Saturday, February 12, 2011

പോസ്റ്റ് മാര്‍ക്സിസം മാര്‍ക്സിസ്റ്റ് വിരുദ്ധത: കെ എന്‍ പണിക്കര്‍

കോഴിക്കോട്: പോസ്റ്റ് മാര്‍ക്സിസം മാര്‍ക്സിസ്റ്റ് വിരുദ്ധതയാണെന്ന് പ്രമുഖചിന്തകനും ചരിത്രകാരനുമായ ഡോ. കെ എന്‍ പണിക്കര്‍. മാര്‍ക്സിസം ഒരു രീതിശാസ്ത്രമാണ്. അതിന് അവസാനമുണ്ടെന്ന് കരുതാനാകില്ല. എന്‍ സി ശേഖര്‍ ഫൌണ്ടേഷന്‍ കേളുഏട്ടന്‍ പഠനഗവേഷണകേന്ദ്രത്തില്‍ സംഘടിപ്പിച്ച സംസ്ഥാനതല പഠനക്ളാസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മാര്‍ക്സിസത്തിന്റെ പ്രസക്തി അവസാനിച്ചവെന്ന് പറയുന്നതിന് സൈദ്ധാന്തിക ന്യായീകരണമില്ല. ഇതൊരു ധൈഷണിക ഉപകരണമാണ്. അത് ശക്തമായി നിലനില്‍ക്കുന്നു.സമൂഹത്തിലെ ഇടപെടലുകള്‍ പഠിക്കാതെ പരിവര്‍ത്തനത്തെ കുറിച്ച് അറിയാന്‍ കഴിയില്ല. മാര്‍ക്സിസത്തിന് രാഷ്ട്രീയ പ്രാധാന്യം മാത്രമല്ല ഉള്ളത്. യാന്ത്രികമായി സിദ്ധാന്തത്തെ ഉപയോഗിക്കാനാവില്ല. മാര്‍ക്സിസത്തിന് എതിരായ ചിന്താഗതിക്കാര്‍ വര്‍ഗ പരികല്‍പ്പനങ്ങളെ എതിര്‍ക്കുകയാണ്.വര്‍ഗത്തെ സൈദ്ധാന്തികപ്രശ്നമാക്കി മാറ്റി നിര്‍ത്താനുള്ള ശ്രമമാണ് നടക്കുന്നത്. വര്‍ഗത്തിന് പകരം സമുദായത്തെയും ജാതിയെയുമാണ് സ്വത്വവാദക്കാര്‍ സ്വീകരിക്കുന്നത്. ജാതി,മതം എന്നിവ കൊണ്ട് സമൂഹത്തെ മനസ്സിലാക്കാന്‍ കഴിയില്ല. സ്വത്വവാദികള്‍ പ്രശ്നങ്ങളോട് സന്ധി ചെയ്യുകയാണെന്നും കെ എന്‍ പണിക്കര്‍ പറഞ്ഞു.

സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ വി വി ദക്ഷിണാമൂര്‍ത്തി, എം വി ഗോവിന്ദന്‍ എന്നിവരും പ്രൊഫ. എം എം നാരായണന്‍, ഡോ. അനില്‍ ചേലേമ്പ്ര എന്നിവരും ക്ളാസെടുത്തു. കോര്‍പറേഷന്‍ മേയര്‍ എ കെ പ്രേമജം അധ്യക്ഷയായി. ഇടയത്ത് രവി, പ്രൊഫ. എരുമേലി പരമേശ്വരന്‍ പിള്ള,ഡോ. പി ജെ വിന്‍സന്റ് എന്നിവര്‍ സംസാരിച്ചു.

ദേശാഭിമാനി 130211

1 comment:

  1. മാര്‍ക്സിസത്തിന്റെ പ്രസക്തി അവസാനിച്ചവെന്ന് പറയുന്നതിന് സൈദ്ധാന്തിക ന്യായീകരണമില്ല. ഇതൊരു ധൈഷണിക ഉപകരണമാണ്. അത് ശക്തമായി നിലനില്‍ക്കുന്നു.സമൂഹത്തിലെ ഇടപെടലുകള്‍ പഠിക്കാതെ പരിവര്‍ത്തനത്തെ കുറിച്ച് അറിയാന്‍ കഴിയില്ല. മാര്‍ക്സിസത്തിന് രാഷ്ട്രീയ പ്രാധാന്യം മാത്രമല്ല ഉള്ളത്. യാന്ത്രികമായി സിദ്ധാന്തത്തെ ഉപയോഗിക്കാനാവില്ല. മാര്‍ക്സിസത്തിന് എതിരായ ചിന്താഗതിക്കാര്‍ വര്‍ഗ പരികല്‍പ്പനങ്ങളെ എതിര്‍ക്കുകയാണ്.വര്‍ഗത്തെ സൈദ്ധാന്തികപ്രശ്നമാക്കി മാറ്റി നിര്‍ത്താനുള്ള ശ്രമമാണ് നടക്കുന്നത്. വര്‍ഗത്തിന് പകരം സമുദായത്തെയും ജാതിയെയുമാണ് സ്വത്വവാദക്കാര്‍ സ്വീകരിക്കുന്നത്. ജാതി,മതം എന്നിവ കൊണ്ട് സമൂഹത്തെ മനസ്സിലാക്കാന്‍ കഴിയില്ല. സ്വത്വവാദികള്‍ പ്രശ്നങ്ങളോട് സന്ധി ചെയ്യുകയാണെന്നും കെ എന്‍ പണിക്കര്‍ പറഞ്ഞു.

    ReplyDelete