Saturday, October 1, 2011

പാര്‍ടി കോണ്‍ഗ്രസില്‍ പ്രത്യയശാസ്ത്ര പ്രമേയം അവതരിപ്പിക്കും

കോഴിക്കോട്ട് നടക്കുന്ന സിപിഐ എം 20-ാം പാര്‍ടി കോണ്‍ഗ്രസില്‍ പ്രത്യയശാസ്ത്രപ്രമേയം അവതരിപ്പിക്കുമെന്ന് ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. കരട്പ്രമേയത്തിന്റെ രൂപരേഖയെക്കുറിച്ച് പിബി യോഗം ചര്‍ച്ച ചെയ്തുവെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

അടുത്തമാസം ചേരുന്ന പിബി യോഗത്തില്‍ കരട്പ്രമേയം ചര്‍ച്ച ചെയ്യും. തുടര്‍ന്ന് രേഖ കേന്ദ്രകമ്മിറ്റിയോഗത്തില്‍ അവതരിപ്പിക്കും. കഴിഞ്ഞ പാര്‍ടി കോണ്‍ഗ്രസിന്റെ തീരുമാനമനുസരിച്ചാണ് രേഖ തയ്യാറാക്കുന്നത്. അതിന്റെ വിശദാംശങ്ങളെക്കുറിച്ച് ജനുവരിയോടെമാത്രമേ എന്തെങ്കിലും പറയാന്‍ കഴിയൂ- ചോദ്യത്തിന് ഉത്തരമായി കാരാട്ട് പറഞ്ഞു. സിപിഐ എമ്മിനെ സംബന്ധിച്ച് പ്രത്യയശാസ്ത്രം പ്രധാനമായതിനാലാണ് ഇത്തരമൊരു പ്രമേയം വീണ്ടും തയ്യാറാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചൈനയെ അനുകരിച്ചല്ല മറിച്ച് സ്വതന്ത്രമായ നിലയിലാണ് ഇത് തയ്യാറാക്കുന്നതെന്നും മറ്റൊരു ചോദ്യത്തിന് ഉത്തരമായി അദ്ദേഹം പറഞ്ഞു.

തമിഴ്നാട്ടില്‍ ജയലളിതയുടെ നേതൃത്വത്തിലുള്ള എഐഎഡിഎംകെയുമായി തെരഞ്ഞെടുപ്പ് സമയത്ത് ധാരണമാത്രമാണ് ഉണ്ടായിരുന്നതെന്നും അവരുമായി ഒരു സഖ്യവും സിപിഐ എം സ്ഥാപിച്ചിട്ടില്ലെന്നും കാരാട്ട് വ്യക്തമാക്കി. ബുദ്ധദേവ് ഭട്ടാചാര്യ പിബി യോഗത്തില്‍ പങ്കെടുക്കാതിരുന്നത് ആരോഗ്യപരമായ കാരണങ്ങളാലാണെന്നും യാത്രചെയ്യാന്‍ വിഷമമാണെന്ന് അദ്ദേഹം അറിയിച്ചിരുന്നുവെന്നും കാരാട്ട് വിശദീകരിച്ചു. പശ്ചിമബംഗാളില്‍ ഉപതെരഞ്ഞെടുപ്പിലുണ്ടായ തോല്‍വിയെക്കുറിച്ച് ചോദിച്ചപ്പോള്‍ നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥിതിവിശേഷം തുടരുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.

deshabhimani 011011

1 comment:

  1. കോഴിക്കോട്ട് നടക്കുന്ന സിപിഐ എം 20-ാം പാര്‍ടി കോണ്‍ഗ്രസില്‍ പ്രത്യയശാസ്ത്രപ്രമേയം അവതരിപ്പിക്കുമെന്ന് ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. കരട്പ്രമേയത്തിന്റെ രൂപരേഖയെക്കുറിച്ച് പിബി യോഗം ചര്‍ച്ച ചെയ്തുവെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

    ReplyDelete