വി.എസ് മുണ്ടൂരിലെ തെരഞ്ഞെടുപ്പ് യോഗത്തില്‍ |
വീട്ടമ്മമാര്‍ മുഴുവന്‍ ഇത്തവണ എല്‍ഡിഎഫിന് വോട്ടുചെയ്യുമെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. സ്ത്രീകളുടെ മാനാഭിമാനം സംരക്ഷിക്കാനുള്ള പോരാട്ടമാണ് ഈ തെരഞ്ഞെടുപ്പ്. യുഡിഎഫിന്റെ ജീര്‍ണതയ്ക്കെതിരെയും കേന്ദ്രത്തിന്റെ അഴിമതിക്കും വിലക്കയറ്റം സൃഷ്ടിക്കുന്ന കേന്ദ്രനയത്തിനുമെതിരായ പോരാട്ടം കൂടിയാണിത്. യുഡിഎഫ് പ്രവര്‍ത്തകരുടെ വീടുകളിലെ അമ്മ പെങ്ങന്മാര്‍ ഇക്കുറി എല്‍ഡിഎഫിനാകും വോട്ടുചെയ്യുകയെന്നും ആലപ്പുഴ പ്രസ്ക്ളബിന്റെ മുഖാമുഖം പരിപാടിയില്‍ വിഎസ് പറഞ്ഞു. .
2006ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനൊപ്പം ഉണ്ടായിരുന്ന ചില ഘടകകക്ഷികള്‍ ഇപ്പോള്‍ യുഡിഎഫിന്റെ ഭാഗമാണല്ലോ. എന്നിട്ടും യുഡിഎഫ് പ്രചാരണരംഗത്ത് വല്ലാതെ കിതച്ചു. ഇത് യുഡിഎഫിന്റെ തകര്‍ച്ചയാണോ കാണിക്കുന്നത് ?
= യുഡിഎഫ് തകരുമെന്ന് ഉറപ്പാണല്ലോ .
കേന്ദ്ര പദ്ധതികളാണ് കേരളത്തില്‍ നടപ്പാക്കിയതെന്നും വികസനപ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രം അനുവദിച്ച ഫണ്ട് എല്‍ഡിഎഫ് സര്‍ക്കാര്‍ ഫലപ്രദമായി വിനിയോഗിച്ചില്ലെന്നും ആന്റണി ആക്ഷേപിക്കുന്നുണ്ടല്ലോ ?
= കേന്ദ്രത്തിന്റെ അടിയാളന്മാരല്ല സംസ്ഥാനങ്ങള്‍. കേന്ദ്രം നല്‍കുന്ന സാമ്പത്തികസഹായം ഇവിടെ നിന്ന് അവര്‍ പിരിച്ചെടുക്കുന്ന നികുതിയുടെ ഭാഗമാണ്. ഇന്ത്യ ഫെഡറല്‍ സ്വഭാവമുള്ള രാജ്യമാണ്. ഇതു മനസിലാക്കാതെയാണ് ആന്റണിയുടെ അഭിപ്രായം. പാലക്കാട് അനുവദിച്ച റെയില്‍വെ കോച്ച് ഫാക്ടറി പഞ്ചാബിലേക്ക് കടത്തിക്കൊണ്ടു പോയത് ആന്റണിക്ക് അറിയില്ലേ? ഓട്ടോകാസ്റ്റ്-റെയില്‍വെ സംയുക്ത സംരംഭം നടപ്പാക്കാത്തത് ആരുടെ കുഴപ്പം കൊണ്ടാണ്. കൊച്ചി മെട്രോ റെയില്‍പദ്ധതിയും കേന്ദ്രനയംമൂലം തടസ്സപ്പെടുന്നു. .
ഇടുക്കിയില്‍ വി എസ് പ്രചാരണത്തിന് പോയില്ലല്ലോ ?
= ഇടുക്കിയില്‍ മാത്രമല്ല, വയനാട്ടിലും പോയില്ല. എല്ലായിടത്തും പോകാന്‍ കഴിയുമായിരുന്നില്ല. തെരഞ്ഞെടുപ്പ് തീയതി കുറെക്കൂടി നീട്ടിക്കിട്ടിയിരുന്നെങ്കില്‍ പോകാമായിരുന്നു. .
പെണ്‍വാണിഭക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ കഴിഞ്ഞില്ലെന്ന് വി എസ് സര്‍ക്കാരിനെതിരെ ആക്ഷേപമുണ്ടല്ലോ?
= 20 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ആര്‍ ബാലകൃഷ്ണപിള്ളക്കെതിരായ അഴിമതി കേസില്‍ കോടതി വിധി വന്നത്. അതുപോലെ പെണ്‍വാണിഭകേസുകളുടെ കാര്യത്തിലും അന്തിമ വിധി പറയേണ്ടത് കോടതിയാണ്. അതിനൊക്കെ കുറച്ച് സമയമെടുക്കും.
ദേശാഭിമാനി 120411
വീട്ടമ്മമാര്‍ മുഴുവന്‍ ഇത്തവണ എല്‍ഡിഎഫിന് വോട്ടുചെയ്യുമെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. സ്ത്രീകളുടെ മാനാഭിമാനം സംരക്ഷിക്കാനുള്ള പോരാട്ടമാണ് ഈ തെരഞ്ഞെടുപ്പ്. യുഡിഎഫിന്റെ ജീര്‍ണതയ്ക്കെതിരെയും കേന്ദ്രത്തിന്റെ അഴിമതിക്കും വിലക്കയറ്റം സൃഷ്ടിക്കുന്ന കേന്ദ്രനയത്തിനുമെതിരായ പോരാട്ടം കൂടിയാണിത്. യുഡിഎഫ് പ്രവര്‍ത്തകരുടെ വീടുകളിലെ അമ്മ പെങ്ങന്മാര്‍ ഇക്കുറി എല്‍ഡിഎഫിനാകും വോട്ടുചെയ്യുകയെന്നും ആലപ്പുഴ പ്രസ്ക്ളബിന്റെ മുഖാമുഖം പരിപാടിയില്‍ വിഎസ് പറഞ്ഞു. .
ReplyDeleteഅരി കൊടുക്കുന്നവര്‍ വേണോ ? അരി മുടക്കുന്നവര്‍ വേണോ ? ജനനായകന്‍ VS വേണോ ? അഴിമതി പ്രതികള്‍ വേണോ ? ഹെലികൊപ്ത്റെരില്‍ പറക്കുന്നവര്‍ വേണോ ? ജനങ്ങള്‍ക്കിടയില്‍ നടക്കുന്നവര്‍ വേണോ ? കേരളത്തിന്റെ മണ്ണും ഇന്ഫോപര്കും വിട്ടുകൊടുക്കാത്ത smartcity വേണോ ? എല്ലാം വിറ്റുതുലച്ച smart city വേണോ ? വ്യവസായശാലകള്‍ അടച്ചുപൂട്ടുന്നവര്‍ വേണോ ? ഉള്ളവ വന്‍ ലാഭത്തില്‍ ആകുകയും പുതിയവ തുറക്കുകയേം ചെയ്യുന്നവര്‍ വേണോ ? ദുര്‍ബലര്‍ക്ക് പെന്‍ഷന്‍ വേണോ ? നാട്ടിലാകെ "ഐസ് ക്രീം " വേണോ ? വോട്ടിലൂടെ നമുക്ക് ഒരുമിച്ചു മറുപടി നല്‍കാം ...
ReplyDelete