Saturday, February 5, 2011

മൂലധനത്തിന്റെ പുതിയ പതിപ്പ് ലെഫ്റ്റ്വേര്‍ഡ് പുറത്തിറക്കി

ന്യൂഡല്‍ഹി: കാള്‍ മാര്‍ക്സിന്റെ 'മൂലധന'ത്തിന്റെ പുതിയ പതിപ്പ് 'ലെഫ്റ്റ്വേര്‍ഡ്' മൂന്ന് വാള്യങ്ങളായി പുറത്തിറക്കി. ഡല്‍ഹിയില്‍ ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല ക്യാമ്പസില്‍ 'മൂലധനം ഇന്ന് വായിക്കുമ്പോള്‍' എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ചര്‍ച്ചാവേദിയില്‍ ജെഎന്‍യു മുന്‍ അധ്യാപകന്‍ ജി പി ദേശ്പാണ്ഡെ പ്രകാശനംചെയ്തു. 'മാര്‍ക്സിന്റെ മൂലധനം: ഒരു ആമുഖ വായന' എന്ന പുസ്തകം ഉത്സ പട്നായിക് പ്രകാശനംചെയ്തു. രാജ്യത്തും ലോകത്തും മാര്‍ക്സിയന്‍ പുസ്തകങ്ങള്‍ക്ക് ആവശ്യം ഏറിവരികയാണെന്ന് ചടങ്ങില്‍ പങ്കെടുത്ത സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. ഇത് കണക്കിലെടുത്താണ് മൂലധനം അടക്കമുള്ള കൃതികള്‍ പുനഃപ്രസിദ്ധീകരിക്കാന്‍ ലെഫ്റ്റ്വേര്‍ഡ് തീരുമാനിച്ചതെന്നും കാരാട്ട് പറഞ്ഞു. ഒരു വിഭാഗത്തിന്റെ പക്കല്‍ സമ്പത്ത് കുമിഞ്ഞുകൂടാനും മറുവിഭാഗം കൂടുതല്‍ ദുരിതത്തിലേക്ക് നീങ്ങാനും വഴിയൊരുക്കുന്നതാണ് മുതലാളിത്ത സമ്പദ്വ്യവസ്ഥയെന്ന് ഉത്സ പട്നായിക് പറഞ്ഞു. ജയതി ഘോഷ്, സിദ്ധാര്‍ഥ് വരദരാജന്‍ എന്നിവരും പങ്കെടുത്തു. ജനനാട്യമഞ്ചിന്റെ നാടകവും അരങ്ങേറി.

ഈജിപ്തിലേത് പതിറ്റാണ്ടുകളുടെ ജനകീയ രോഷം: കാരാട്ട്

ന്യൂഡല്‍ഹി: ജനങ്ങളാണ് ചരിത്രം സൃഷ്ടിക്കുന്നതെന്ന മാര്‍ക്സിന്റെ വിശകലനമാണ് ഈജിപ്തിലെ സംഭവവികാസങ്ങളില്‍ തെളിയുന്നതെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. ഹൊസ്നി മുബാറക്കിന്റെ ഭരണത്തിനെതിരായ പ്രക്ഷോഭം ഒരു സുപ്രഭാതത്തില്‍ ഉയര്‍ന്നുവന്ന 'ഫെയ്സ്ബുക്ക്- ട്വിറ്റര്‍ വിപ്ളവ'മല്ലെന്നും മറിച്ച് പതിറ്റാണ്ടുകളായി ഉയര്‍ന്ന പ്രതിഷേധത്തിന്റെ ഭാഗമാണിതെന്നും അദ്ദേഹം പറഞ്ഞു. 'ലെഫ്റ്റ്വേര്‍ഡ്' പ്രസിദ്ധീകരിക്കുന്ന കാള്‍ മാര്‍ക്സിന്റെ 'മൂലധന'ത്തിന്റെ പുതിയ പതിപ്പിന്റെ പ്രകാശനചടങ്ങില്‍ ഡല്‍ഹിയില്‍ സംസാരിക്കുകയായിരുന്നു കാരാട്ട്.

1960-70 കാലഘട്ടത്തില്‍ തൊഴിലാളിവര്‍ഗത്തിന്റെ പ്രക്ഷോഭത്തെ നിഷ്ടൂരമായി അടിച്ചമര്‍ത്തിയിരുന്നു. കമ്യൂണിസ്റ് പാര്‍ടിയെ നിരോധിച്ചു. പിന്നീട് പല ഘട്ടങ്ങളിലായി ഉയര്‍ന്നുവന്ന പ്രക്ഷോഭങ്ങളാണ് ജനകീയസമരമായി ഇപ്പോള്‍ ശക്തിപ്രാപിച്ചത്. 2009ല്‍ വ്യവസായികരംഗത്ത് 478 സമരങ്ങളാണ് നടന്നത്. 123 പണിമുടക്കും 27 റാലികളും സംഘടിപ്പിച്ചു. 2010ല്‍ തഹ്രിര്‍ ചത്വരം സ്ഥിരം പ്രക്ഷോഭവേദിയായി വളര്‍ന്നു. അമേരിക്കയും ഇസ്രയേലും തമ്മിലുള്ള കൂട്ടുകെട്ടിന്റെ പാലമായി വര്‍ത്തിക്കുന്ന ഈജിപ്തിന്റെ ഭരണാധിപസ്ഥാനത്തുനിന്ന് മുബാറക് പടിയിറങ്ങുന്നത് തൊഴിലാളിവര്‍ഗത്തിന്റെ വിജയമാണ്. മുതലാളിത്തവ്യവസ്ഥയില്‍ തൊഴിലാളിവര്‍ഗം എങ്ങനെ ചൂഷണംചെയ്യപ്പെടുന്നെന്ന് വ്യക്തമാക്കാനാണ് മാര്‍ക്സ് എഴുതിയത്. ഈ രചനകള്‍ എല്ലാക്കാലത്തും പ്രസക്തമാണ്. നിലവിലുള്ള ലോകസാഹചര്യങ്ങള്‍ പരിശോധിച്ചാലും അതിന് മാര്‍ക്സിസത്തില്‍ വ്യക്തമായ ഉത്തരമുണ്ട്. ആഗോള സാമ്പത്തികപ്രതിസന്ധി, അഴിമതിയില്‍ മുങ്ങിയ ഇന്ത്യന്‍ ഭരണകൂടം, ഈജിപ്തിലെ പ്രക്ഷോഭം എന്നിവക്കെല്ലാം മാര്‍ക്സിന്റെ വിശദീകരണമുണ്ടെന്നും കാരാട്ട് പറഞ്ഞു.

deshabhimani 050211

leftword link

1 comment:

  1. കാള്‍ മാര്‍ക്സിന്റെ 'മൂലധന'ത്തിന്റെ പുതിയ പതിപ്പ് 'ലെഫ്റ്റ്വേര്‍ഡ്' മൂന്ന് വാള്യങ്ങളായി പുറത്തിറക്കി. ഡല്‍ഹിയില്‍ ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല ക്യാമ്പസില്‍ 'മൂലധനം ഇന്ന് വായിക്കുമ്പോള്‍' എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ചര്‍ച്ചാവേദിയില്‍ ജെഎന്‍യു മുന്‍ അധ്യാപകന്‍ ജി പി ദേശ്പാണ്ഡെ പ്രകാശനംചെയ്തു. 'മാര്‍ക്സിന്റെ മൂലധനം: ഒരു ആമുഖ വായന' എന്ന പുസ്തകം ഉത്സ പട്നായിക് പ്രകാശനംചെയ്തു. രാജ്യത്തും ലോകത്തും മാര്‍ക്സിയന്‍ പുസ്തകങ്ങള്‍ക്ക് ആവശ്യം ഏറിവരികയാണെന്ന് ചടങ്ങില്‍ പങ്കെടുത്ത സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. ഇത് കണക്കിലെടുത്താണ് മൂലധനം അടക്കമുള്ള കൃതികള്‍ പുനഃപ്രസിദ്ധീകരിക്കാന്‍ ലെഫ്റ്റ്വേര്‍ഡ് തീരുമാനിച്ചതെന്നും കാരാട്ട് പറഞ്ഞു. ഒരു വിഭാഗത്തിന്റെ പക്കല്‍ സമ്പത്ത് കുമിഞ്ഞുകൂടാനും മറുവിഭാഗം കൂടുതല്‍ ദുരിതത്തിലേക്ക് നീങ്ങാനും വഴിയൊരുക്കുന്നതാണ് മുതലാളിത്ത സമ്പദ്വ്യവസ്ഥയെന്ന് ഉത്സ പട്നായിക് പറഞ്ഞു. ജയതി ഘോഷ്, സിദ്ധാര്‍ഥ് വരദരാജന്‍ എന്നിവരും പങ്കെടുത്തു. ജനനാട്യമഞ്ചിന്റെ നാടകവും അരങ്ങേറി.

    ReplyDelete