മുതലാളിത്തത്തിന്റെ തകര്‍ച്ചയും സോഷ്യലിസത്തിന്റെ ഉയര്‍ച്ചയും വെറും സ്വപ്നം അല്ലെന്നും താമസിയാതെ ലോകം വലിയൊരു മാറ്റത്തിലേക്ക് പ്രവേശിക്കുമെന്നും യെച്ചൂരി പറഞ്ഞു. എന്നാല്‍ നിലവിലുള്ള സംവിധാനം പരിഷ്കരിച്ചതുകൊണ്ട് പ്രശ്നങ്ങള്‍ ശാശ്വതമായി പരിഹരിക്കാന്‍ കഴിയില്ല. പകരം സംവിധാനം കൊണ്ടുവരണം. സോഷ്യലിസം മാത്രമാണ് ഏക ബദല്‍ -യെച്ചൂരി പറഞ്ഞു. തുടര്‍ന്ന് നടന്ന സംവാദത്തില്‍ യെച്ചൂരി ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി. മതവിശ്വാസികള്‍ക്ക് കമ്യൂണിസ്റ്റ് പാര്‍ടിയില്‍ പ്രവര്‍ത്തിക്കാനാകുമോ എന്ന ചോദ്യത്തിന് തൊട്ടടുത്ത് അധ്യക്ഷക്കസേരയിലിരുന്ന ഫാ. ആന്‍ഡ്ര്യൂ ബ്രൗണിനെ ഉദാഹരണമായി ചൂണ്ടിക്കാണിച്ചു. ബ്രിട്ടീഷ് കമ്യൂണിസ്റ്റ് പാര്‍ടി കേംബ്രിഡ്ജ് ബ്രാഞ്ച് സെക്രട്ടറിയാണ് ഫാ. ആന്‍ഡ്ര്യൂ ബ്രൗണ്‍ . കമ്യൂണിസ്റ്റ് പാര്‍ടിയില്‍ പ്രവര്‍ത്തിക്കുന്നതിന് മതം തടസ്സമാണെന്നുള്ള പ്രചാരണം വസ്തുതകള്‍ക്ക് വിരുദ്ധമാണന്ന് യെച്ചൂരി പറഞ്ഞു.
വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ വിദ്യാര്‍ഥികളും ബ്രിട്ടീഷ് കമ്യൂണിസ്റ്റ് പാര്‍ടി അംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു. ആഗ്ലിയ സ്റ്റുഡന്റ്സ് സൊസൈറ്റി ജനറല്‍സെക്രട്ടറി ബൈജു തിട്ടാല സ്വാഗതം പറഞ്ഞു. ബ്രിട്ടീഷ് കമ്യൂണിസ്റ്റ് പാര്‍ടിയുടെ സൈദ്ധാന്തികനും ഇന്ത്യന്‍ വംശജനുമായ രജനി പാംദത്തിന് ആദരാഞ്ജലി അര്‍പ്പിച്ചാണ് ചടങ്ങ് സംഘടിപ്പിച്ചത്.
deshabhimani 051111

സാമ്രാജ്യത്വത്തിനും ആഗോളസമ്പദ്ഘടന നേരിടുന്ന പ്രതിസന്ധിക്കും ബദല്‍ സോഷ്യലിസം മാത്രമാണെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം സീതാറാം യെച്ചൂരി എംപി പറഞ്ഞു. കേംബ്രിഡ്ജില്‍ ബ്രിട്ടീഷ് കമ്യൂണിസ്റ്റ് പാര്‍ടിയും ആഗ്ലിയ കമ്യൂണിസ്റ്റ് സ്റ്റഡീസ് സൊസൈറ്റിയും ഇന്ത്യന്‍ സ്റ്റുഡന്റ്സ് യൂണിയനും സംയുക്തമായി സംഘടിപ്പിച്ച സിമ്പോസിയം യൂണിവേഴ്സിറ്റി ക്യാമ്പസില്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു യെച്ചൂരി.
ReplyDelete