കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തീരുമാനങ്ങളെ അക്ഷരംപ്രതി അനുസരിക്കുവാന്‍ ഞാന്‍ തയ്യാറാണ്. എന്തുകൊണ്ട്? പാര്‍ട്ടി നേതൃത്വത്തെ ഭയപ്പെട്ടിട്ടാണോ? എന്നെ ഭയപ്പെടുത്തത്തക്കവണ്ണം എന്തൊന്നാണ് പാര്‍ട്ടിക്കുള്ളത്? പാര്‍ട്ടിയുടെ ഏതെങ്കിലും തീരുമാനം ഞാനനുസരിച്ചില്ലെങ്കില്‍ എന്നോട് പാര്‍ട്ടിക്കെന്താണ് ചെയ്യാന്‍ കഴിയുക? അങ്ങേയറ്റം വന്നാല്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാം. അതുകൊണ്ടെനിക്കെന്ത് നഷ്ടമാണുള്ളത്? യാതൊന്നുമില്ല. നേരെ മറിച്ച് ചില ലാഭങ്ങളൊക്കെ ഉണ്ടു താനും. “കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കകത്തെ ഉള്ളുകള്ളിക”ളെക്കുറിച്ച് ലേഖനങ്ങളും പുസ്തകങ്ങളുമെഴുതിയാല്‍ ആയിരക്കണക്കിനു ഉറുപ്പിക എനിക്ക് കിട്ടും; നല്ല ശമ്പളവും മറ്റു ജീവിതസൌകര്യങ്ങളും കിട്ടും. ഇതൊക്കെ വിട്ട് ജയിലില്‍ നിന്നും ഒളിവിലേയ്ക്കും ഒളിവില്‍ നിന്ന് ജയിലിലേയ്ക്കും ഒരു പക്ഷേ അവസാനം തൂക്കുമരത്തിലേയ്ക്കും അയക്കാന്‍ പറ്റുന്ന പാര്‍ട്ടി തീരുമാനത്തില്‍ ഉറച്ചു നില്‍ക്കാന്‍ എനിക്കുള്ള പ്രേരണയെന്താണ്?..ജീവികള്‍ക്ക് മുഴുവന്‍ ഭക്ഷണം കഴിക്കാനും മറ്റു ജീവിതാവശ്യങ്ങള്‍ക്കുമുള്ള ആഗ്രഹം പോലെയും കലാകാരന്മാര്‍ക്ക് കലാസൃഷ്ടി നടത്താനുള്ള ആഗ്രഹം പോലെയും യഥാര്‍ത്ഥമാണ് കമ്മ്യൂണിസ്റ്റുകാരനു വിപ്ലവപ്രവര്‍ത്തനം നടത്താനുള്ള ആഗ്രഹം. ഇതാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ‘ഉരുക്കുപോലുള്ള അച്ചടക്കത്തിന്റെ’ അടിസ്ഥാനം.
ഇ.എം.എസ്.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തീരുമാനങ്ങളെ അക്ഷരംപ്രതി അനുസരിക്കുവാന്‍ ഞാന്‍ തയ്യാറാണ്. എന്തുകൊണ്ട്? പാര്‍ട്ടി നേതൃത്വത്തെ ഭയപ്പെട്ടിട്ടാണോ? എന്നെ ഭയപ്പെടുത്തത്തക്കവണ്ണം എന്തൊന്നാണ് പാര്‍ട്ടിക്കുള്ളത്? പാര്‍ട്ടിയുടെ ഏതെങ്കിലും തീരുമാനം ഞാനനുസരിച്ചില്ലെങ്കില്‍ എന്നോട് പാര്‍ട്ടിക്കെന്താണ് ചെയ്യാന്‍ കഴിയുക? അങ്ങേയറ്റം വന്നാല്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാം. അതുകൊണ്ടെനിക്കെന്ത് നഷ്ടമാണുള്ളത്? യാതൊന്നുമില്ല.....
ReplyDelete