്ചുവരികയാണ്. അന്താരാഷ്ട്ര തൊഴില്‍ സംഘടനയടക്കം എജിയുടെ നടപടിക്കെതിരെ രംഗത്തെത്തിയുണ്ട്.
സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം ഏര്‍പ്പെടുത്തുന്ന വനിതാസംവരണബില്‍ പാസാക്കാന്‍ മടിക്കുന്ന കേന്ദ്രസര്‍ക്കാരിനെതിരെ ലോകവനിതാദിനത്തില്‍ പ്രതിഷേധമിരമ്പി. ഡല്‍ഹയില്‍ പാര്‍ലമെന്റ്സ്ട്രീറ്റിലും ജന്തര്‍ മന്ദറിലും വിവിധ വനിതാ സംഘടനകളുടെ നേതൃത്വത്തില്‍ നടന്ന പരിപാടികളില്‍ ആയിരക്കണക്കിനു സ്ത്രീകള്‍ പങ്കെടുത്തു. സമൂഹത്തിന്റെ നാനാതുറകളില്‍നിന്നുള്ള സ്ത്രീകള്‍ പ്രായഭേദമെന്യേ പരിപാടികളില്‍ പങ്കെടുത്തു. പാര്‍ലമെന്റിലേക്ക് പ്രകടനം നയിച്ച വനിതകളെ പൊലീസ് അറസ്റുചെയ്ത് വിട്ടയച്ചു. ജന്തര്‍ മന്ദറില്‍ ഇടതുപക്ഷ-പുരോഗമന സംഘടനകളുടെ ആഭിമുഖ്യത്തില്‍ പകല്‍ 11ന് ആരംഭിച്ച വനിതാദിനാഘോഷം മൂന്നുവരെ നീണ്ടു. അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്‍, എന്‍എഫ്ഐഡബ്ള്യു, വൈഡബ്ള്യുസിഎ, പിഎംഎസ്, സിഡബ്ള്യുഡിഎസ്, ജെഡബ്ള്യുപി, സ്വാസ്ഥിക് മഹിളാ സമിതി എന്നീ സംഘടനകള്‍ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം വൃന്ദ കാരാട്ട്, സുധ സുന്ദരരാമന്‍, ആനി രാജ, ജ്യോത്സ്ന ചാറ്റര്‍ജി തുടങ്ങിയവര്‍ പങ്കെടുത്തു. വനിതാ സംവരണബില്‍ പാസാക്കുന്നതിന് യുപിഎ സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്താന്‍ കൂടുതല്‍ പോരാട്ടം ആവശ്യമാണെന്നും വൃന്ദ പറഞ്ഞു. ജനജീവിതം ദുസ്സഹമാക്കുന്ന രണ്ടാം യുപിഎ സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരായ മുദ്രാവാക്യമാണ് പരിപാടിയില്‍ മുഴങ്ങിയത്. അവശ്യവസ്തുക്കളുടെ വിലക്കയറ്റം തടയുക, പൊതുവിതരണ സമ്പ്രദായം തകര്‍ക്കുന്ന നയം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. ഡല്‍ഹിയില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതില്‍ അവര്‍ ആശങ്ക പ്രകടിപ്പിച്ചു. കോഗ്രസ് അനുകൂല വനിതാ സംഘടനകള്‍ യുപിഎ അധ്യക്ഷ സോണിയഗാന്ധിയെ സ്തുതിക്കുന്ന പാട്ടും കലാപരിപാടികളുമായി വനിതാദിനം ആഘോഷിച്ചു.
ReplyDelete