കേരളത്തിലെ മാധ്യമങ്ങള്‍ എങ്ങനെ ജനവിരുദ്ധരാഷ്ട്രീയംകൈകാര്യംചെയ്യുന്നു എന്നും ജനങ്ങളെ എങ്ങനെയെല്ലാം കബളിപ്പിക്കുന്നു എന്നും സംശയരഹിതമായി തെളിഞ്ഞ കുറെയേറെ സംഭവങ്ങളാണ് കഴിഞ്ഞനാളുകളിലുണ്ടായത്. ഭരണഘടനാപദവി വഹിക്കുന്ന അഡ്വക്കറ്റ് ജനറലിനെ ലാവ്ലിന്‍കേസ് സംബന്ധിച്ച നിയമോപദേശം അനുകൂലമാക്കാന്‍ സിപിഐ എം നേതാവ് ടെലിഫോണില്‍ ബന്ധപ്പെട്ടെന്നും സിബിഐ ആ ഫോണുകള്‍ ചോര്‍ത്തി രേഖയാക്കി രാജ്‌ഭവനിലെത്തിച്ചെന്നും കേരളത്തിലെ രണ്ട് പ്രമുഖപത്രങ്ങള്‍ ഒരേപോലെ വാര്‍ത്തയെഴുതിയിരുന്നു. അങ്ങനെയൊരു ഫോണ്‍ ചോര്‍ത്തല്‍ അസംഭവ്യമാണെന്നും നിയമവിരുദ്ധമാണെന്നും സിബിഐ അങ്ങനെ ചെയ്തിട്ടുണ്ടെങ്കില്‍ അത് ഗുരുതരമായ നിയമ-ഭരണഘടനാപ്രശ്നങ്ങള്‍ക്ക് വഴിവയ്ക്കുമെന്നും ഈ പംക്തിയില്‍ ഞങ്ങള്‍ ചൂണ്ടിക്കാണിച്ചതാണ്. നിയമരംഗത്തെ വിദഗ്ധരും അതാവര്‍ത്തിച്ചു. അതൊന്നും മുഖവിലയ്ക്കെടുക്കാതെ, തങ്ങള്‍ എഴുതിയ ഒരു പച്ചക്കള്ളം സ്ഥാപിക്കാനുള്ള തീവ്രമായ ശ്രമമാണ് പിന്നീട് പത്രങ്ങള്‍ നടത്തിയത്.
ആദ്യദിവസം ഫോണ്‍ ചോര്‍ത്തി എന്ന് മുഖ്യവാര്‍ത്ത നല്‍കിയ മനോരമ പിന്നീട് ചോര്‍ത്തി എന്ന് ഉദ്ദേശിച്ചിട്ടില്ലെന്നായി. മാതൃഭൂമിയാകട്ടെ, സ്വന്തം വ്യാജവാര്‍ത്തയില്‍ ഉറച്ചുനില്‍ക്കുകയും സിബിഐയുടെ നിഷേധത്തെപ്പോലും തെറ്റായി അവതരിപ്പിക്കുകയുംചെയ്തു. ഒടുവില്‍, സിബിഐ എന്ന പൊലീസ് ഏജന്‍സിക്ക് കേസുകള്‍ തെളിയിക്കാന്‍ സ്വയംതീരുമാനിച്ച് ആരുടെയും ഫോണ്‍ ചോര്‍ത്താനാവില്ല എന്നും അങ്ങനെ ചെയ്യുന്നത് ഭരണഘടനയെപ്പോലും വെല്ലുവിളിക്കുന്ന കുറ്റകൃത്യമാണെന്നുമുള്ള യാഥാര്‍ഥ്യം ബന്ധപ്പെട്ടവര്‍ക്ക് അംഗീകരിക്കേണ്ടിവന്നിരിക്കുന്നു. എസ്എന്‍സി ലാവ്ലിന്‍കേസില്‍ ഗവര്‍ണറുടെ തീരുമാനം അനുകൂലമാക്കുന്നതിനായി ജനങ്ങളില്‍ തെറ്റായ ധാരണ സൃഷ്ടിക്കാന്‍ സിബിഐയും തല്‍പ്പരകക്ഷികളായ ഏതാനും മാധ്യമങ്ങളും വഴിവിട്ട പലതും ചെയ്തിട്ടുണ്ട്. വ്യാജവിവരങ്ങള്‍ അടിക്കടി നല്‍കിയ സിബിഐ, കേസിനെ അന്യായമായ സ്വന്തം വഴിക്ക് കൊണ്ടുപോകുന്നതിന് തറയൊരുക്കം നടത്താന്‍ മാധ്യമങ്ങളെയും ഉപജാപങ്ങളെയും ആശ്രയിച്ചു. അതിന്റെ ഭാഗമായാണ് സംഭവിക്കാത്ത ഫോണ്‍ ചോര്‍ത്തല്‍ പ്രധാനവാര്‍ത്തയായത്. സാധാരണനിലയില്‍ ഇത്തരമൊരു പച്ചക്കള്ളം നാട്ടിലാകെ ചര്‍ച്ചാവിഷയമായപ്പോള്‍; അതില്‍ ഗവര്‍ണറും അഡ്വക്കറ്റ് ജനറലുമടക്കമുള്ള ഭരണഘടനാ സ്ഥാപനങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നിരിക്കെ സിബിഐ വാര്‍ത്ത പരസ്യമായി നിഷേധിക്കേണ്ടതായിരുന്നു. അതാണ് മര്യാദ. എന്നാല്‍, സിബിഐ അധികൃതര്‍ സ്വീകരിച്ചത് വാര്‍ത്ത ചോര്‍ത്തിക്കൊടുക്കലിന്റെ അതേ രീതിയില്‍ പേരിനൊരു നിഷേധം മാധ്യമങ്ങള്‍ക്ക് രഹസ്യമായി വിളിച്ചുകൊടുക്കുക എന്ന എളുപ്പവഴിയാണ്. അഡ്വക്കറ്റ് ജനറല്‍ എന്ന ഭരണഘടനാ പദവിയുടെ അന്തസ്സും ഔന്നത്യവും ചോദ്യംചെയ്യുന്ന അത്തരമൊരു സമീപനം സ്വാഭാവികമായും വിവാദവിഷയമായി. തന്റെ ഫോണ്‍ ചോര്‍ത്തി എന്ന വാര്‍ത്ത യാഥാര്‍ഥ്യമാണോ, അല്ലെങ്കില്‍ എന്തുകൊണ്ട് പരസ്യമായ നിഷേധപ്രകടനം നടത്തുന്നില്ല എന്ന എ ജിയുടെ സംശയത്തിനാണ്, ഇപ്പോള്‍ സിബിഐ രേഖാമൂലം മറുപടിനല്‍കിയത്. ഫോണ്‍ ചോര്‍ത്തിയിട്ടില്ല; ചോര്‍ത്താന്‍ ഉദ്ദേശിച്ചിരുന്നുമില്ല എന്നാണ് ആ മറുപടി. അത് സിബിഐയുടെ എന്തെങ്കിലും നന്മയുടെയോ വീണ്ടുവിചാരത്തിന്റെയോ ഫലമായി സംഭവിച്ചതല്ല. മറിച്ച്, നിയമവ്യവസ്ഥയെയും ഭരണഘടനയെയും മറികടന്ന് സിബിഐ പ്രവര്‍ത്തിച്ചു എന്ന് സ്ഥാപിക്കപ്പെട്ടാലുണ്ടാകുന്ന പ്രത്യാഘാതം ഭയന്നുള്ള രക്ഷപ്പെടല്‍മാത്രമാണ്.
ഇവിടെ ഉയര്‍ന്നുവരുന്ന സുപ്രധാനവും ഗൌരവതരവുമായ പ്രശ്നം എത്ര വലിയ കള്ളവും സത്യസന്ധമായ വാര്‍ത്തയെന്നു തോന്നിക്കുംവിധം ജനങ്ങള്‍ക്ക് പകര്‍ന്നുനല്‍കാന്‍ നാണവുംമാനവുമില്ലാതെ പ്രമുഖ മാധ്യമങ്ങള്‍ തയ്യാറാകുന്നു എന്നതും അത്തരം നെറികെട്ട പണിക്ക് സിബിഐയെപ്പോലുള്ള ഔന്നത്യം ഭാവിക്കുന്ന ഏജന്‍സികള്‍ ഒത്താശചെയ്യുന്നു എന്നതുമാണ്. ഫോണ്‍ ചോര്‍ത്തല്‍ വാര്‍ത്ത തെറ്റായിരുന്നു എന്ന സിബിഐയുടെ നിഷേധക്കുറിപ്പ് വായിക്കാന്‍ ഈ പത്രങ്ങള്‍മാത്രം വാങ്ങുന്ന ജനങ്ങളില്‍ മഹാഭൂരിപക്ഷത്തിനും അവസരംകിട്ടിയിട്ടില്ല. വ്യാജമായി സൃഷ്ടിച്ചതും മ്ളേച്ഛമായി പ്രചരിപ്പിച്ചതുമായ ഒരുകള്ളം കുറെയേറെ ജനങ്ങളുടെ മനസ്സില്‍ യാഥാര്‍ഥ്യമാണെന്നരീതിയില്‍ നില്‍ക്കുകയാണ് എന്നര്‍ഥം. സ്വന്തം വാര്‍ത്ത വ്യാജമാണെന്നറിഞ്ഞിട്ടും അത് തിരുത്താന്‍ തയ്യാറാകാതിരിക്കുകയും ബന്ധപ്പെട്ടവര്‍ തിരുത്തിയപ്പോള്‍ വായനക്കാരില്‍നിന്ന് അക്കാര്യം മറച്ചുവയ്ക്കുകയും ചെയ്യുന്നത് ഏതെങ്കിലും മാധ്യമ മര്യാദയുടെ ഭാഗമായാണെന്ന് കരുതാനാവില്ല. ഒരുതരം അഴുകിച്ചീഞ്ഞ മാധ്യമ സംസ്കാരത്തിന്റെയും കാപട്യത്തിന്റെയും ഉല്‍പ്പന്നമാണ് ഈ പെരുമാറ്റദൂഷ്യം.
മാധ്യമങ്ങള്‍ അവയുടെ വര്‍ഗതാല്‍പ്പര്യമാണ് കൈകാര്യംചെയ്യുക എന്നതും മലയാള മനോരമ, മാതൃഭൂമി തുടങ്ങിയ പത്രങ്ങള്‍ മൂലധനതാല്‍പ്പര്യത്തിന്റെ ഉപകരണങ്ങളാണെന്നതും ഓര്‍മിക്കുമ്പോള്‍തന്നെ, അത്തരം താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് മാധ്യമങ്ങള്‍ സ്ഥാപനങ്ങളെന്ന നിലയിലും അതില്‍തൊഴിലെടുക്കുന്ന കുറെപ്പേര്‍ സ്വന്തംനിലയിലും വഴിവിട്ടതും അസാധാരണമായതുമായ രീതിയിലാണ് പ്രവര്‍ത്തിക്കുന്നത് എന്ന് വ്യക്തമാകുന്ന അനുഭവങ്ങളില്‍ ഏറ്റവുമൊടുവിലത്തെ ഒന്നാണിത്. ഇത്തരം അനുഭവങ്ങള്‍ അടിക്കടി കേരളത്തില്‍ ഉണ്ടാകുന്നു എന്നത് നിസ്സാരമായി തള്ളിക്കളയേണ്ട സംഗതിയല്ല. മാധ്യമങ്ങള്‍ക്ക് സൂര്യനുതാഴെയുള്ള എന്തിനെയും വിചാരണചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ട് എന്നു വാദിക്കുന്നതുപോലെത്തന്നെ വ്യാജവാര്‍ത്തകള്‍ പടച്ചുവിടുന്ന മാധ്യമങ്ങളുടെ ദുര്‍ന്നടപ്പും വിചാരണചെയ്യപ്പെടണം.
ദുഷ്ടലക്ഷ്യങ്ങള്‍ക്കായി വായനക്കാരോട്; കാശുമുടക്കി പത്രം വാങ്ങുന്ന ഉപയോക്താവിനോട് വഞ്ചന കാണിക്കുന്ന മാധ്യമങ്ങള്‍ക്ക് അതിനുള്ള തിരിച്ചടി കൊടുക്കാനും ജനകീയബോധം ഉണരേണ്ടതുണ്ട്. ഇക്കഴിഞ്ഞ നാളുകളില്‍ കേരളത്തിലെ സിപിഐ എമ്മിനെതിരെ മാധ്യമങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവന്ന നുണപ്രചാരണങ്ങള്‍ ഒന്നൊന്നായി തകര്‍ന്നുവീഴുന്ന കാഴ്ചയാണുണ്ടായത്. ആ തുടര്‍ച്ചയില്‍തന്നെ മാധ്യമങ്ങളുടെ വിശ്വാസ്യത വലിയൊരുപങ്ക് നഷ്ടപ്പെട്ടിട്ടുണ്ട്. ശരിയായ അര്‍ഥത്തിലുള്ള മാധ്യമവിചാരണ പ്രോത്സാഹിപ്പിക്കുന്നതിലൂടെയേ ഈ വിഷയം കൈകാര്യംചെയ്യാനാകൂ. ഇന്നാട്ടിലെ മാധ്യമപ്രവര്‍ത്തകരും സാംസ്കാരിക മേഖലയിലുള്ളവരും യുവജനങ്ങളും വിദ്യാര്‍ഥികളുമെല്ലാം ഏറ്റെടുക്കേണ്ട പ്രശ്നമാണിത്.
ദേശാഭിമാനി മുഖപ്രസംഗം 29-06-2009
കേരളത്തിലെ മാധ്യമങ്ങള്‍ എങ്ങനെ ജനവിരുദ്ധരാഷ്ട്രീയംകൈകാര്യംചെയ്യുന്നു എന്നും ജനങ്ങളെ എങ്ങനെയെല്ലാം കബളിപ്പിക്കുന്നു എന്നും സംശയരഹിതമായി തെളിഞ്ഞ കുറെയേറെ സംഭവങ്ങളാണ് കഴിഞ്ഞനാളുകളിലുണ്ടായത്. ഭരണഘടനാപദവി വഹിക്കുന്ന അഡ്വക്കറ്റ് ജനറലിനെ ലാവ്ലിന്‍കേസ് സംബന്ധിച്ച നിയമോപദേശം അനുകൂലമാക്കാന്‍ സിപിഐ എം നേതാവ് ടെലിഫോണില്‍ ബന്ധപ്പെട്ടെന്നും സിബിഐ ആ ഫോണുകള്‍ ചോര്‍ത്തി രേഖയാക്കി രാജ്‌ഭവനിലെത്തിച്ചെന്നും കേരളത്തിലെ രണ്ട് പ്രമുഖപത്രങ്ങള്‍ ഒരേപോലെ വാര്‍ത്തയെഴുതിയിരുന്നു. അങ്ങനെയൊരു ഫോണ്‍ ചോര്‍ത്തല്‍ അസംഭവ്യമാണെന്നും നിയമവിരുദ്ധമാണെന്നും സിബിഐ അങ്ങനെ ചെയ്തിട്ടുണ്ടെങ്കില്‍ അത് ഗുരുതരമായ നിയമ-ഭരണഘടനാപ്രശ്നങ്ങള്‍ക്ക് വഴിവയ്ക്കുമെന്നും ഈ പംക്തിയില്‍ ഞങ്ങള്‍ ചൂണ്ടിക്കാണിച്ചതാണ്. നിയമരംഗത്തെ വിദഗ്ധരും അതാവര്‍ത്തിച്ചു. അതൊന്നും മുഖവിലയ്ക്കെടുക്കാതെ, തങ്ങള്‍ എഴുതിയ ഒരു പച്ചക്കള്ളം സ്ഥാപിക്കാനുള്ള തീവ്രമായ ശ്രമമാണ് പിന്നീട് പത്രങ്ങള്‍ നടത്തിയത്.
ReplyDeleteആദ്യദിവസം ഫോണ്‍ ചോര്‍ത്തി എന്ന് മുഖ്യവാര്‍ത്ത നല്‍കിയ മനോരമ പിന്നീട് ചോര്‍ത്തി എന്ന് ഉദ്ദേശിച്ചിട്ടില്ലെന്നായി. മാതൃഭൂമിയാകട്ടെ, സ്വന്തം വ്യാജവാര്‍ത്തയില്‍ ഉറച്ചുനില്‍ക്കുകയും സിബിഐയുടെ നിഷേധത്തെപ്പോലും തെറ്റായി അവതരിപ്പിക്കുകയുംചെയ്തു. ഒടുവില്‍, സിബിഐ എന്ന പൊലീസ് ഏജന്‍സിക്ക് കേസുകള്‍ തെളിയിക്കാന്‍ സ്വയംതീരുമാനിച്ച് ആരുടെയും ഫോണ്‍ ചോര്‍ത്താനാവില്ല എന്നും അങ്ങനെ ചെയ്യുന്നത് ഭരണഘടനയെപ്പോലും വെല്ലുവിളിക്കുന്ന കുറ്റകൃത്യമാണെന്നുമുള്ള യാഥാര്‍ഥ്യം ബന്ധപ്പെട്ടവര്‍ക്ക് അംഗീകരിക്കേണ്ടിവന്നിരിക്കുന്നു. എസ്എന്‍സി ലാവ്ലിന്‍കേസില്‍ ഗവര്‍ണറുടെ തീരുമാനം അനുകൂലമാക്കുന്നതിനായി ജനങ്ങളില്‍ തെറ്റായ ധാരണ സൃഷ്ടിക്കാന്‍ സിബിഐയും തല്‍പ്പരകക്ഷികളായ ഏതാനും മാധ്യമങ്ങളും വഴിവിട്ട പലതും ചെയ്തിട്ടുണ്ട്. വ്യാജവിവരങ്ങള്‍ അടിക്കടി നല്‍കിയ സിബിഐ, കേസിനെ അന്യായമായ സ്വന്തം വഴിക്ക് കൊണ്ടുപോകുന്നതിന് തറയൊരുക്കം നടത്താന്‍ മാധ്യമങ്ങളെയും ഉപജാപങ്ങളെയും ആശ്രയിച്ചു. അതിന്റെ ഭാഗമായാണ് സംഭവിക്കാത്ത ഫോണ്‍ ചോര്‍ത്തല്‍ പ്രധാനവാര്‍ത്തയായത്.
ഫോണ്‍ ചോര്‍ത്തിയെന്ന അഭ്യൂഹം പോലും വന്‍വിവാദങ്ങള്‍ക്കുളള വഴിമരുന്നായിട്ടുണ്ട് നമ്മുടെ നാട്ടില്‍. ഇവിടെ, അഡ്വക്കേറ്റ് ജനറലിനെപ്പോലെ ഒരു ഭരണഘടനാ സ്ഥാപനവുമായി ബന്ധപ്പെട്ടുയര്‍ന്ന ഫോണ്‍ ചോര്‍ത്തല്‍ വാര്‍ത്ത എത്ര നിസംഗതയോടെയാണ് നമ്മുടെ പൊതുസമൂഹം ഏറ്റുവാങ്ങിയതെന്ന് നോക്കുക. നൈതികമോ, ധാര്‍മ്മികമോ, നിയമപരമോ ആയ ഒരു ചോദ്യവും ആ വാര്‍ത്ത സംബന്ധിച്ച് ഉയര്‍ന്നതേയില്ല. ദേശാഭിമാനി മാത്രമാണ് ഈ വാര്‍ത്തയുടെ മറ്റു വശങ്ങളെക്കുറിച്ച് ആലോചിച്ചത്.
ReplyDeleteഅത്ഭുതകരമെന്ന് പറയട്ടെ, നമ്മുടെ യുവജനപ്രസ്ഥാനങ്ങളും വിദ്യാര്‍ത്ഥി സംഘടനകളും കുറ്റകരമായ നിഷ്ക്രിയത്വമാണ് ഈ വാര്‍ത്തയോട് പുലര്‍ത്തിയത്. സ്വകാര്യതയുടെ ലംഘനം എന്ന പ്രശ്നം മാറ്റി വെച്ചാലും, അഡ്വക്കേറ്റ് ജനറല്‍ എന്ന ഭരണഘടനാ സ്ഥാപനത്തിന്റെ പദവി അപഹാസ്യമാം വിധം അവമതിക്കപ്പെട്ടു.
രാഷ്ട്രീയ പ്രസ്ഥാനങ്ങളെക്കുറിച്ചും അവയുടെ നേതാക്കളെക്കുറിച്ചും എന്തുതരവഴിയും തങ്ങള്‍ക്കെഴുതിവിടാം എന്ന ധാര്‍ഷ്ട്യം ഏതുവരെ വളര്‍ന്നു എന്ന് ആലോചിക്കുക. എജി നല്‍കിയ നിയമോപദേശത്തെ നിയമപരമായി അപഗ്രഥിക്കാനുളള എല്ലുറപ്പോ, വൈദഗ്ധ്യമോ ഒരു മാധ്യമശുപ്പാണ്ടിയും ഇന്നേവരെ കാണിച്ചിട്ടില്ല. നിയമോപദേശത്തെ നിയമപരമായി എതിര്‍ക്കുന്നതിന് പകരം, അതു നല്‍കിയവനെ വ്യക്തിപരമായി ആക്ഷേപിക്കാനാണ് മകാര പത്രങ്ങള്‍ മഷി ചെലവിട്ടത്
ആരെക്കുറിച്ചും എന്തുമെഴുതാം എന്ന അവസ്ഥയിലെത്തി നില്‍ക്കുകയാണ് മലയാള മാധ്യമ പ്രവര്‍ത്തനം. തങ്ങള്‍ക്കാരെയും ഭയക്കാനില്ലെന്ന അഹങ്കരത്തില്‍ മദിച്ചു പുളയ്ക്കുകയാണ് മാധ്യമ പ്രവര്‍ത്തകര്‍. ഒരേ ലേഖകന്‍ തന്നെ, തലേദിവസം താന്‍ പേരു വെച്ചെഴുതിയ നിരീക്ഷണത്തിന് കടകവിരുദ്ധമായവ, പിറ്റേന്നെഴുതുന്നു. എഴുതുന്നവനും എഡിറ്റു ചെയ്യുന്നവനും ഒരുപോലെ വായനക്കാരെ വിഡ്ഢിയാക്കാന്‍ തുനിയുമ്പോഴാണ്, ഒരുപത്രമാകെ അതാണ് ചെയ്യുന്നതെന്ന് പറയേണ്ടി വരുന്നത്.
ഫോണ്‍ ചോര്‍ത്തിയോ ഇല്ലയോ എന്ന് സിബിഐയെക്കൊണ്ട് ഔദ്യോഗികമായി പറയിക്കാന്‍ എജി തന്നെ നേരിട്ടിടപെടേണ്ടി വന്നുവെന്നതാണ് ഏറ്റവും അപമാനകരമായ സംഗതി. ദേശാഭിമാനി ഈ വിഷയം ഗൗരവമായി ഏറ്റെടുത്തെങ്കിലും അതിന് പ്രസ്ഥാനത്തിന്റെയും ബഹുജനസംഘടനകളുടെയും പിന്തുണ കിട്ടാതെ പോയി. ഈ വാര്‍ത്ത ഔദ്യോഗികമായി നിഷേധിക്കാന്‍ സിബിഐയെ നിര്‍ബന്ധിതമാക്കും വിധം പൊതുസമ്മര്‍ദ്ദം ഉയരേണ്ടതായിരുന്നു.
അതെന്തുകൊണ്ട് ഉണ്ടായില്ല എന്ന കാര്യം ഇടതുപക്ഷ സംഘടനകളുടെ ആലോചനയ്ക്ക് വിഷയമാകേണ്ടതാണ്.
സത്യത്തിന്റെ മുതുകത്ത് സമര്‍ത്ഥമായി കത്തിയിറക്കുന്നതാണ് പത്രപ്രവര്‍ത്തനം എന്ന് സൈമണ്‍ ജങ്കിസ് പറഞ്ഞിട്ടുണ്ട്.
ReplyDeleteഒരു അഡ്വക്കറ്റ് ജനറലിന്റെ ഫോണ്‍ ചോര്‍ത്തി എന്നത് ഇത്രമാത്രം വിഷയമാക്കാനുണ്ടോ? സാധാരണഗതിയില്‍ പോലും ഒരുകേസിലെ പ്രതിയെന്ന് സംശയിക്കപ്പെടുന്ന ആള്‍ സ്ഥലത്തുനിന്നും മുങ്ങിയാല്‍ 'ഫോണ്‍ചോര്‍ത്തലും' 'ഫോണ്‍ ട്രാക്കിങ്ങും' നടത്തുന്ന അന്വേഷണ ഏജന്‍സികള്‍ ചിലപ്പോള്‍ അദ്ദേഹത്തിന്റെ ഫോണും 'അനൗദ്യോഗികമായി'' ചോര്‍ത്തിയെന്നിരിക്കും.
ReplyDeleteഇത് കോടതിയില്‍ തെളിവാക്കാന്‍ ഉദ്ദേശമില്ലാത്ത അന്വേഷണ ഏജന്‍സിക്ക് ഇങ്ങനെയൊരുസംഭവം ഉണ്ടായിട്ടില്ലെന്ന് പറയാന്‍ അവകാശമുണ്ട്. ഫോണ്‍ചോര്‍ത്തിയതായി സമ്മതിച്ചാല്‍ നിരവധി ഭരണഘടനാപരമായും നിയമപരമായും ഉള്ള ചോദ്യങ്ങള്‍ക്ക് സിബിഐ ഉത്തരം പറയേണ്ടി വരും അതിലും ഭേദം ഇത്തരം ഒരു സംഭവം മാധ്യമസൃഷ്ടിയാണെന്ന് പറഞ്ഞ് ഒഴിവാക്കുന്നതാണ് അവര്‍ക്ക് നല്ലത്.
അങ്ങിനെയും ഒരു സാധ്യതയില്ലേ?